കഥകൾക്ക് അപ്പുറം – 3 2

അങ്ങയൂടെ ജനനം കറുത്തവാവിന്റ ആന്നു ആണ്, ജന്മ നാൾ പ്രകാരം അസുര ഗണം ആണ്, അതിനാൽ നിങ്ങൾക്ക് എന്നെ അടിമ ആക്കാം,

നിങ്ങൾക്ക് എങ്ങനെ അറിയാം അത്??????????

പറഞ്ഞല്ലോ, ഞാൻ ആരാ എന്ന്,
എനിക്ക് ഇൗ ഭൂമിക്ക് താഴെ എന്തു സാധിക്കും.
അതിനാൽ ആണ് അവൻ എന്നെ അടിമ ആകാൻ ശ്രമിക്കുന്നത്.

എല്ലാം ഒരു മരവിപോടെ ഞാൻ കേട്ടു നിന്നും.

എങ്ങനെ എങ്കിലും വീട്ടിൽ പോയാൽ മതി,,,

എന്നെ താഴെ ഇറക്ക്‌, എനിക്ക് വീട്ടിൽ പോകണം,….

ആയിക്കോട്ടെ…… പ്രഭു….,🙏

… എന്നെ ഇറക്കിയത്തും ഒരോട്ടം ആയിരുന്നു….
ഓടി ഓടി….. ഞാൻ വീടിന്റെ ഉമ്മറത്ത് വന്നിരുന്നു.
പേടി കൊണ്ട് ഓടിട്ട്‌ നല്ല പോലെ അണക്കുന്നു,

ശബ്ദം കേട്ട് കുഞ്ഞ ഓടി വന്നു,
എന്താ …… അപ്പുവേ….. അയ്യോ എന്ത് പറ്റി…… ആകെ അണക്കുനല്ലോ……?

ഓ…. ഒന്നും ഇല്ല കുഞ്ഞാ…..
ഒരു…. ഓ…. ഒരു പട്ടി കടിക്കാൻ ഓടിച്ചതാ,,.,,,,

അയ്യോ…. എന്നിട്ട് എന്തെകിലും പറ്റിയോ….???

ഇ…ഇല്ല കുഞ്ഞാ……
എനിക്ക് കുറച്ച് വെള്ളം വേണം കുടിക്കാൻ

ഇപ്പോൾത്തന്നെ കൊണ്ട് വരാം…..
കുഞ്ഞാ വേഗം വെള്ളം കൊണ്ട് വന്നു. ഞാൻ അതെ ആർത്തിയോടെ കുടിച്ചു…
പാവം കുഞ്ഞാ പേടിച്ച് പോയി എന്ന് മുഖം കണ്ടാൽ അറിയാം,,,

തോർത്ത് കൊണ്ട് വന്ന് എന്റെ മുഖം എല്ലാം തുടച്ചു,
അച്ഛമ്മ ഇല്ലഞ്ഞാ നന്നായി, അപ്പു പോയി കുറച്ച് ഉറങ്ങു….
എഴുന്നേൽക്കുംബോഴും എല്ലാം ശെരി ആകും…..

ശെരി കുഞ്ഞാ……

ഞാൻ വന്നു കട്ടിലിൽ കിടന്നു,,,,,
എന്തൊക്കെയാ ഇപ്പള് കഴിഞ്ഞേ…..
ഇതൊക്കെ സത്യം ആണോ…..?
വിശ്വസിക്കാന് തന്നെ പറ്റുന്നില്ല…….

വിശ്വസിക്കൂ” ”…….. പ്രഭോ …… എല്ലാം സത്യം തന്നെ ആണ്.,,,

നീ…. നിങ്ങൾ: വീ ..ണ്ടും വന്നോ?” ”.

ഞാൻ അങ്ങയുടെ അടിമ ആണ് അപ്പോൾ അങ്ങയുടെ കൂടെ അല്ലേ .,,,. ഞാൻ കാണണ്ടത്……
വേണ്ട’ വേണ്ട…….. എനിയ്ക്ക് ഉറങ്ങണം… ഇപ്പോൾ പോ………….

അങ്ങനെ ആകട്ടെ,പ്രഭോ …..
പക് ഷേ ഇന്ന് രാത്രിയുടെ അവസാന യാമത്തിന് മുൻപ് അവനെ വധിക്കണം ,..

