മീര -നിങ്ങൾ എന്താ ലേറ്റ് ആയെ
മിലിനി -അതിന് ഇവൻ എണീറ്റാലല്ലേ എനിക്ക് വരാൻ പറ്റൂ
മീര -എന്താ അരുൺ ഇത് ഞാൻ എത്ര നേരമായി വെയിറ്റ് ചെയ്യാന്ന് അറിയോ
അരുൺ -സോറി മീര എനോട് ക്ഷമിക്ക്
മാലിനി -എടാ ദുഷ്ട ഇന്ന് വൈകിയതിന് നീ എന്നോട് ഒരു സോറി പറഞ്ഞോ
അരുൺ -ഇനി ആള് വീതം ഞാൻ ഇത് പറഞ്ഞ് നടക്കണ്ണോ
മാലിനി -മ്മ് വേണ്ടാ. ഞാൻ ഇനി സ്വർഗത്തിലെ കട്ടുറുമ്പ് ആവുന്നില്ല നിങ്ങൾ എന്താന്ന് വെച്ചാൽ സംസാരിക്ക്
അതും പറഞ്ഞ് മാലിനി അവിടന്ന് പോയി മീര അരുണിന്റെ കൈയിൽ അവളുടെ കൈ കോർത്തു
മീര -കല്യാണം കഴിയട്ടെ നിന്റെ മടി ഒക്കെ ഞാൻ മാറ്റുന്നുണ്ട്
അരുൺ -ശരി
അങ്ങനെ അവർ രണ്ടും ഓഫീസിലേക്ക് പോയി. അങ്ങനെ വൈകുന്നേരം ആയി അരുണും മാലിനിയും മീരയോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് പോയി പോകും വഴി മാലിനി പറഞ്ഞു
മാലിനി -നാട്ടിൽ നിന്ന് ഓപ്പോള് വിളിച്ചെണ്ടാർന്നു അവിടെ ഒരുക്കങ്ങൾ തുടങ്ങണോ എന്ന് അറിയാൻ
അരുൺ -തുടങ്ങി പറ
മാലിനി -പിന്നെ ഓപ്പോള്ക്ക് നല്ല പേടി ഉണ്ട്
അരുൺ -എന്തിന്
മാലിനി -അത് ശങ്കര സ്വാമി അല്ലല്ലോ തീയതി ഒക്കെ കുറിച്ചെ
അരുൺ -അതിന്
മാലിനി -സ്വാമി ഇപ്പോൾ സ്ഥലത്ത് ഇല്ല കല്യാണത്തിന് ഒരു ആഴ്ച മുൻപ് വരും അദ്ദേഹം കൂടി നോക്കിയിട്ട് പോരെന്ന ഓപ്പോള് ചോദിക്കുന്നെ
അരുൺ പെട്ടെന്ന് തന്നെ വണ്ടി നിർത്തി
അരുൺ -എന്നിട്ട് ആയാൾ പറ്റില്ല എന്ന് പറഞ്ഞാൽ
മാലിനി -നീ എന്തിനാ ഇങ്ങനെ ചൂട് ആവുന്നേ നിനക്ക് നല്ലതിന് വേണ്ടി അല്ലേ പറയുന്നേ
അരുൺ -ഇതാ ഇവിടെ വെച്ച് കല്യാണം നടത്താം എന്ന് ഞാൻ പറഞ്ഞേ
മാലിനി -നമ്മുടെ കുടുംബത്ത് നടന്നത് മുഴുവൻ നിനക്ക് അറിയാല്ലോ. പിന്നെ നിനക്ക് ദോഷം വരുന്ന കാര്യം വല്ലതും ഞങ്ങൾ പറയോ
അരുൺ -എനിക്ക് ഇതിൽ തീരെ വിശ്വാസം ഇല്ല
മാലിനി -ഞങ്ങൾക്ക് വേണ്ടി പ്ലീസ്. ഇനി സ്വാമി സമ്മതം തന്നാൽ ഞങ്ങൾക്ക് സന്തോഷത്തോടെ ഇത് നടത്താൻ പറ്റില്ലേ
അരുൺ -ശരി എന്ത് വേണമെങ്കിലും ചെയ്യ്
