ഞാൻ : ഓക്കേ ചേട്ടാ…
അങ്ങനെ രമേശേട്ടനോട് ബൈ പറഞ്ഞ് ഞാൻ വീട്ടിലേക്ക് നടന്നു…
വീട്ടിൽ എത്തിയപ്പോൾ ഗേറ്റ് തുറന്നിട്ടിട്ടുണ്ട് ഉമ്മറത്തു അച്ഛന്റെ കാറുംകിടപ്പുണ്ട്. ഞാൻ നേരെ പൊയി കോളിംഗ് ബെൽ അടിച്ചു 2 മിനിറ്റ് കഴിഞ്ഞു വാതിൽ തുറക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ അമ്മ. അമ്മയുടെ സൗന്ദര്യം കണ്ട് ഞാൻ ഒന്ന് നിന്ന്.
അമ്മ : നീ എന്താടാ ഇങ്ങനെ നോക്കുന്നെ…
ഞാൻ : അമ്മ ഇത് എന്താ ഇങ്ങനെ ഗ്ലാമർ വച്ചു വരണേ..
അമ്മ ചിരിച്ചുകൊണ്ട്….
“അതൊക്കെ പറയാം നീ വാ “
അതും പറഞ്ഞ് അമ്മ എന്നെയും കൂട്ടി ഉളില്ലേക്ക് നടന്നു. അപ്പൊ ചായ കുടിയിൽ ആയിരുന്നു എന്നെ കണ്ടതും..
അച്ഛൻ : നീ വന്നോ… എങ്ങനെ ഉണ്ടായിരുന്നു യാത്ര ഒക്കെ.
ഞാൻ : കുഴപ്പമില്ലായിരുന്നു.
അച്ഛൻ : ആ…എന്നാ പൊയി ഫ്രഷ് ആയിട്ട് വാ എന്നിട്ട് എന്തെങ്കിലും കഴിക്കാൻ നോക്ക്. എനിക്ക് കൊറച്ചു സഥലം വരെ പോവാനുണ്ട് വന്നിട്ട് സംസാരിക്കാം.
അതും പറഞ്ഞ് അച്ഛൻ പോയി…
അച്ഛന്റെ കാർ പൊറത്തേക്ക് പോയശേഷം.
അമ്മ : ഇതാണ് നിന്റെ അച്ഛൻ ഇപ്പൊ വീട്ടിൽ ഒന്ന് നിക്കാൻ പോലും സമയം ഇല്ല തിരക്കോട് തിരക്ക്.
ഞാൻ : തിരക്ക് ഉണ്ടായിട്ടാവും…
അമ്മ :ഹ്മ്മ് ഒരു തിരക്ക്… നീ പോയി കുളിക്കാൻ നോക്കി ഞാൻ തിന്നാൻ എന്തെങ്കിലും എടുത്തു വെക്കാം.
അതും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പൊയി ഞാൻ ഫ്രഷ് ആവാൻ എന്റെ റൂമിലേക്കും.
അങ്ങനെ ഒരു കുളി ഒക്കെ കഴിഞ്ഞ് താഴേക്ക് ചെന്ന് അമ്മ എടുത്തു വച്ച ഭക്ഷണം ഒക്കെ കഴിച്ചു. ഞാൻ വരുന്നത് കൊണ്ടാവണം ചിക്കൻ, മട്ടൺ അങ്ങനെ പല വിത ഐറ്റംസ് ഒക്കെ ഉണ്ട്. അങ്ങനെ ഭക്ഷണത്തോടുള്ള ആക്രമണം ഒക്കെ കഴിഞ്ഞു അമ്മയോട് കുറച്ചു നേരം സംസാരിച്ചു അങ്ങനെ ഞാൻ പുറത്തേക്ക് ഒന്ന് ഇറങ്ങി. ഇനി കൂട്ടുകാരെ ഒക്കെ ഒന്ന് കാണണം വെറും കയ്യോടെ പോയ അവർ എന്നെ വെറുത വിടില്ല അത്കൊണ്ട് ബാംഗ്ലൂരിൽ നിന്നും വരുമ്പോ ഒരു ഫുൾ വാങ്ങിട്ടാണ് വന്നത്. അമ്മ കാണാതെ അത് ഒരു കവറിലാക്കി ഞാൻ വേഗം ഗ്രൗണ്ടിലേക്ക് നടന്നു.
കൊറേ കാലത്തിനു ശേഷം കാണുന്നത് കൊണ്ടാണോ എന്ന് അറിയില്ല നാട് ഒക്കെ വല്ലാണ്ട് മാറിയ പോലെ തോന്നി. ഗ്രൗണ്ടിലേക്ക് പോവും വഴി പരിജയം ഉള്ള പലരെയും കണ്ടു വിശേഷങ്ങൾ ഒക്കെ തിരക്കി. അങ്ങനെ പാട വരമ്പിലൂടെ നടന്നു ഞാൻ ഗ്രൗണ്ടിൽ എത്തി രാവിലെ ആയത്കൊണ്ടാവണം ആകെ കുറച് പേർ മാത്രമേ ഉണ്ടായിരുന്നുള്ളു.
