കല്യാണത്തിലൂടെ ശാപമോക്ഷം – 1

എല്ലാ ദിവസത്തെ പോലെയും ഇന്നും അരുൺ അദ്ദേ സ്വപ്നം തന്നെ ആണ് കണ്ടത് പക്ഷേ അത് കണ്ട് മുഴുവിപ്പിക്കും മുന്നേ അവൻ ഞെട്ടി ഉണർന്നു. അരുൺ പതിയെ അവന്റെ മുഖം പുതപ്പിൽ തുടച്ചു എന്നിട്ട് കട്ടിലിൽ നിന്ന് ഇറങ്ങി നേരെ ബാത്റൂമിൽ പോയി അവിടെ വെച്ച് മുഖം നന്നായി വെള്ളം ഉപയോഗിച്ച് കഴുകി എന്നിട്ട് പല്ലും തേച്ച് അവൻ ഹാളിലേക്ക് ചെന്നു അവിടെ അവനെയും കാത്ത് മാലിനി ഉണ്ടായിരുന്നു അരുണിനെ കണ്ടതും അവൾ കുറച്ചു ദേഷ്യത്തിൽ ചോദിച്ചു

മാലിനി -എവിടെ ആയിരുന്നു നീ എത്ര തവണ ആയി വിളിക്കുന്നു എന്ന് അറിയോ

അരുൺ മിണ്ടാതെ വന്ന് കസേരയിൽ ഇരുന്നു അവന്റെ മുഖ ഭാവം കണ്ടപ്പോൾ എന്തോ കുഴപ്പം ഉണ്ടെന്ന് മാലിനി തോന്നി അവൾ സൗമ്യമായ് അവനോട് ചോദിച്ചു

മാലിനി -എന്ത് പറ്റിയെടാ

അരുൺ -പിന്നെയും ആ സ്വപ്നം

മാലിനി -എന്ത്

അരുൺ -ഞാൻ പറയാറ് ഇല്ലേ

മാലിനി -മ്മ്. ഇന്ന് എന്തെങ്കിലും പുതിയത് ആയി കണ്ടോ

അരുൺ -മ്മ്

അരുൺ അവന്റെ സ്വപ്നം വർണ്ണിക്കാൻ തുടങ്ങി

“നിലാവുള്ള രാത്രിയാണ് ഞാനും ഒരു സ്ത്രീയും എവിടെയാണ് എന്ന് എനിക്ക് അറിയില്ല പക്ഷേ ഒരു കാട് പിടിച്ചാ സ്ഥലമാ പിന്നെ അവിടെ നിലത്ത് ഒരു ബെഡ് ഉണ്ട് അതിന്റെ ഒരു സൈഡിൽ അവളും മറ്റൊരു സൈഡിൽ ഞാനും. ഞാൻ പതിയെ എന്റെ കൈ അവളുടെ തോളിൽ വെച്ചു അപ്പോൾ അവൾ തല തിരിച്ചു പക്ഷെ അവൾക്ക് മുഖം ഉണ്ടായിരുന്നില്ല”

മാലിനി -നീ ഇന്നലെ ഏത് പ്രേത പടമാ കണ്ടത്

അരുൺ -അമ്മേ തമാശ പറയല്ലേ. This is something serious

മാലിനി -എടാ നിനക്ക് അത് തോന്നുന്നത് ആവും. പിന്നെ നീ കണ്ടത് മീരയെ ആവും

അരുൺ -അത് മീര അല്ല ഉറപ്പാ
മാലിനി -മീര അല്ലാതെ നിനക്ക് വേറെ ഏതെങ്കിലും പെണ്ണിനെ ഇഷ്ടം അണ്ണോ

അരുൺ -അമ്മേ വെറുതെ എന്നെ ദേഷ്യം കേറ്റല്ലേ

മാലിനി -പിന്നെ ഒരു മാസം കൂടി കഴിഞ്ഞാൽ നിന്റെ കല്യാണം ആണ് ഈ സമയത്ത് ഏത് ആണും അവൻ കെട്ടാൻ പോകുന്ന പെണ്ണിനെ പറ്റി ആയിരിക്കും സ്വപ്നം കാണുന്നത്. എന്നാൽ നീയോ ഇത് വരെ കാണാത്താ ഒരു പെണ്ണിനെ പറ്റി പറയുന്നു

അരുൺ -ആ പെണ്ണിനെ എനിക്ക് അറിയാം നല്ല പരിചയം ഉണ്ട് പക്ഷേ മുഖം വ്യക്തിമാവാത്തത് കൊണ്ട് എനിക്ക് മനസ്സിലാവുന്നില്ല