‘ഇന്ന് അവന്റെ ശക്തി ക്ഷയിച്ചതാണ്, ഇന്നാണ് ഉത്തമ ദിനം……,

എന്റെ കണ്ണുകൾ അടഞ്ഞു വന്നു…..,
ഞാൻ നല്ലൊരു ഉറക്കത്തിലേക്ക് വഴുതി വീണു.

ബോധം കെട്ട ഉറക്കം,
കുറെ നേരം കണ്ണ് തുറന്ന് തന്നെ കിടന്ന് ഓരോന്ന് ആലോചിച്ചു,,,
ഇൗ കഴിഞ്ഞത് ഒക്കെ സ്വപ്നമാണോ???

എല്ലാം ഒരു സ്വപ്നം ആയി തന്നെ നടന്നാൽ മതിയായിരുന്നു.

ഹ്…. നീ എഴുന്നേറ്റോ അപ്പുവേ?

ഞാൻ കുറച്ച് മുന്നേ വന്നു നോക്കി, നല്ല ഉറക്കം ആയിരുന്നു.
പിന്നെ ഉറങ്ങട്ടെ എന്ന് കരുതി വിളിച്ചില്ല,
ഉറക്കം തെളിഞ്ഞു എങ്കിൽ താഴോട്ട് വാ…,
കുറെ നേരം ആയി അച്ഛമ്മ തിരക്കുന്നു.

കുഞ്ഞമ്മ വന്നു എന്റെ അടുത്ത് ഇരുന്നു, എന്റെ തലയിൽ തലോടി ചോദിച്ചു,, അപ്പുവേ നീ ശെരിക്കു പേടിച്ചോ????

ഹേയ് ഇല്ല കുഞ്ഞാ,,

ഹ്മ്മ് എന്നാലും നീ ഇനി ഒറ്റക്ക് പുറത്തെ പോണ്ടാ,,,,

നല്ല കാര്യം ആയി, ഇതിൽ തന്നെ ഇരുന്നാൽ പ്രാന്ത് പിടിക്കും……
ഒന്ന് മൂഡ് മാറാൻ പുറത്തോട്ടു എങ്കിലും ഇറങ്ങണ്ടേ?????

എനിക്കുണ്ടായിരുന്നു അങ്ങനെ ഒക്കെ ഉള്ള തോന്നൽ ഇപ്പോൾ അല്ലടാ പണ്ട്,
ഈ നാലു ചുമരിൽ തീർന്നു പോയി എന്റെ ആഗ്രഹങ്ങൾ……..
മോനെ അപ്പു,…… നീ കെട്ടുന്ന കൊച്ചിനെ പൊന്നു പോലെ സ്നേഹിക്കണം, അവളുടെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു കൊടുക്കണം.
അവളുടെ കണ്ണ്നീര് ആ വീട്ടിൽ വീഴരുത്….

എന്റെ കുഞ്ഞാ…….
എന്താ ഇത്,,,
എന്റെ കല്യാണം കഴിയൂബോൾ അല്ലേ….?

ഇപ്പോൾ ഞാൻ ഫ്രീ യാ….
ഞാൻ ഇങ്ങനെ നടന്നോട്ടെ…..

ഇനി അതു പറ്റില്ല എന്നാണ് എങ്കിൽ കുഞ്ഞാ പറ….
കുഞ്ഞയൂടെ ആഗ്രഹങ്ങൾ ഞാൻ സാധിച്ചു തരാം……

അതു പറഞ്ഞപ്പോൾ കുഞ്ഞമ്മയൂടെ കണ്ണുകൾ തിളങ്ങി…..

ഹ്മ്മ്…. അയ്യടാ…… കൊള്ളാല്ലോ നീ…..

ഹ്മ്മ്മ് നോക്കട്ടെ… കുറച്ച് ആഗ്രഹങ്ങൾ ഉണ്ട്, എനിക്ക് സാധിക്കണം…..
ഞാൻ പറയാം….
നീ ഇപ്പോൾ താഴേക്ക് വാടാ…….

ഹേയ്യ് എന്ത് ആഗ്രഹം ആയിരിക്കും കുഞ്ഞമ്മ ക്ക് ഉള്ളത്,…
ഹ്മ്മ്മ് നോക്കാം എന്നോട് തന്നെ അല്ലേ പറയൂന്നേ……

Leave a Reply

Your email address will not be published. Required fields are marked *