കല്യാണം – 14 2അടിപൊളി 

ഞാൻ അമ്മായിയോട് ചോദിച്ചു….

“ അവൾ കിടക്കാൻ പോയല്ലോ…”

ഞാൻ വിഷമത്തോടെ കാപ്പി തിരിച്ചു വെച്ച് മുകളികേക്ക് നടന്നു. . ഞാൻ മുറിയിൽ എത്തുമ്പോളേക്കും അമ്മാവന്മാരും അച്ഛനും ബെഡ് കയ്യടക്കിരുന്നു… ഞാൻ ബാൽക്കണിൽ പോയി ഇരുന്നു…

……

കുറച്ചു നേരം ഇരുന്നിട്ടും ഒരു സമാധാനവും ഉറക്കവും കിട്ടുന്നില്ല… അവളെ പോയി ഒന്ന് കണ്ടാലോ….എല്ലാരും കിടന്നു എന്ന് തോനുന്നു….എന്നാലും ഒന്ന് പോയി നോക്കാം എന്ന് മനസ്സിൽ വിചാരിച്ചു ഞാൻ മുറിയിൽ നിന്നും പുറത്ത് ഇറങ്ങി… ഹാളിലെ ചെറിയ വെളിച്ചത്തിന്റെ സഹായത്തോടെ നീതുവിന്റെ മുറി ലക്ഷ്യമാക്കി നടന്നു…ഉച്ച ഉണ്ടാക്കാതെ ഞാൻ വാതിൽ മെല്ലെ തുറന്നു… സ്വന്തം ഭരിയെ കാണാൻ രാത്രി ഒളിച്ചു വരേണ്ടി വരുന്ന ഗെത്തികേട്….എന്ന് മനസ്സിൽ വിചാരിച്ചു മുറിയിലേക്ക് എന്റെ കണ്ണ് ചെന്നു… തിരച്ചിലിനു ഒടുവിൽ ഭിത്തിയിൽ ചാരി ഇരുന്ന് ഉറങ്ങുന്ന നീതുവിനെയാണ് കണ്ടത്…. അവളുടെ മുഖം ജനലിലൂടെ വരുന്ന നീലവിന്റെ വെളിച്ചത്തിൽ തിളങ്ങുന്നുണ്ടാരുന്നു… എല്ലാവരും നല്ല ഉറക്കത്തിൽ ആണ്… ഞാൻ അവളുടെ സൗന്ദര്യം ആസ്വദിച്ചു വാതിൽ പടിയിൽ ഇരുന്നു… അവളെ എങ്ങനെ ഒന്ന് വിളിച്ചു ഉണർത്തും…പയ്യെ അകത്തേക്ക് നടന്ന അവളെ വിളിച്ചു ഉണർത്തിയാലോ…വേണ്ട ഉച്ച കേട്ടു ആരേലും ഉണർന്നാൽ നാണക്കേടാ… ഞാൻ ക്ഷേമയോടെ അവളെ തന്നെ നോക്കി ഇരുന്നു… എന്റെ പ്രാർത്ഥന ദൈവം കേട്ടിട്ട് എന്നാവണം അവൾ പെട്ടന്ന് ഞെട്ടി ഉണർന്നു… ഷീണംകൊണ്ട് മുരിനിവർന്നു അവൾ ചുറ്റും നോക്കി.. ഞാൻ പയ്യെ കൈ കാട്ടി അവളുടെ ശ്രെദ്ധ എന്നിലേക്ക് ആകർഷിച്ചു…. അവൾ ഒരു ഞെട്ടലോടെ എന്നെ കണ്ടു… ഞാൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കി ഇരുന്നു.. അവൾ പരിഭ്രാമത്തോടെ എന്നെ നോക്കി എന്താ എന്ന് അംഗീയം കാണിച്ചു… ഞാൻ ഒന്നും ഇല്ല എന്ന് കണ്ണുകൾ അടച്ചു കാണിച്ചു അവളെ നോക്കി പുഞ്ചിരിച്ചു… അവളെ ഒന്ന് അടുത്ത് കാണാൻ എന്റെ മനസ്സ് വല്ലാതെ കൊതിച്ചു….ഞാൻ അവളോട്‌ എന്റെ അടുത്തേക്ക് വരാൻ കൈ കാട്ടി…. അവൾ ചുറ്റും നോക്കിട്ട്..

