കാട്ടിലെ പെൺകുട്ടി – 2

ജിഷ്ണു (കസിൻ ) : ഇവർ ആദിവാസികളാണ്. നമ്മുടെ കുടുംബത്തിലേക്ക് ഇങ്ങനെ ഒരു കുട്ടിയെ കൊണ്ടു വരണോ?

കൂട്ടുകാരെല്ലാവരും ജിഷ്ണുവിന്റെ അഭിപ്രായത്തോട് യോജിച്ചു. അഭിനന്ദ് പറഞ്ഞു “നിനക്ക് നല്ല കുട്ടിയെ നാട്ടിൽ നിന്നും ഞങൾ കണ്ടുപിടിച്ചോളാം. നീ ചെമ്പകത്തെ മറന്നേക്ക്.”

ഞാൻ : മറക്കാൻ വേണ്ടിയില്ല ഞാൻ അവളെ സ്നേഹിച്ചത്. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഞാൻ അവളെ മാത്രമേ സ്നേഹിക്കൂ, അവളെ മാത്രമേ കല്യാണം കഴിക്കൂ.

നീരജ് : അങ്ങനെയെങ്കിൽ ഞങ്ങൾ എന്തു പറഞ്ഞാലും നീ ഇതിൽ നിന്നും പിന്മാറില്ല്യ. നിനക്ക് അവളെ ഇഷ്ടമാണെങ്കിൽ നിങ്ങളുടെ കല്യാണം ഞങ്ങൾ നടത്തി തരാം. പക്ഷെ നീ അവളോട്‌ കാണിക്കുന്ന ഈ സ്നേഹം അവൾക് നിന്നോട് ഉണ്ടെന്നു ഞങ്ങൾക്കറിയണം. അതിനായി ഞങ്ങൾ അവളോട്‌ ഒന്ന് സംസാരിക്കട്ടെ. എന്നിട്ട് തീരുമാനിക്കാം.
ഞാൻ സമ്മതം മൂളി. എനിക്ക് സന്തോഷമായി. ഇങ്ങനെയുള്ള കൂട്ടുകാരുണ്ടെങ്കിൽ ഉള്ളു തുറന്നു സംസാരിക്കാനും ഏതു പ്രശ്നത്തിനും പരിഹാരം കണ്ടെത്താനും ഒരു പരിധി വരെ സഹായിക്കും എന്നു എനിക്ക് മനസിലായി. ഞാൻ അവരോടൊപ്പം കുളിച്ചു ഫ്രഷായി തിരിച്ചു പോന്നു. ഞങ്ങൾ അവിടെ എത്തുമ്പോഴേക്കും ഭക്ഷണം ഒകെ തയ്യാറായി കഴിഞ്ഞിരുന്നു. ഞങ്ങൾ എല്ലാവരും കഴിക്കാനായി ഇരുന്നു. ഞങ്ങളെ അവരുടെ അതിഥികളെ പോലെ സത്കരിച്ചു. കഴിച്ചതിനു ശേഷം ചെമ്പകത്തെ ഒറ്റക് കിട്ടാനായി ഞാൻ കാത്തിരുന്നു. ആ സമയത്താണ് ചെമ്പകം ഒറ്റക് കുറച്ചു ദൂരെ ഒരു വഴിയിൽ നില്കുന്നത് കണ്ടത്. അവളെ കണ്ടപ്പോൾ ഞാൻ എഴുനേൽക്കാൻ നോക്കിയതും കൂട്ടുകാരെല്ലാം തടഞ്ഞു. എന്നിട്ട് പറഞ്ഞു നീ പോകണ്ട ഞങ്ങൾ സംസാരിച്ചു കൊള്ളാം. അവൾക്കു നിന്നെ ഇഷ്ടമാണെങ്കിൽ ബാക്കിയുള്ള കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം. ഇതും പറഞ്ഞു എന്റെ കസിൻ ജിഷ്ണുവും ഫ്രണ്ട് നീരജും കൂടി അവളുടെ അടുത്തേക്ക് നീങ്ങി.

( തുടരും…….)

Leave a Reply

Your email address will not be published. Required fields are marked *