കളിക്കളംഅടിപൊളി 

ഈ കിട്ടുന്ന പൈസയിൽ നിന്ന് ചേച്ചിക്ക് ഒന്നും കൊടുക്കണ്ടേ..?

 

ചേച്ചിക്ക് കൊടുക്കണം പക്ഷെ ഇപ്പൊ വേണ്ട എന്നാ ചേച്ചി പറഞ്ഞത്. നമ്മുടെ ബാധ്യതകൾ ഒക്കെ ആദ്യം തീരട്ടെ എന്നാണ് ചേച്ചി പറഞ്ഞത്.

 

ദൈവം കൊണ്ടുവന്നതാണ് ചേച്ചിയെ നമ്മുടെ അടുത്തേക്ക്. ഞാൻ പറഞ്ഞു.

 

മ്മ്.. അപ്പൊ എന്റെ സൗന്ദര്യത്തിന് ഒരു വിലയും ഇല്ലേ.. ക്രെഡിറ്റ് ഫുൾ ചേച്ചിക്കും ദൈവത്തിനും ആണോ..?

 

അയ്യോ.. അമ്മയല്ലേ മുത്ത് അത് കഴിഞ്ഞിട്ടേ ഒള്ളു വേറെ ആരും…

 

അയ്യടാ.. പോയി കിടക്കാൻ നോക്ക്. എന്ന് പറഞ്ഞു അമ്മ അമ്മയുടെ റൂമിലേക്ക് പോയി.

 

അങ്ങനെ ഒന്ന് രണ്ട് ആഴ്ചയ്ക്ക് ശേഷം ഒരു രാത്രി അമ്മ എന്നോട് ചോദിച്ചു.

 

നാളെ നീ വരുന്നോ എന്റെ കൂടെ അങ്ങോട്ട്..

 

ഞാനോ..? ഞാൻ വന്നിട്ട് എന്തിനാ..

 

അത് ചേച്ചി പറഞ്ഞു. ഒരു 20 വസയൊക്കെ ഉള്ള ഒരു ചെറുപ്പക്കാരൻ കൂടെ വീട്ടിൽ വന്ന് നിന്നാൽ നല്ലതാണ് എന്ന് നിനക്ക് സമ്മതമാണോ എന്ന് ചോദിക്കാൻ പറഞ്ഞു. വെറുതെ അല്ല പൈസ കിട്ടും എത്ര എന്ന് പറഞ്ഞിട്ടില്ല.

എന്തായലും നീ കടയിൽ നിന്ന് കിട്ടുന്നതിനേക്കാൾ ഉണ്ടാവും.

ഞാൻ പറഞ്ഞില്ലായിരുന്നോ വേറെ ഒരു പെണ്ണ് ഉണ്ട് എന്ന് അവളുടെ അമ്മയ്ക്ക് 1000 രൂപ കൊടുക്കുന്നുണ്ട്.

 

ഞാൻ വന്നിട്ട് എനിക്ക് എന്താ പണി.?

 

ഒരു പണിയും ഇല്ല. ടി വി കാണാം, ബുക്ക് വായിക്കാം, അങ്ങനെ നിനക്ക് ഇഷ്ടമുള്ളത് ചെയ്യാം..

 

നോക്കാം അല്ലെ…? ഞാൻ അമ്മയോട് ചോദിച്ചു.

 

പിന്നെ എന്താ.. ഞാൻ ഇല്ലേ കൂടെ.

 

ഞാൻ ആദ്യം കടയുടെ ഓണറെ വിളിച്ച് രണ്ട് തെറി പറഞ്ഞാലോ എന്നാണ് കരുതിയത്. പിന്നെ വേണ്ടന്ന് വെച്ചു. ഒന്നില്ലെങ്കിൽ ഇത്ര ദിവസം അയാൾ അല്ലെ ഉണ്ടായിരുന്നുള്ളു.

 

അതുകൊണ്ട് ഞാൻ മാന്യമായി വിളിച്ചു പറഞ്ഞു ഞാൻ ഇനി വരുന്നില്ല. എനിക്ക് വേറെ ഒരു ജോലി സെറ്റ് ആയി എന്ന്.

 

ഞാൻ അത് പറഞ്ഞു കഴിഞ്ഞ് അമ്മയുടെ അടുത്തേക്ക് ചെന്നു.

 

അമ്മേ…

 

മ്മ്.

 

നാളെ നമ്മൾ എപ്പോഴാ പോവുന്നത്.?

തുടരും…