ഞാൻ വരുന്നത് കാണ്ടാവണം രണ്ടു പേർ ഇരുന്നയിടത്തിൽ നിന്നും എഴുനേറ്റ് എന്നെ നോക്കി നില്കുന്നു. എനിക്ക് പെട്ടെന്ന് അവരെ പിടികിട്ടിയില്ല. ഞാൻ ഒന്നുടെ മുന്നോട്ട് നടന്നു അപ്പോൾ അവരുടെ മുഖം എനിക്ക് വെക്തമായി അപ്പുവും നന്ദുവും എന്റെ കളിക്കൂട്ടുകാർ എന്നെ എല്ലാവിത അലമ്പുകളും പഠിപ്പിച്ചത് ഇവർ ആയിരുന്നു. അവർ എന്നെ കണ്ടതും എന്റെ അരികിലേക്ക് ഓടി വന്നു…
നന്ദു : എടാ മുത്തേ നീ എപ്പോ എത്തി….
ഞാൻ : ഇന്ന് രാവിലെ എത്തിട…
അപ്പു : ഇനി തിരിച്ചു പൊകുണ്ടോ മോനെ..
ഞാൻ : ഇല്ലെടാ ഇനി ഇവിടെ എന്തെങ്കിലും ഒക്കെ പഠിച്ച ജോലി കണ്ടത്തണം.
അപ്പു : അത് നന്നായി..ഇനി പണ്ടത്തെ പോലെ നമുക്കൊന്ന് അടിച്ചു പൊളിക്കണം.
ഞാൻ : പിന്നെല്ലാഹ്
നന്ദു : എന്താടാ നിന്റെ കയ്യിലൊരു പൊതി.
ഞാൻ എന്റെ കൈയിലുള്ള പൊതി അവർക്ക് നേരെ നീട്ടികൊണ്ട്.
” ഇത് പിടി നിങ്ങൾക്ക് ഉള്ളതാണ് ”
അപ്പു പൊതി വാങ്ങി തുറന്നു..
” മൈരേ പൊളിച്ചു ”
നന്ദു : ഇന്ന് ഉത്സവം ആക്കണം…
അങ്ങനെ കളിക്കാൻ വന്ന പലരും ഞങ്ങളുടെ കൂടെ കൂടി. ഞങ്ങൾ പഴയ കാര്യങ്ങളും എല്ലാം പറയുകയായിരുന്നു. അപ്പോഴാണ് ഒരു Fzv3 ബൈക്കിൽ ആരോ വരുന്നത് കണ്ടത് വണ്ടി ഞങ്ങളുടെ അടുത്ത് നിർത്തി. ഹെൽമെറ്റ് ഉണ്ടായിരുന്നു അത്കൊണ്ട് പെട്ടെന്ന് ആരാന്ന് പിടികിട്ടിയില്ല. വണ്ടി ബ്രേക്ക് ഇട്ടു ഓഫ് ആക്കിയ ശേഷം അയാൾ ഹെൽമെറ്റ് ഊരി എന്നിട്ട് എന്നെ നോക്കി ചിരിച്ച്
“അമൽ ”
ഞാൻ : എടാ അമലേ നീയോ…
അമൽ : മച്ചാനെ എപ്പോ വന്നെടാ…
ഞാൻ : ഇന്ന് രാവിലെ എത്തി.
അമൽ : നീ ആകെ ലുക്ക് ആയാലോ… ജിമ്മിന് ഒക്കെ പോക്കുണ്ട് ലെ
ഞാൻ : ഒരു ചേഞ്ച് ആർക്കാ ഇഷ്ടമല്ലത്തേ…
അമൽ : അത് ശെരിയാ…
അപ്പോഴാണ് ഞാൻ നന്ദുവിന്റേയും അപ്പുവിന്റെയും ഒക്കെ മുഖം ശ്രെദ്ധിച്ചത് അമൽ വന്നത് അവർക്ക് ഇഷ്ടപെട്ടില്ലന്ന് തോനുന്നു അവരുടെ മുഖം ഒന്ന് മാറിയിട്ടുണ്ട്.
അമൽ : ഇനി എന്താ പ്ലാൻ വീണ്ടും ബാംഗ്ലൂർ ആണോ….
ഞാൻ : അല്ലേടാ ഇനി ഫുൾ നാട്ടിലാണ്..
അമൽ : അത് നന്നായി ഇടക്ക് ട്രിപ്പ് പോവുമ്പോ കൂട്ടിനു ഒരാളായി..
ഞാൻ : നീ കൂടുന്നോ സാനം ഉണ്ട്..
അമൽ : തണ്ണി ആണോ
ഞാൻ : അതെ…
അമൽ : പിന്നെ ഒരിക്കൽ ആക്കം കൊറച്ചു ബിസിയാണ്.
ഞാൻ : ഓക്കേ ടാ…
അമൽ : എന്നാ ശെരി മക്കളെ പിന്നെ കാണാം…
അതും പറഞ്ഞുകൊണ്ട് ബൈക്ക് സ്റ്റാർട്ട് ചെയ്തു അവൻ പൊയി…
അപ്പോഴേക്കും നന്ദുവും അപ്പുവും ടീമ്സും കുപ്പി പൊട്ടിച്ചു കഴിഞ്ഞിരുന്നു.
ഞാൻ : എന്തുവാടേ രാവിലെ തന്നെ തുടങ്ങാൻ ആണോ പ്ലാൻ….
നന്ദു : മോനെ അർജുനെ ഞങ്ങൾക്ക് രാവോ പലകോ ഒന്നുമില്ല സാധനം
