ദിവ്യാനുരാഗം – 5

Related Posts


പ്രിയപ്പെട്ട ചങ്ങാതിമാരെ ഇച്ചിരി താമസിച്ചുപോയി….നല്ല തിരക്കും പിന്നെ പേഴ്സണൽ കാര്യങ്ങളും…അതാണ്….ഇനി അങ്ങോട്ട് കൊറച്ച് സമയം പിടിക്കും സപ്ലികളുടെ ഒരു വൻ ശേഖരം ഉള്ളവനാണ് അടിയൻ…. അതുകൊണ്ട് സഹിക്കണേ….
പിന്നെ ഈ പാർട്ട് ഫ്ലാഷ് ബാക്ക് ഉണ്ടാകും കോളേജിലെ ലൈഫ് ആയതുകൊണ്ട് സൗഹൃദത്തിന് റോള് കൂടുതലാണ്… ചങ്ങായിമാരില്ലാതെ നമുക്കെന്ത് ഓളം…. പിന്നെ നമ്മുടെ ശില്പ കുട്ടിയേയും ഇതിൽ പരിചയപ്പെടുത്തുന്നുണ്ട്… എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു…. അഭിപ്രായങ്ങൾ പങ്കു വെക്കണേ…
എന്ന് നിങ്ങടെ സ്വന്തം
വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്
അപ്പൊ കഥയിലേക്ക്….
__________________________________
” ഡാ നീയെന്തോന്നാ ആലോചിച്ച് കൂട്ടുന്നേ…? ”

എന്തോ ചിന്തയിൽ മുഴുകി ഇരിക്കുന്ന എന്നെ തട്ടിക്കൊണ്ട് നന്ദു ചോദിച്ചു…
” ഹേയ് ഒന്നൂല്ല്യ… “
അവൻ്റെ തട്ടലിൽ ഒന്ന് ഞെട്ടിയ ഞാൻ ചമ്മലോടെ പറഞ്ഞു
” മ്മ്…. “
അവനെന്നെ നോക്കിയൊന്നമർത്തി മൂളി…
” പിന്നെ അവളുടെ കാര്യം പറഞ്ഞപ്പോളാ ഓർത്തേ..നീ ചിപ്പിയോട് പറഞ്ഞിരുന്നോ…? “
അവൻ എന്നെ നോക്കി ചോദിച്ചു
” ഇല്ല എക്സാമാന്ന് പറഞ്ഞിരുന്നു… പിന്നെ വിളിച്ചു ശല്ല്യം ചെയ്യണ്ടാന്ന് കരുതി… “
ഞാൻ അവനെ നോക്കി മറുപടി പറഞ്ഞു അതിനവനൊന്ന് മൂളുകയല്ലാതെ പിന്നൊന്നും പറഞ്ഞില്ല…