“ഇല്ല”

എന്ന് തലയാട്ടി കാണിച്ചു….ഞാൻ വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു… എന്റെ ഇരുപ്പ് കണ്ടിട്ട് ആവണം അവളുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു…. ഞാൻ വീണ്ടും അവളെ എന്റെ അരികിലേക്ക് വിളിച്ചു….അവൾ ചിരിച്ചോണ്ട് ഇല്ലന്ന് വീണ്ടും തലയിട്ടി…

“ പ്ലീസ്…”

ഞാൻ ചുണ്ടുകൾ മെല്ലെ അനക്കി അവളോട്‌ കെഞ്ചി ചോദിച്ചു…അവൾ വീണ്ടും ചുറ്റും നിസ്സഹായതയോടനോക്കി..

“ഇല്ല”

എന്ന് തലയിട്ടി ഞാൻ സങ്കടത്തോടെ തല താഴ്ത്തി ഇരുന്നു..എന്റെ മുഖത്തു പ്രേകടമായ സങ്കടം കണ്ടിട്ടാവണം അവളുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു…. അവൾ ചുറ്റും നോക്കി പതിയെ എണിറ്റു ശബ്ദം ഉണ്ടാക്കാതെ എന്റെ അടുത്തേക്ക് നടന്നു… അവൾ വരുന്നത് കണ്ട്‌ ഞാനും എണിറ്റു…

“ എന്താ…”

അവൾ എന്റെ അടുത്തേക്ക് വന്നു മെല്ലെ ചോദിച്ചു…. ഞാൻ മറുപടി ഒന്നും കൊടുത്തക്കാതെ അവളുടെ കൈയിൽ പിടിച്ചു താഴേക്കു നടന്നു….

“ എവിടെ പോകുവാ… കൈ വിട്…..”

അവൾ എന്റെ കൈ വീടിക്കാൻ ശ്രെമിച്ചുകൊണ്ട് പറഞ്ഞു… അപ്പോളേക്കും ഞങ്ങൾ മുൻവശത്തെ വാതിലിൽ എതിയിരുന്നു…. ഞാൻ ശബ്ദം ഉണ്ടാക്കാതെ വാതിൽ മെല്ലെ തുറന്നു…. അവളുടെ മുഖത്തു ഭയം വ്യക്തമായിരുന്നു… ഞാൻ അവളുടെ കൈയിൽ പിടിച്ചു പുറത്തേക്ക് നടന്നു…. വാതിൽ മെല്ലെ ചാരി…

“ എവിടെയാ പോകുന്നെ…. കൈ വിട്…”

അവൾ ശബ്ദം താഴ്ത്തി പറയുന്നുണ്ടാരുന്നു… ഞാൻ അതിനു വില കൊടുക്കാതെ അവളേം പിടിച്ചോണ്ട് നടന്നു…

“ ചേട്ടാ എനിക്ക് പേടി ആവുന്നു…. എവിടേക്കാണ് പോകുന്നത്….”

അവൾ ഭയത്തോടെ ഇടാറുന്ന സ്വരത്തിൽ ചോദിച്ചു….ഞാൻ അവിടെ നിന്നു….

“ നീ പേടിക്കണ്ടാ…. നിന്നെ കൊല്ലാൻ ഒന്നും കൊണ്ടുപോകുവല്ല… മിണ്ടാതെ വാ…”

അവൾ പിന്നെ എതിർത്തില്ല മിണ്ടാതെ എന്റെ ഒപ്പം നടന്നു…അവളുടെ എതിർപ്പ് കുറഞ്ഞപ്പോൾ..അവളെ എന്റെ അരികിലേക്ക് ചേർത്ത് തോളോട് തോൾ ചേർന്ന് നിലാവിന്റെ വെളിച്ചത്തിൽ ഞങ്ങൾ നടന്നു…. കുറച്ചു നടന്നപ്പോളേക്കും ഞാൻ ഉദ്ദേശിച്ച സ്ഥലം എത്തി… വാതിലുകൾ മെല്ലെ തുറന്നു… കുളക്കടവിന്റെ പടിപ്പുരകൾ കിടന്ന് ഞങ്ങൾ അകത്തേക്ക് കയറി….

Leave a Reply

Your email address will not be published. Required fields are marked *