കല്യാണത്തിലൂടെ ശാപമോക്ഷം – 1 1

അരുൺ -ഞാൻ മുഖം കഴുകാൻ പോയതാ പെട്ടെന്ന് തലചുറ്റി പിന്നെ ഒന്നും എനിക്ക് ഓർമ്മ ഇല്ല

മാലിനി -നീ ഇന്നലെ വല്ലതും കഴിച്ചേർന്നോ

അരുൺ -ഇല്ല

മാലിനി -നിന്റെ അടുത്ത് ഞാൻ ഇന്നലെ ചോദിച്ചത് അല്ലേ വല്ലതും വേണോ എന്ന്

അരുൺ -അമ്മയെ വെറുതെ ബുദ്ധിമുട്ടിക്കണ്ടാ എന്ന് കരുതി

മാലിനി -ചപ്പാത്തി കറിയും കൊണ്ട് വരാൻ അണ്ണോ ബുദ്ധിമുട്ട്

അരുൺ -അമ്മ ഇനി അതിന്റെ പേരിൽ വഴക്ക് വേണ്ടാ

മാലിനി -മ്മ്. നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ

അരുൺ -ഇല്ല

മാലിനി -നിന്റെ കാല് ശെരിയായോ

അരുൺ -ഇപ്പോ കുറവ് ഉണ്ട്

മാലിനി -എന്നാ പല്ല് തേച്ച് വാ ചായ കുടിക്കാം

അരുൺ -മ്മ്

മാലിനി അങ്ങനെ അടുക്കളയിലേക്ക് പോയി രാഹുൽ പല്ല്തേക്കാനും. അങ്ങനെ രാഹുൽ പല്ല് തേച്ച് കഴിഞ്ഞപ്പോഴെക്കും മാലിനി ബ്രേക്ക്ഫാസ്റ്റ് ഒക്കെ ഉണ്ടാക്കി കഴിഞ്ഞിരുന്നു. അങ്ങനെ രണ്ട് പേരും ഡിണിങ് ടേബിളിൽ ഇരുന്നു മാലിനി അരുണിന് 5 അപ്പം കൊടുത്തു

അരുൺ -എന്റെ അമ്മേ എനിക്ക് ഇത്ര അപ്പം ഒന്നും വേണ്ടാ

മാലിനി -മിണ്ടാതെ ഇരുന്ന് മുഴുവനും കഴിച്ചോ

അരുൺ -ശ്ശെടാ ഇത് വല്യ പണി ആയല്ലോ

മാലിനി -പെട്ടെന്ന് കഴിക്കടാ ചെറുക്കാ

അരുൺ -മ്മ്

അങ്ങനെ അവർ രണ്ട് പേരും ബ്രേക്ക്ഫാസ്റ്റ് കഴിച്ചു മാലിനി പ്ലേറ്റ് ഒക്കെ കഴുകി കഴിഞ്ഞ് അരുണിന്റെ അടുത്ത് ചെന്നു

മാലിനി -ഇന്ന് നീ സ്വപ്നം കണ്ടില്ലേ

അരുൺ -അത് കണ്ട് കഴിഞ്ഞ് മുഖം കഴുകാൻ നേരത്തെ തലചുറ്റിയെ

മാലിനി -മ്മ്. നീ എന്തായാലും റസ്റ്റ് എടുക്ക് ഇന്ന് നീ വരില്ല എന്ന് ഓഫീസിൽ വിളിച്ച് പറഞ്ഞിട്ടുണ്ട്

അരുൺ -എനിക്ക് കുഴപ്പം ഒന്നും

മാലിനി -നീ റസ്റ്റ് എടുക്ക് നല്ല ഷീണം ഉണ്ട് നിനക്ക്
അരുൺ -മ്മ്

മാലിനി പെട്ടെന്ന് ഉച്ചക്ക് ഉള്ള ഭക്ഷണം ഒക്കെ ഉണ്ടാക്കി ഓഫീസിൽ പോവാൻ റെഡിയായി എന്നിട്ട് അവൾ അരുണിന്റെ അടുത്തേക്ക് വന്നു

മാലിനി -അരുൺ ഫുഡ് ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട് ഉച്ചക്ക് അത് ചൂടാക്കി കഴിക്കണം

