കഥകൾക്ക് അപ്പുറം – 3 2

കൊറോണ ആണ് എല്ലാവരും സൂക്ഷിക്കുക,

നമ്മുടെ നാട്ടിൽ ഇത്ര രൂക്ഷമാകാൻ ചിലരുടെ അനാസ്ഥ ആണ്.

പണം ഉള്ളത് കൊണ്ട് മാത്രം ആകില്ല.

വിദേശത്ത് നിന്ന് വരുന്നവർ കുറച്ച് ദിവസം അവരുടെ വീട്ടിൽ തന്നെ കഴിയാൻ പറഞ്ഞു,അത് അവർക്ക് പറ്റില്ല, വീട്ടിൽ തന്നെ കഴിയാൻ അല്ലേ പറയുന്നത്,

അല്ലാതെ ജയിലിൽ കൊണ്ട് പോയി ഇട്ടത് ഒന്നും ഇല്ലാലോ..

നമ്മുടെ രാജ്യം എത്ര ഭീതിയിലോട്ട് ആണ് പോയത്. ഇപ്പോ ജോലിക്ക് പുറത്ത് ഇറങ്ങാൻ പറ്റില്ല.

ഒരു നേരത്തെ ആഹാത്തിനായി ദിവസ കൂലിക്ക് പോകുന്നവരുടെ അവസ്റ്റ ഒന്ന് ആലോചിച്ച് നോക്കൂ.

എല്ലാം നമുക്ക് തമാശ ആണ്.

നമുക്ക് എന്താണ് കുറവ്,അവശ്യം പറയുന്നതു എല്ലാം വീട്ടുകാർ തരുന്നു.

ഇതിനെ വെറും പുച്ഛത്തോടെ കണ്ടവന്മാർക്ക്‌ തിന്നിട്ട്‌ എല്ലിന്റെ ഇടയിൽ കയറി.

അത്ര മാത്രം.

______0______

കഥ വായിച്ച് അഭിപ്രായം പറയണേ…..

ലൈക്കും കമന്റും കുറവാണ്.

നിങൾ തരുന്ന ബലത്തിലാണ്

എന്റെ യാത്ര…..

ഇത് വളരെ കഷ്ടപ്പെട്ടു ഉറക്കം കളഞ്ഞു, പത്നിയുടെ കണ്ണ് വെട്ടിച്ച്

എഴുതിയ കഥ ആണ്………

നിങ്ങളുടെ മനസ്സിൽ വരുന്നത് ചുമ്മാ എഴുത്, ബാക്കി പിന്നെ…..

അപോൾ പിന്നെ കഥയിലോട്ട് പോകാം….. അല്ലേ…….

…….

എന്റെ മനസ്സ് സ്വപ്‍നലോകത്തു ഒരു കാറ്റിനെ പോലെ പറന്നു നടക്കുന്നു……..

ചുറ്റും സുന്ദരികൾ, അവർ പാട്ട് പാടുന്നു അതിൽ മതി മറന്നു നിർത്തം ആടുന്നു,
പെട്ടെന്ന് ഒരു ഭീകര സ്വത്വം എന്റെ നേരെ വരുന്നു, ഞാൻ പേടിച്ച് രക്ഷപെടാൻ ഓടി….. ഞാൻ ആ സുന്ദരികളെ അഭയം പ്രാപിച്ചു….
അവർ എന്റെ രക്ഷക്കായി ആ ഭീകര സ്വതത്തിനോട് എതിർത്തു നിൽക്കുന്നു….
അവസാനം അവർ ആ സ്വതത്തിനേ കൊന്നു…..
എന്നിട്ട് അവർ എന്റെ അടുത്ത് വന്നു എന്നെ തലോടി ഉറക്കി…….

