കാക്ക കുയില്‍ – 4 1

” ശ്രീ പെട്ടന്ന്നീ റെഡിയാക് ..വെറുതെ അവന്‍റെ വായിലിരിക്കുന്നത് കേള്‍ക്കണ്ട ” ചിത്ര പുറകില്‍ നിന്നു പറഞ്ഞത് കേട്ട് ശ്യാം തിരിഞ്ഞു നോക്കി …മുടി പിന്നി കൊണ്ട് ഒരു സ്ലൈഡ് കടിച്ചു പിടിച്ചു നില്‍ക്കുവാണ് ചിത്ര .പഴയ ആ ചിത്ര തന്നെയല്ലേ അത് ..അന്നാദ്യം കണ്ടപ്പോൾ ഉള്ള …അതെ പ്രസരിപ്പുള്ള തൻറെ ചിത്ര

‘ നീ പൊക്കോ …ഞാന്‍ ഒരുക്കി കൊണ്ട് വന്നേക്കാം ” ചിത്ര അകത്തേക്ക് കയറിയപ്പോള്‍ ശ്യാം മുകളിലേക്ക് ചെന്ന് ഒന്ന് ഫ്രെഷായി വന്നു …അപ്പോഴേക്കും അന്നത്തെ ചുരിദാര്‍ ഒക്കെയിട്ട് ശ്രീകലയും റെഡിയായിരുന്നു

ശ്യാം അവരെയും കൂട്ടി നേരെ ബിഗ്‌ ബസാറില്‍ ആണ് പോയത് ..ശ്രീകല ബാക്കില്‍ കയറി , ചിത്ര ആദ്യം തന്നെ ഫ്രെണ്ടില്‍ കയറിയിരുന്നു …കാറില്‍ വെച്ചു ആരും ഒന്നും സംസാരിച്ചില്ല ..

ബിഗ്‌ ബസാറില്‍ ചെന്ന് ശ്യാം വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങള്‍ എടുത്തു …ശ്രീകലയ്ക്ക് ഒരു ചെരിപ്പും . പിന്നെ അവര്‍ റെഡി മേഡ് ഷോപ്പിലേക്ക് കയറി ….ശ്രീകലക്ക് ഒരു രണ്ടു മൂന്നു ചുരിദാര്‍ എടുത്തു

‘ ഇതൊന്നും വേണ്ട മോനെ …യാത്രക്ക് വേണ്ടിയാണ് ചുരിദാര്‍ ഇട്ടതു “

” ഇനി ചുരിദാര്‍ ഇട്ടാ മതി …അമ്മക്ക് നന്നായി ചേരുന്നുണ്ട് ‘

” അതെ ശ്രീ …ഇനി ചുരിദാര്‍ ഇട്ടാ മതി ” ചിത്രയും അവനെ പിന്താങ്ങി

ഒരു ബ്ലാക്കില്‍ റെഡ് പൂക്കള്‍ ഉള്ള ടോപ്പും ബ്ലാക്ക് ലെഗ്ഗിന്സും ശ്യാം എടുത്തപ്പോള്‍ ശ്രീകല അത് മാറ്റി വെച്ചു

‘ എന്‍റെ കളറിനു ഇതൊന്നും ചേരില്ല മോനെ “

” കളറിനെന്നാ കുഴപ്പം …അമ്മക്കിഷ്ടമാണേല്‍ എടുത്തോ …ഇത് പക്ഷെ ബ്ലാക്ക് ഇഷ്ടമുള്ളയാള്‍ക്കാ’

‘ അയ്യോ …ഞാന്‍ ചുരിദാര്‍ ഒന്നും ഇടില്ല മോനെ ‘ ചിത്ര ചാടി പറഞ്ഞപ്പോള്‍ ശ്രീകല ശ്യാമിനെ നോക്കി ചിരിച്ചു…ചിത്ര നാണിച്ചു പോയി

‘ മര്യാദക്ക് ഇട്ടോണം …..അമ്മക്ക് ഇടാമെങ്കില്‍ ഇട്ടു കൂടെ ?” ശ്യാം അവളെ ഒന്നും വിളിച്ചില്ല…ചിത്രക്ക് അത് തന്നോടാണെന്ന് മനസിലായി …