മാലിനി അടുത്ത് വന്നു എന്നിട്ട് മകന്റെ തലയിൽ തലോടി എന്നിട്ട് പറഞ്ഞു

മാലിനി -ഏയ്യ് നിന്റെ മനസ്സ് പഴയ കാര്യം ഓർത്ത് ഒരുപാട് ഡിസ്റ്റർബ്ഡ് ആണ് അതാ വേണ്ടാത്ത സ്വപ്നം ഒക്കെ കാണുന്നത്

അരുൺ -അല്ല ആ സ്വപ്നം എന്നോട് എന്തോ പറയാൻ ശ്രമിക്കുന്നതാ

മാലിനി -ഇപ്പോ നീ അത് ഓർത്ത് ടെൻഷൻ അടിക്കണ്ടാ. കല്യാണം ഒക്കെ കഴിഞ്ഞാൽ ഞാൻ ഫ്രീ ആകും അപ്പോ വേണ്ടത് ചെയ്യാം

അരുൺ -മ്മ്. അത് വരെ ഞാൻ ഒരു സൈക്യായറ്റിറിസ്റ്റിനെ കണ്ടല്ലോ എന്ന് കരുതാ

മാലിനി -അതൊന്നും വേണ്ടാ എല്ലാം കല്യാണം കഴിഞ്ഞാട്ട് മതി പിന്നെ ഇതൊന്നും മീരയോട് പറയാൻ നിൽക്കണ്ടാ അവള് വെറുതെ പേടിക്കും

അരുൺ -മ്മ്

മാലിനി -നീ വേഗം റെഡി ആയെ നമ്മുക്ക് ഓഫീസിൽ പോവാൻ ഉള്ളതാ

മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ബാക്കി നിർത്തി രാഹുൽ കുളിക്കാൻ അങ്ങനെ കുളി കഴിഞ്ഞ് റെഡിയായി രാഹുൽ ഹാളിലേക്ക് വന്നു അവിടെ അവനെ കാത്ത് മാലിനി ഇരുപ്പുണ്ടായിരുന്നു

അരുൺ ഇപ്പോഴും മൂഡ് ഔട്ട് ആയത് കൊണ്ട് അവനെ ഒന്ന് ചാർജ് ആക്കാൻ മാലിനി തീരുമാനിച്ചു

മാലിനി -എങ്ങനെ ഉണ്ട് അരുൺ എന്റെ പുതിയ ഡ്രസ്സ് നല്ല മാച്ചിങ് അല്ലേ

ഒരു വെള്ള ഫുൾ കൈ ഷർട്ടും ഒരു കറുത്ത ജീൻസും ആണ് മാലിനിയുടെ വേഷം

അരുൺ -മാച്ചിങ് ഒക്കെ തന്നെയാ പക്ഷേ അമ്മ ആ ബട്ടൺ ഇട് വല്ലാത്ത വൃത്തികേട്
മാലിനി -അത് ശരി നിന്റെ വുഡ്ബീ ഇങ്ങനെ ഒക്കെ ആണല്ലോ ഓഫീസിൽ വരുന്നേ

അരുൺ -അവള് ചെറുപ്പം ആണ് അത് പോലെ ആണോ അമ്മ

മാലിനി -നീ എന്നെ ഒരു കിളവി അക്കോ അത്യാവശ്യം മോഡേൺ ആയി നടക്കാൻ ഉള്ള പ്രായമേ എനിക്ക് ഉള്ളു

അരുൺ -മ്മ്

“അവനെ ഓൺ ആക്കാൻ നോക്കി എന്റെ മൂഡ് അവൻ കളഞ്ഞേനെ” മാലിനി മനസ്സിൽ പറഞ്ഞു

അങ്ങനെ മാലിനിയും അരുണും ഓഫീസിൽ എത്തി അവരെ കാത്ത് മുന്നിൽ തന്നെ മീര ഉണ്ടായിരുന്നു അരുണും മീരയും പതിയെ അവളുടെ അടുത്തേക്ക് ചെന്നു

മീര -നിങ്ങൾ എന്താ ലേറ്റ് ആയെ

മിലിനി -അതിന് ഇവൻ എണീറ്റാലല്ലേ എനിക്ക് വരാൻ പറ്റൂ

മീര -എന്താ അരുൺ ഇത് ഞാൻ എത്ര നേരമായി വെയിറ്റ് ചെയ്യാന്ന് അറിയോ

അരുൺ -സോറി മീര എനോട് ക്ഷമിക്ക്

മാലിനി -എടാ ദുഷ്ട ഇന്ന് വൈകിയതിന് നീ എന്നോട് ഒരു സോറി പറഞ്ഞോ

അരുൺ -ഇനി ആള് വീതം ഞാൻ ഇത് പറഞ്ഞ് നടക്കണ്ണോ

മാലിനി -മ്മ് വേണ്ടാ. ഞാൻ ഇനി സ്വർഗത്തിലെ കട്ടുറുമ്പ് ആവുന്നില്ല നിങ്ങൾ എന്താന്ന് വെച്ചാൽ സംസാരിക്ക്

