കാദറിക്കാന്‍റെ മുട്ടമണി – 12

‘എന്നെ നിനക്ക് ഇഷ്ടമല്ലേ.. ഒരുപാട്..??’
അവൾ ചോദിച്ചു…
അവന്റെ കണ്ണുകളിൽ അന്നേരം പ്രണയം ആയിരുന്നില്ല.. കുറ്റബോധമായിരുന്നു..
‘എന്നാലും ഞാൻ നിന്നെ.. എനിക്ക് അതോർത്താൽ ഭ്രാന്ത് പിടിക്കും അശ്വതിക്കുട്ടി.. ഒരു ഭ്രാന്തൻ ആശാന്റെ വാക്കും വിശ്വസിച്ചു ദേഷ്യത്തിന്റെ പുറത്ത് നിന്നെ അയാൾക്ക് മുന്നിലേക്ക് വലിച്ചെറിഞ്ഞിട്ടത്… ഓർക്കാൻ ഇഷ്ടമില്ലാത്ത എന്റെ വലിയൊരു അബദ്ധം..’
അവൻ അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുക്കുന്നുണ്ടായിരുന്നു..

‘ആദ്യം ഒരുപാട് വേദനിച്ചു.. ഉള്ളാൽ ശപിച്ചു.. പിന്നെ നീയാണ് എന്നെ മറ്റൊരാൾക്ക് കാഴ്ച വയ്ക്കുന്നതെന്നു ആലോചിച്ചപ്പോൾ സ്വയം പുച്ഛം തോന്നി.. ഒടുക്കം നിനക്ക് വേണ്ടിയാണ് എല്ലാം എന്നാലോചിച്ചപ്പോ ആശ്വാസം തോന്നി.. ഇപ്പൊ നിന്റെ കൂടെ നടക്കുമ്പോഴും അതേ ആശ്വാസമാണ്.. നീ എന്നും എന്റെ കൂടെ ഉണ്ടാവില്ലേ.. പറ.. ‘

അവൻ എന്തോ ആലോചിച്ചു കൊണ്ടു കുറച്ച് നേരം നിന്നു..

‘അശ്വതിക്കുട്ടി.. നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമുണ്ട്.. പക്ഷെ ഞാൻ കാരണം നിനക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിക്കൂടാ.. നീ എവിടെയുണ്ടെങ്കിലും ഒരു വിളിക്കപ്പുറം ഞാൻ ഉണ്ടാവും.. അതുറപ്പ്..’

അശ്വതി കുട്ടി അന്നേരം ചിരിച്ചു.. കൂടെ അവനും.. അന്നേരം നരിമാളൻ കുന്നിന്റെ ചരിവുകളിലൂടെ സൂര്യൻ പിറകിലേക്ക് മറഞ്ഞു.. പ്രണയത്തിനു മാത്രം അവകാശപ്പെട്ട ഹൃദയത്തിന്റെ ആ വിറയാലോട് കൂടി അവരുടെ ചുണ്ടുകളും പരസ്പരം ഒന്നായി..

(തുടരും..)

Leave a Reply

Your email address will not be published. Required fields are marked *