ഞാൻ പതുക്കെ കണ്ണ് തുറന്നു ചുറ്റും പുകമയം……
ഞാൻ ആ സുന്ദരികളെ കാണാൻ വേണ്ടി ചുറ്റും നോക്കി… കൈയിൽ ഇരിക്കുന്ന ദണ്ഡ് അപ്പോൾ ആണ് ശ്രദ്ധിച്ചേ…. പതുക്കെ പതുക്കെ ഞാൻ യഥാർത്ഥത്തിൽ തിരിച്ചെത്തി……
ഞാൻ പേടിയോടെ ചുറ്റും നോക്കി…

ആരും ഇല്ല…… ഞാൻ ഒരു ദീർഘ ശ്വാസം വിട്ടു എഴുനേറ്റു…..
അപ്പോൾ ആണ് ഞാൻ മനസിലാക്കുന്നത് തറയിൽ അല്ല വായൂവിൽ ആണ് നിൽക്കുന്നത് എന്ന സത്യം.
ഞാൻ പേടിച്ചു “അയ്യോ”……….
എന്ന് വിളിച്ചു…… എനിക്ക് ശെരിക്കും പേടി ആയി….

“””പേടിക്കണ്ട”…… ഞാൻ അങ്ങയെ വീഴാതെ പിടിച്ചതാ……..

ആരാ…..?
ആരെയെയും കാണുന്നില്ല…..

ഞാൻ “മഹിതൻ ” ദേവ ഗണത്തിൽ പെട്ട ഭൂതഗണങ്ങളിൽ പെട്ട ഒരുവൻ ആണ്… ഞാൻ ഒരു ശാപത്താൽ രണ്ട് നൂറ്റാണ്ട് ഭൂമിയിൽ അടിമ ആയി കഴിയണം, അതും അസുര പിശാചുക്കളെ പൂജിക്കുന്ന ആൾക്കാരുടെ കൂടെ അവരുടെ ആംജ്ഞാ അനുസരിച്ചു,
അതിന്റെ അവസാന ദിനങ്ങൾ ആയപ്പോൾ എന്നെ ഇവിടെ നിന്നും എന്റെ ലോകത്തോടു പോകാതിരിക്കാൻ ശ്രമിക്കുവാണ്… ദിവബകൻ. അവൻ ആണ് എന്നെ അടിമ ആകാൻ ശ്രമിക്കുന്നത്.

ആരാ അത്….? വിറയൽഓടെ ഞാൻ ചോദിച്ചു….

തത്രങളും മന്ത്രവും അറിയാവുന്ന പിശാചുക്കളുടെ തലമുറയിലെ അവസാനത്തെ കണ്ണി.,
അവൻ ഇതിന് വേണ്ടി ശക്തി ലഭിക്കാൻ കഠിന തപസ്സിലാണ്.,,,,

മറ്റുള്ളവരുടെ മുന്നിൽ ഇവൻ ഈശ്വര ഭക്തനായ ഒരു സന്യാസി. പക്ഷേ ആഭിചാരതിലൂടെ ശക്തി നേടിയവനാ,
ഇന്ന് പൗർണമി.. അവന്റെ ശക്തി കുറയും,നിയോഗം പോലെ ആ സമയത്ത് ആണ് അങ്ങ് എന്നെ രക്ഷിചചത്…

അവന്റെ അടിമ ആയതിനാൽ എനിക്ക് അവന് എതിരെ ഒന്നും ചെയ്യാൻ പറ്റില്ല,
ഇപ്പോ അവന്റെ ശക്തി കുറയും അവന്റെ ശക്തി ദണ്ഡ് എന്റെ കൈയിലും,അവനെ മൂടോടെ ഇല്ലാതാക്കണം.

അപ്പൊൾ ആരുടെയാ ഇൗ വീട്…..
അത് ദിവബകന്റെ പൂർവികരുടെ തറവാട് ആണ്, ഇവൻ വേറെ ആരും ഇവിടെ പ്രവേശിക്കുന്നത് തടയാൻ ആണ്, ഒരു പ്രേതാലയം പോലെ സൃഷിട്ടിച്ചത്,,,എല്ലാം അവന്റെ മായ ആണ്…..
എന്നെ സഹായിക്കണം, എന്നെ അങ്ങ് അടിമ ആകണം,

ഞാനോ……..

അതിന്……. ഞാൻ……. അസുരൻ……
അല്ലാലോ???????

Leave a Reply

Your email address will not be published. Required fields are marked *