അരുൺ -മ്മ്

മാലിനി -പിന്നെ പുറത്തേക്ക് ഒന്നും പോവാൻ നിൽക്കണ്ടാ

അരുൺ -ശെരി

മാലിനി -പിന്നെ എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിക്കണം

അരുൺ -അമ്മേ ഞാൻ കൊച്ചു കുട്ടി ഒന്നും അല്ല ഇങ്ങനെ ഓരോന്നും പറഞ്ഞ് തരാൻ

മാലിനി -കൊച്ചു കുട്ടിയെക്കാളും കഷ്ടം ആയത് കൊണ്ടാ ഓരോന്നും എടുത്ത് പറയുന്നത്

അരുൺ -ആ നല്ല തമാശ

മാലിനി -ശരി ഞാൻ പോവാണ് ഇനി നിന്നാൽ ഞാൻ ലേറ്റ് ആവും

അരുൺ -ശരി

അങ്ങനെ മാലിനി അവിടെ നിന്നും പോയി ഓഫീസിൽ പതിവ് പോലെ മീര കാത്ത് നിൽക്കുന്നുണ്ടായിരുന്നു ഇന്ന് അരുണിനെ കാണാത്തത് അവളെ നിരാശപ്പെടുത്തി

മീര -അരുൺ എന്തേ ആന്റി

മാലിനി -അവന്റെ കാല് ഒന്ന് ഉളുക്കി ഇപ്പോ റസ്റ്റ് എടുക്കാ

മീര -അയ്യോ എന്താ ആന്റി പറ്റിയെ

മാലിനി -ഇന്നലെ ഫുട്ബോൾ കളിക്കാൻ പോയതാ

മീര -അവന് ഇപ്പോൾ എങ്ങനെ ഉണ്ട്

മാലിനി -ഇപ്പോ കുഴപ്പംഒന്നും ഇല്ല

മീര -ആന്റി ഞാൻ അവനെ ഒന്ന് കണ്ടച്ചും വരാം

മാലിനി -എന്റെ മീരേ അവന് അതിനുള്ള കുഴപ്പം ഒന്നും ഇല്ല

മീര -എന്നാലും

മാലിനി -എന്നാ വൈകുന്നേരം വീട്ടിലോട്ട് വാ

മീര -ശരി

അങ്ങനെ രണ്ട് ആളും ഓഫീസിലേക്ക് കയറി മീര ക്യാബിനിൽ എത്തിയതും അരുണിനെ വിളിച്ചു

മീര -ഹലോ അരുൺ

അരുൺ -ആ മീര

മീര -നിനക്ക് എന്താടാ പറ്റിയെ

അരുൺ -അമ്മ എല്ലാം പറഞ്ഞല്ലേ
മീര -നീ കാര്യം പറയടാ

അരുൺ -എടീ ഫുട്ബോൾ കളിച്ചപ്പോൾ കാല് ഒന്ന് ഉളുക്കി അത്രയേ ഒള്ളു

മീര -നിനക്ക് നേരത്തെ എന്നോട് ഒന്ന് പറയാൻ പാടില്ലേ

അരുൺ -എടീ കാര്യമായിട്ട് ഒന്നും പറ്റിയില്ല പിന്നെ ഈ ചെറിയ കാര്യത്തിന് നിന്നെ വെറുതെ ബുദ്ധിമുട്ടിക്കണ്ടാ എന്ന് കരുതി

മീര -നിന്റെ കാര്യത്തിൽ ബുദ്ധിമുട്ടുന്നത് എനിക്ക് ഒരു പ്രശ്നം അല്ല

അരുൺ -ശരി ഇനി ഒന്ന് തുമ്മിയാൽ പോലും ഞാൻ നിന്നെ വിളിച്ച് പറഞ്ഞോളാം

അരുണിന്റെ വാക്കുകൾ കേട്ട് മീര ചിരിച്ചു

മീര -മ്മ് എന്തായാലും ഞാൻ വൈകുന്നേരം വരണ്ട്

അരുൺ -മ്മ്

അങ്ങനെ വൈകുന്നേരം ആയി മീരയും മാലിനിയും വീട്ടിലേക്ക് പോയി അവർ വന്നതും അരുൺ വാതിൽ തുറന്നു

Leave a Reply

Your email address will not be published. Required fields are marked *