( ഇപ്പൊ നിങ്ങള് കരുതും ആരാ ചിപ്പീന്ന്…??കഥ ഇവിടെ തീരുന്നില്ലല്ലോ ഉണ്ണിതാനെ ടൈം കെടക്കുവല്ലേ… )
അന്ന് പിന്നെ കോളേജ് പതിവ് പോലെ തന്നെ പ്രത്യേകിച്ച് ഒന്നും ഉണ്ടായില്ല…പതിവിലും വിപരീതമായി ഇച്ചിരി നേരത്തെ ഒരു നാലുമണി ആവുമ്പോഴേക്കും ഞങ്ങള് വീട്ടിലേക്ക് തിരിച്ചു എന്നതൊഴിച്ചാൽ… സാധാരണ 6 മണിയായിരുന്നു പതിവ്…അതുവിന് ആക്സിഡന്റ് പറ്റുന്നതിനുമുന്നെ…
അവിടുന്ന് വീട്ടിലേക്ക് തിരിച്ചെത്തി റൂമിലേക്ക് പോയി ഒരൊറ്റ കിടത്തം അപ്പൊഴും മനസ്സിൽ ഒരു ചോദ്യം ബാക്കി നിൽക്കുന്നുണ്ട്… എന്താ ഇപ്പൊ നന്ദു അങ്ങനെ പറയാൻ കാരണം…അതിൽ തന്നെ ആലോചന മുഴുകി നിന്നതുകൊണ്ടോ എന്താണെന്നറിയില്ല ഉറക്കത്തിനോടൊപ്പം ഞാനെൻ്റെ ഡിഗ്രി ഫൈനൽ ഇയർ കാലഘട്ടത്തിലെ ആ ഓണനാളിലെ പഴയ ഓർമ്മകളിലേക്കും തെന്നി വീണു…
***************************************
ഇനി സ്വൽപം പാസ്റ്റ്….ഗ്രിഗ്രി കാലഘട്ടത്തിലെ ഓണ രാവ്…
” ഡാ അജ്ജൂ നിനക്കിനി വേണോ… “
കോളേജ് ക്യാമ്പസിലെ ഞങ്ങളുടെ സ്വന്തം കാട്ടിൽ സാധനവും വീശികൊണ്ട് നന്ദു എന്നോട് ചോദിച്ചു
വേണ്ട മോനെ ഓവർ ഓവർ… ഇനിയും അടിച്ചാ സൂപ്പറോവറായിപ്പോവും…
അടിച്ചതിൻ്റെ കിക്കിൽ ഞാൻ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
” ആണോ… എന്നാ ഈ അവസാന പെഗ്ഗ് ഞാനിങ്ങെടുക്കുവാ… “
നമ്മുടെ സുരേഷേട്ടൻ്റെ ഡയലോഗും അടിച്ച് അവനവസാന പെഗ്ഗും അങ്ങ് കമത്തി…
” എന്നാ പിന്നെ നമ്മുക്ക് വിട്ടാലോ… “
ശ്രീ പതുക്കെ എഴുന്നേറ്റ് പറഞ്ഞു
” അളിയാ ഏതവനാടാ ഈ പാട്ടൊക്കെ വെക്കുന്നെ… “
കോളേജീന്നുള്ള ഏതോ വെറും ഡിജെ കേട്ട് ഞാൻ പറഞ്ഞു
” അതാ തെണ്ടി സിമിലും അവൻ്റെ ആ നത്തോലികളുവാ…ഞാൻ വെള്ളവും വാങ്ങി വരുമ്പൊ കണ്ടായിരുന്നു… “
അഭി എഴുന്നേറ്റ് എന്നെ നോക്കി പറഞ്ഞു
” ആണോ മലരൻ…എടാ അതു ഇപ്പൊരു ഡിജെ ഓണ പാട്ടില്ലെ അത് ഏതായിരുന്നു… “
ഞാൻ താഴെ ഇരിക്കുന്ന അതുവേ നോക്കി ചോദിച്ചു..
” മറ്റെ തിരുവാവണി വാവ്… അതാണോ.. “
അടിച്ച കിക്കിൽ അവനെന്നെ നോക്കി പറഞ്ഞു
” വാവല്ല.. അമവാസി… എഴുന്നേറ്റ് പോടാ ബോധമില്ലാത്ത മൈരേ… “
ഞാൻ അവനെ ചെറുതായിട്ട് കാലുകൊണ്ട് തട്ടിക്കൊണ്ട് പറഞ്ഞു
” എടാ നീ പറയുന്നത് മറ്റതല്ലേ… ഓണപ്പാട്ടിന് താളം തുള്ളും തുമ്പപൂവേ… “
അഭി എന്നെ നോക്കി ചോദിച്ചു
” താളം തുള്ളും…അതന്നെ മുത്തുമണിയേ….വാ നമ്മുക്ക് അതിട്ട് താഴെ പോയി രണ്ട് സ്റ്റെപ്പിടാം… “
ഞാൻ അഭിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
” ഇപ്പോ അത് വേണോ മോനേ… “
ഞാൻ പറഞ്ഞത് കേട്ടതും ശ്രീ എന്നെ നോക്കി ചോദിച്ചു… കാരണം നല്ല വീശ് വീശിയതാ അഞ്ചും…അതിൻ്റെ പൊറത്തുള്ള ആവേശാണിത്…
” വേണം… അത് പവറാകും…വരിനെടാ…ആ സിമിലിൻ്റെ അണ്ണാക്കില് ചെട്ടിപൂ ഇട്ട് മൂടി നമ്മുക്ക് താളം തുള്ളാം… “
നന്ദു എഴുന്നേറ്റ് ഉടുത്ത മുണ്ട് മടക്കി കുത്തി ഞങ്ങളെ നോക്കി അതും പറഞ്ഞ് നടക്കാൻ തുടങ്ങി..
” ഇത് പണിയാവ്വോ… “
അവൻ്റെ പോക്ക് കണ്ട് ശ്രീ എന്നെ നോക്കി പറഞ്ഞു
” എന്ത് നീ വാടാ… “
ഞാൻ അവനെ പിടിച്ച് മുന്നോട്ട് തള്ളികൊണ്ട് പറഞ്ഞു… പിന്നെ ഞങ്ങളഞ്ചും കൂടി കോളേജിൻ്റെ മെയിൻ ബ്ലോക്കിലേക്ക്…
അവിടെ ചെല്ലുമ്പോൾ കാണുന്നത് ആ തെണ്ടി സിമിലും അവൻ്റെ പിള്ളേരും ഏതോ ഊമ്പിയ ഡിജെയും വച്ച് തുള്ളുന്നതാണ്… ബാക്കി ഫസ്റ്റിയറിലെ പിള്ളേരൊക്കെ മാറി നിക്കുന്നുണ്ട്…അവന്മാരെ പേടിച്ചായിരിക്കും…

