അതൊരു ഉയിർത്തെഴുന്നേൽപ്പായിരുന്നു.. പുതിയ ജീവിതത്തിലേക്കുള്ള കാദറിന്റെ ഉയിർത്തെഴുന്നേൽപ്പ്…
അവനെ കാണാൻ ആദ്യം വന്നത് മുരുകന്റെ ഭാര്യ വനജയായിരുന്നു.. അവരുടെ മുഖത്ത് വാത്സല്യവും ആശ്വാസവും നിറഞ്ഞു തുളുമ്പിയിരുന്നു..
അവർ കൊണ്ടു വന്ന ഒരു മൊന്ത ചൂടുവെള്ളം അവൻ ഒറ്റവലിക്ക് കുടിച്ച് തീർത്തു..
വനജ ആളായച്ചു മുരുകനെ വരുത്തി.. അയാൾ അവനോടു ഉണ്ടായതെല്ലാം പറഞ്ഞു..
മനുഷ്യത്വം എന്നത് ഇനിയും വറ്റിയിട്ടില്ല എന്നു അന്നാദ്യമായി അവൻ തിരിച്ചറിഞ്ഞു.. പിന്നീട് ഓരോ രാവും പകലും മുരുകനും ഭാര്യയായും അവനു കൂട്ടിരുന്നു.. അവനു സ്നേഹവും പരിചരണവും കൊടുത്തു..
ഒടുക്കം അവന് എഴുന്നേറ്റു നിൽക്കാം ചെറുതായി നടക്കാം എന്ന പരുവമായി..
അത്ര കാലവും അവൻ ഉള്ളിലിട്ടു നടത്തിയ ഒരുപാട് കണക്കു കൂട്ടലുകളുണ്ടായിരുന്നു.. അവയെല്ലാം ഇനി നടപ്പിലാക്കേണ്ട കാലമാണ്.. അവൻ ഒരുങ്ങി പുറപ്പെട്ടു..
മുരുകനോടും തനിക്ക് മറുനാട്ടിൽ കിട്ടിയ അമ്മയെയും എല്ലാ കാര്യവും പറഞ്ഞു മനസ്സിലാക്കി കാദർ നാട്ടിലേക്ക് വണ്ടി കയറി.. സ്‌കൂളും കവലയും പുഴയോരങ്ങളും..
ആശാന്റെ കുന്നിൻ ചെരിവുകളും പിന്നെ തന്നെ തുലസിച്ചു കളഞ്ഞ ഒരു പെണ്പടയുടെ അന്ത്യവും അവൻ മനസ്സിൽ സങ്കൽപ്പിച്ചു..
ബസ്സ് ദൂരങ്ങൾ താണ്ടുകയാണ്.. അവന് ഉറക്കം വന്നില്ല.. യാത്രകൾ പൊതുവെ ഉറങ്ങി തീർക്കാനുള്ളതാണല്ലോ.. പക്ഷെ ഈ തിരിച്ച് വരവിൽ അവന്റെ ഉള്ളിൽ ഒരായിരം കണക്കു കൂട്ടലുകളുണ്ടായയിരുന്നു..
********
ഒടുക്കം പുതഞ്ഞു കിടക്കുന്ന നാട്ടിലെ ചുവന്ന മണ്പാതകളിലൊന്നിൽ അവന്റെ യാത്ര അവസാനിച്ചു.. വെട്ടത്തു നാടിന്റെ അതിരുകളിൽ അന്നേരം സൂര്യൻ എത്തി നോക്കുന്നതെയുള്ളൂ..
ചായ്ക്കടയിലെ ദാമുവും പാൽ കറന്നു സൊസൈറ്റിയിൽ കൊണ്ടെത്തിക്കുന്ന രാമുവേട്ടനും മാത്രമേ അവനെ കണ്ടുള്ളൂ..
അവൻ അവരെ ആരെയും ശ്രദ്ദിക്കാതെ
വീട്ടിലേക്ക് നടന്നു.. വലിയുമ്മയും ഉപ്പയും ഒരു നടുക്കത്തിനിടേയെങ്കിലും അവനെ വീട്ടിലേക്ക് വിളിച്ചിരുത്തി.. ദാമുവിന്റെയും രാമുവേട്ടന്റെയും കൂടിക്കാഴ്ച പക്ഷെ അന്ന് ഗ്രാമം ഒട്ടുക്കു ചർച്ച ചെയ്തു..
പിറ്റേ ദിവസം കാദറിന്റെ വീട്ടിലേക്ക് ജനം ഒഴുകി തുടങ്ങി.. നാടുവിട്ടു തിരിച്ചെത്തിയ അവനെ കാണാൻ നാട് തിരക്ക് കൂട്ടി.. അവന്റെ ഉപ്പ എല്ലാവരെയും. സമാധാനിപ്പിച്ചു തിരിച്ചയച്ചു..