പിന്നിൽ നിന്ന് ഹോണിന്റെ ശബ്ദം നല്ല രീതിയിൽ ഉയർന്നു അപ്പോൾ അരുൺ വണ്ടി എടുത്തു . ഇതിന്റെ ഇടയിൽ ഒരു വണ്ടി ഓവർ ടേക്ക് ചെയ്യ്തു കൊണ്ട് ഉറക്കെ പറഞ്ഞു
ഓവർ ടേക്ക് ചെയ്യ്തവൻ -നടുറോട്ടിൽ നിന്ന് ചെയ്യാതെ അവളെ വല്ല ലോഡ്ജിലും കൊണ്ട് പോടാ
അയാളുടെ വാക്കുകൾ അരുണിന്റെ ദേഷ്യം കൂട്ടി അവന് അവർക്ക് പുറകെ വെച്ച് പിടിച്ചു
മാലിനി -അരുൺ നീ സ്പീഡ് കുറച്ചേ
അരുൺ -അമ്മ അവൻ പറഞ്ഞത് കേട്ടില്ലേ
മാലിനി -അവര് എന്ത് വേണമെങ്കിലും പറയട്ടെ
അരുൺ -ഇതൊന്നും അങ്ങനെ വിട്ട് കൊടുക്കാൻ പറ്റില്ല
മാലിനി -ടാ നിന്റെ കല്യാണം ആണ് ഈ അടുത്ത് ഇപ്പോ ഒരു പോലിസ് കേസ് ഒക്കെ ആയാൽ അത് വല്ലാത്ത പുലിവാൽ ആവും
അരുൺ അമ്മയുടെ വാക്കുകൾ ചെവി കൊണ്ടു എന്നിട്ട് സ്പീഡ് കുറച്ച് വീട്ടിലേക്ക് പോയി. അങ്ങനെ വീട്ടിൽ എത്തി അവർ കുളിച്ചു റെഡിയായി അരുൺ അവന്റെ ഫുഡ്ബോൾ കിറ്റ് എടുത്ത് പുറത്ത് ഇറങ്ങി മാലിനി അവന് പുറകെ വന്നു
മാലിനി -നീ എങ്ങോട്ടാ പോകുന്നെ
അരുൺ -ടർഫ് വരെ
മാലിനി -കളിക്കാൻ പോവാൻ ആണെങ്കിൽ നീ എന്തിനാ കുളിച്ചേ
അരുൺ -പിന്നെ ഈ വിയർപ്പും വെച്ച് അങ്ങോട്ട് പോവാൻ പറ്റോ
മാലിനി -ശരി. പിന്നെ സൂക്ഷിച്ചു കളിക്കണം ഈ അടുത്ത കല്യാണം
അരുൺ -കല്യാണം അതിന്റെ മുറയ്ക്ക് നടന്നോളും എപ്പോഴും ഇങ്ങനെ പറയണം എന്നില്ല
മാലിനി -എപ്പോഴും പറഞ്ഞിട്ട് എന്താ നീ കേൾക്കില്ലല്ലോ
അരുൺ -ഞാൻ പോട്ടേ
മാലിനി -മ്മ്
അങ്ങനെ അരുൺ അവിടെന്ന് പോയി മാലിനി ഫോൺ എടുത്ത് ഓപ്പോളെ വിളിച്ചു
ഓപ്പോള് -ആ മാലിനി
മാലിനി -എന്തൊക്ക ഉണ്ട് ഓപ്പോളെ
ഓപ്പോള് -ഇവിടെ ഒറ്റക്ക് കഴിയുന്ന എന്നോട് ചോദിക്കാൻ പറ്റിയാ ചോദ്യം
മാലിനി -ഓപ്പോള് വിഷമിക്കണ്ട ഞങ്ങള് ഈ അടുത്ത് തന്നെ വരില്ലേ
ഓപ്പോള് -നീ അല്ലേ ആള് കല്യാണ തലേന്നെ നിന്നെ ഒക്കെ കാണാൻ പറ്റുന്ന് എനിക്ക് അറിയാം
മാലിനി -ഏയ് ഞങ്ങള് നേരത്തെ വരും ഓപ്പോളെ ഒറ്റക്ക് കഷ്ടപ്പെടുത്തണ്ടാ എന്നാ അരുൺ പറഞ്ഞേ
ഓപ്പോള് -അവന് ഉള്ള സ്നേഹം നിനക്ക് ഇല്ലല്ലോ