” നന്ദു… ഊരടാ അവൻ്റെ പറി… “
സപീക്കറിനടുത്തായി ഓ ട്ടി ജി കാബിളിൽ കുത്തി പാട്ടു വെച്ച അവന്മാരുടെ ഫോണ് നോക്കി ഞാൻ പറഞ്ഞു…കേൾക്കേണ്ട താമാസം നന്ദു അവൻ്റെ ഫോണ് വലിച്ചൂരി…അതോടെ പൊടുന്നനെ പാട്ട് നിന്ന കലിപ്പിൽ സപീക്കറിൻ്റെ ഭാഗത്തേക്ക് അവന്മാര് കലിപ്പോടെ നോക്കി… കൂട്ടത്തിൽ കാഴ്ച്ചകാര് പിള്ളേരും…
” ആരാടാ പാട്ട് ഓഫ് ചെയ്യ്തെ… “
ആൾക്കൂട്ടതിൽ നിന്ന് ആ സിമില് തെണ്ടി പുറത്തേക്കിറങ്ങി ചോദിച്ചു…
” നിൻ്റപ്പൻ… “
അവൻ്റെ ചോദ്യത്തിന് അതു ഒറ്റയടിക്ക് റിപ്ലൈ അങ്ങ് കൊടുത്തു…
” ഓ നിങ്ങളാണോ…എന്താടാ… വെറുതെ കച്ചറ ആക്കാൻ ഉള്ള കളിയാണോ… “
ഞങ്ങളാണെന്ന് കണ്ടപ്പൊ അവൻ ഇച്ചിരി ശബ്ദമുയർത്തി ഞങ്ങളെ നോക്കി ചോദിച്ചു
” ഡാ മോനെ സിമിലേ… ഇത് ഓണം ഫംഗ്ഷൻ ആണ് അല്ലാതെ നിൻപ്പൻ്റെ രണ്ടാം കെട്ടിൻ്റെ റിസപ്ഷൻ അല്ല… “
ഞാൻ അവനെ നോക്കി ചീറി കൊണ്ട് മുന്നോട്ടടുത്തു
അതോടെ കൂടി നിന്ന പിള്ളേരൊക്കെ ഇപ്പൊ ഒരടി പൊട്ടും എന്ന രീതിയിൽ കണ്ണും കൂർപ്പിച്ചു നിൽക്കുന്നുണ്ട്…
” അയിന് ഞങ്ങളാണ് ആദ്യം പാട്ട് വച്ചേ… “
അവൻ്റെ കൂട്ടതിലൊരുത്തൻ ഞങ്ങളെ നോക്കി പറഞ്ഞു
” അയിന് നീ ഏതാടാ നായേ… “
അവൻ്റെ മുഖത്ത് നോക്കി നമ്മുടെ പുലിവാൽ കല്യാണത്തിലെ ഡയലോഗ് പറഞ്ഞ് ശ്രീ കൂടി രംഗത്തിറങ്ങി…അതോടെ പിള്ളേരൊന്നു പതറി
” അല്ലപിന്നെ അഭീ… നീ പാട്ട് വെക്കടാ… “
ശ്രീ അഭിയെ നോക്കി പറഞ്ഞു
” ഇപ്പൊ ശരിയാക്കിതരാം…ഇന്നാ പിടിച്ചോ ഉറുകുതേ… “
അതും പറഞ്ഞ് അഭി അവൻ്റെ ഫോണ് കുത്തി യൂറ്റൂബിലൂടെ നമ്മള് നേരത്തെ പറഞ്ഞ പാട്ട് വച്ചു…ഏത് നമ്മുടെ താളം തുള്ളും…
” നോക്കി നിക്കാണ്ട് എറങ്ങി തുള്ളടാ പിള്ളേരേ… സീനിയർ ജൂനിയർ എന്ന് പറഞ്ഞ് ഒരോരുത്തന്മാരുടെ പട്ടി ഷോ കാണാൻ ഉള്ളതല്ല കോളേജ് ലൈഫ്… ആഘോഷിക്കാനുള്ളതാണ് ഓരോ നിമിഷങ്ങളും…എറങ്ങി പൊളിക്കടാ ഒരുത്തനേം പേടിക്കണ്ട ചാത്തൻസാ പറയുന്നെ… “

Leave a Reply

Your email address will not be published. Required fields are marked *