പക്ഷെ കാണാൻ നിന്നവരുടെ കൂട്ടത്തിൽ ഒരാൾ മാത്രം ബാക്കിയായി.. അത് അശ്വതി കുട്ടിയായിരുന്നു.. അവൾ കതകിന് മറഞ്ഞു നിന്നു നാണത്താൽ ഒരു ചിരി ചിരിച്ചു അവനു ഒരു കത്തു നീട്ടി.. അവളുടെ കൈകൾ വിറയ്ക്കുന്നത് അവനു കാണാമായിരുന്നു..
അവൻ ആ കത്ത് വാങ്ങിച്ചു.. അവൾ കൊലുസിന്റെ ശബ്ദം കേൾപ്പിച്ചുകൊണ്ടു പുറത്തേക്ക് ഓടിപ്പോയി.. ഒടുക്കം എല്ലാവരും ഒറ്റയായ നേരത്ത് അവൻ ആ കത്ത് തുറന്നു.. അവളുടെ കൈകൾ വിറച്ചിരുന്ന പോൾ അവന്റെ ഹൃദയവും വിറച്ച്..
“തന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ്..
ഞാൻ ദേഷ്യം കാണിച്ചത് കൊണ്ടല്ലേ നീ ഇവിടം വിട്ടു പോയത്.. നീ എന്നും എന്നെ കാണാൻ വരണം.. സ്‌കൂൾ വിട്ടാൽ ഞാൻ കാവിനടുത്തു കാത്തു നിൽക്കും.. നീ വന്നാലേ ഞാൻ തിരിച്ചു പോവൂ.. എനിക്ക് നിന്നെ അത്രയും ഇഷ്ടമുള്ളത് കൊണ്ടാണ് നിന്നെ വിളിക്കുന്നത്..
എന്ന്
സ്വന്തം അശ്വതിക്കുട്ടി”
അവന്റെ ഉള്ളിൽ അവളോട് വല്ലാത്ത ഒരു സ്നേഹം തോന്നി.. അവളെ കാണാൻ പോവണം എന്നു മനസ്സിൽ ഉറപ്പിച്ചു…
നാട്ടിൽ തിരികച്ചെത്തിയപ്പോൾ ഉപ്പ അവനെ സ്‌കൂൾ മാറ്റി പട്ടണത്തിലെ ഒരു ഇംഗ്ളീഷ് മീഡിയം സ്കൂളിലേക്കാക്കി..
അതോടെ പഴയ പല ഓർമ്മകളിൽ നിന്നും അവനൊരു മോചനമായി.. പക്ഷെ പുതിയ ഇടത്തേക്ക് പറിച്ചു മാറ്റപ്പെട്ട അന്ന് മുതൽ സ്‌കൂൾ ബസ്സുമിറങ്ങി അവൻ ആകാംഷയോടെ വന്നു നിന്നത് അശ്വതിക്കുട്ടിയെ കാണാൻ വേണ്ടി മാത്രമായി മാറി..
അവളുടെ ഓരോ വാക്കിലും അവനോടുള്ള സ്നേഹവും പ്രണയവും തുടിച്ചു നിൽപ്പുണ്ടായിരുന്നു..
പുതിയ ചുറ്റുപാടുകൾ മകന് ഇണങ്ങുന്നുണ്ടെന്നു കണ്ടു ആശ്വസിച്ചു ഉപ്പ അവനെ അവന്റെ പഴയ ഫുട്‌ബോൾ കളിയിടത്തിലേക്കും നിർബന്ധിച്ചു പറഞ്ഞു വിട്ടു.. അവിടെ ഷെമീരിക്കയ്യും നവാസുമായിരുന്നു അവന്റെ ഫ്രണ്ട്സ്.. കപ്പടിക്കുമ്പോഴും, ബീഫടിക്കുമ്പോഴും കൂടെ ഉണ്ടാകുന്നവർ.. അവർ ആ മൈതാനത്ത് അവനെയും കാത്തു നിൽപ്പുണ്ടായിരുന്നു.. കളിയിലേക്ക് അവർ അവനെ വരവേറ്റു.. അവനെക്കൊണ്ടു ഒരു തവണ കളി മുന്നേറി.. പിന്നെ നെക്സ്റ്റ് മാച്ച് തുടങ്ങും മുൻപായി ഷമീരിക്ക അവനെയും വിളിച്ചു കൊണ്ടു
ഹോട്ടലിലേക്ക് നടന്നു.. സോമൻ ചേട്ടന്റെ ഹോട്ടലിലെ ചൂട് പൊറോട്ടയും ബീഫ് ഫ്രൈയും ഓർഡർ ചെയ്തു..