ചിത്ര അവിടെ കണ്ട ഒരു ബ്ലാക്ക് കളര്‍ മിഡിയും ടോപ്പും എടുത്തു ..മിഡി കാല്‍പാദം വരെ മൂടുന്ന ടൈപ് ആയിരുന്നു

‘ മനുവിനു ചേരും അല്ലെ ശ്രീ ….ഞാന്‍ ഇതൊന്നും ഇടാന്‍ അനുവദിക്കാറില്ലയിരുന്നു ‘

ശ്യാം അത് കൂടി ബില്‍ ചെയ്യാന്‍ പറഞ്ഞു , അവരെ അവിടെ നിര്‍ത്തി അപ്പുറത്തേക്ക് പോയി …ചിത്ര അവനെ പുറകില്‍ നിന്നു വിളിച്ചു കൂടെ ചെന്നു

‘ മോനെ …ഇതൊരല്‍പം പൈസ ഉണ്ട് …ഇത് തികയുമോന്നറിയില്ല ……നീയെനിക്ക് ഒരു മാല വാങ്ങി തരണം ..നെക്ലേസ് ആണെങ്കിലും മതി ….പറ്റുമെങ്കില് ഒരു വളയും …”

ശ്യാം പൈസ വാങ്ങാന്‍ കൂട്ടാക്കിയില്ലെങ്കിലും ചിത്ര നിര്‍ബന്ധിച്ചു അവന്റെ കയ്യില്‍ പൈസ കൊടുത്തു ….

ശ്യാം ചിത്രയെ അവര്‍ക്ക് രണ്ടു പേര്‍ക്കുമുള്ള വീട്ടിലിടാനുള്ള ഡ്രെസ്സും അണ്ടര്‍ ഗാര്‍മെന്റ്സും ഒക്കെ വാങ്ങാന്‍ ചുമതലപെടുത്തിയിട്ട് പുറത്തേക്ക് പോയി

അല്‍പ സമയത്തിനുള്ളില്‍ അവന്‍ തിരിച്ചു വന്നപ്പോള്‍ അവരും പര്‍ച്ചേസ് ഒക്കെ കഴിഞ്ഞു റെഡിയായിരുന്നു

ശ്യാം ഒരു ഹോട്ടലിലേക്ക് വിട്ടു …രണ്ടു പേര്‍ക്കും ഇഷ്ടമുള്ള ഭക്ഷണം അവന്‍ നിര്‍ബന്ധിച്ചു വാങ്ങി കൊടുത്തു കഴിപ്പിച്ചു

” ഇനി എങ്ങോട്ടാ പോകണ്ടേ ?”

” വീട്ടിലേക്കു പോകാം മോനെ ?” ചിത്രയാണത് പറഞ്ഞത് ….കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്ത ശ്യാം പക്ഷെ നിര്‍ത്തിയത്‌ ബീച്ചിലാണ് ….രണ്ടു പേരും ഒന്നും പറയാതെ അവന്റെ കൂടെ നടന്നു ….ഒഴിഞ്ഞ ഒരു കോണില്‍ അവനിരുന്നു ….

ശ്രീകല ആദ്യമായാണ് ബീച്ച് കാണുന്നത് ….കുറച്ചു നേരം അവരുടെ കൂടെയിരുന്നിട്ടു ശ്രീകല വെള്ളത്തിന്റെ അടുത്തേക്ക്‌ നടന്നു ….തിരയില്‍ കാല് വെച്ചു , മുന്‍പോട്ടു പോകാതെ കാലില്‍ വന്നു ഉമ്മ വെച്ചു മടങ്ങുന്ന തിരമാലകളെ നോക്കി ശ്രീകല വെറുതെ നിന്നു …..ആര്‍ത്തലക്കുന്ന കടലിനേക്കാള്‍ അവളുടെ മനസ് നുരഞ്ഞു പതയുകയായിരുന്നു ….ചിത്ര പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്ത്‌ ??

കാല് നീട്ടിയിരിക്കുന്ന ചിത്രയുടെ മടിയില്‍ ശ്യാം തല വെച്ചു കിടന്നു ..ചിത്ര അവന്റെ മുടിയില്‍ തലോടി …

Leave a Reply

Your email address will not be published. Required fields are marked *