അതും പറഞ്ഞ് മാലിനി അവിടന്ന് പോയി മീര അരുണിന്റെ കൈയിൽ അവളുടെ കൈ കോർത്തു

മീര -കല്യാണം കഴിയട്ടെ നിന്റെ മടി ഒക്കെ ഞാൻ മാറ്റുന്നുണ്ട്

അരുൺ -ശരി

അങ്ങനെ അവർ രണ്ടും ഓഫീസിലേക്ക് പോയി. അങ്ങനെ വൈകുന്നേരം ആയി അരുണും മാലിനിയും മീരയോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് പോയി പോകും വഴി മാലിനി പറഞ്ഞു

മാലിനി -നാട്ടിൽ നിന്ന് ഓപ്പോള് വിളിച്ചെണ്ടാർന്നു അവിടെ ഒരുക്കങ്ങൾ തുടങ്ങണോ എന്ന് അറിയാൻ

അരുൺ -തുടങ്ങി പറ

മാലിനി -പിന്നെ ഓപ്പോള്ക്ക് നല്ല പേടി ഉണ്ട്

അരുൺ -എന്തിന്
മാലിനി -അത് ശങ്കര സ്വാമി അല്ലല്ലോ തീയതി ഒക്കെ കുറിച്ചെ

അരുൺ -അതിന്

മാലിനി -സ്വാമി ഇപ്പോൾ സ്ഥലത്ത് ഇല്ല കല്യാണത്തിന് ഒരു ആഴ്ച മുൻപ് വരും അദ്ദേഹം കൂടി നോക്കിയിട്ട് പോരെന്ന ഓപ്പോള് ചോദിക്കുന്നെ

അരുൺ പെട്ടെന്ന് തന്നെ വണ്ടി നിർത്തി

അരുൺ -എന്നിട്ട് ആയാൾ പറ്റില്ല എന്ന് പറഞ്ഞാൽ

മാലിനി -നീ എന്തിനാ ഇങ്ങനെ ചൂട് ആവുന്നേ നിനക്ക് നല്ലതിന് വേണ്ടി അല്ലേ പറയുന്നേ

അരുൺ -ഇതാ ഇവിടെ വെച്ച് കല്യാണം നടത്താം എന്ന് ഞാൻ പറഞ്ഞേ

മാലിനി -നമ്മുടെ കുടുംബത്ത് നടന്നത് മുഴുവൻ നിനക്ക് അറിയാല്ലോ. പിന്നെ നിനക്ക് ദോഷം വരുന്ന കാര്യം വല്ലതും ഞങ്ങൾ പറയോ

അരുൺ -എനിക്ക് ഇതിൽ തീരെ വിശ്വാസം ഇല്ല

മാലിനി -ഞങ്ങൾക്ക് വേണ്ടി പ്ലീസ്. ഇനി സ്വാമി സമ്മതം തന്നാൽ ഞങ്ങൾക്ക് സന്തോഷത്തോടെ ഇത് നടത്താൻ പറ്റില്ലേ

അരുൺ -ശരി എന്ത് വേണമെങ്കിലും ചെയ്യ്

പിന്നിൽ നിന്ന് ഹോണിന്റെ ശബ്ദം നല്ല രീതിയിൽ ഉയർന്നു അപ്പോൾ അരുൺ വണ്ടി എടുത്തു . ഇതിന്റെ ഇടയിൽ ഒരു വണ്ടി ഓവർ ടേക്ക് ചെയ്യ്തു കൊണ്ട് ഉറക്കെ പറഞ്ഞു

ഓവർ ടേക്ക് ചെയ്യ്തവൻ -നടുറോട്ടിൽ നിന്ന് ചെയ്യാതെ അവളെ വല്ല ലോഡ്ജിലും കൊണ്ട് പോടാ

അയാളുടെ വാക്കുകൾ അരുണിന്റെ ദേഷ്യം കൂട്ടി അവന് അവർക്ക് പുറകെ വെച്ച് പിടിച്ചു

മാലിനി -അരുൺ നീ സ്പീഡ് കുറച്ചേ

അരുൺ -അമ്മ അവൻ പറഞ്ഞത് കേട്ടില്ലേ

മാലിനി -അവര് എന്ത് വേണമെങ്കിലും പറയട്ടെ

അരുൺ -ഇതൊന്നും അങ്ങനെ വിട്ട് കൊടുക്കാൻ പറ്റില്ല

Leave a Reply

Your email address will not be published. Required fields are marked *