കാമിനി – 1 Like

ട്രെയിനിന്റെ ചൂളം വിളിയുടെ ശബ്ദം കേട്ടാണ് ഞാൻ എണീറ്റത് നോക്കിയപ്പോ ട്രെയിൻ വേഗത്തിൽ പോവുന്നും ഉണ്ട് ഞാൻ ഒന്ന് വാച്ചിലേക്ക് നോക്കി സമയം 4 മണി അവൻ പോവുന്നു.ഇരുട്ട് ആയതിനാൽ എവിടെ എത്തി എന്ന് മനസിലാവുന്നില്ല ഞാൻ ഫോൺ എടുത്തു എന്നിട്ട് ട്രെയിന്റെ ഒഫീഷ്യൽ ആപ്പിൾ കേറി വണ്ടി എവിടെയത്തിന്ന് ഉള്ള ലൊക്കേഷൻ നോക്കി “പരപ്പനങ്ങാടി ” കഴിഞ്ഞു ഇനി ആകെ കൊറച്ചു സ്റ്റോപ്പ്‌ കൂടെ ഉള്ളു കോഴിക്കോട് എത്താൻ അതുകൊണ്ട് ഇനി ഉറങ്ങണ്ടാന്ന് തോന്നി.

ഇനിയും കൊറച്ചൂടെ ഇല്ലേ ഞാൻ ഇൻസ്റാഗ്രാമിലും ഫബിയിലും ഒന്ന് കേറാം എന്ന് കരുതി. അങ്ങനെ കൊറേ നേരം ഇൻസ്റ്റാഗ്രാമിൽ റീൽസ് കണ്ടിരുന്നു. ഫീഡിൽ വന്ന ഫോട്ടോകൾ എല്ലാം ഒന്ന് ലൈക്‌ ഇട്ടു. അങ്ങനെ ഇൻസ്റ്റായും ഫബിയും കഴിഞ്ഞു വാട്സ്ആപ്പ് ഒന്ന് ഓപ്പൺ ആക്കി ഗ്രൂപ്പിൽ കൊറേ മെസ്സേജ് വന്നിട്ടുണ്ട് പിന്നെ ബാംഗ്ലൂർ ഫ്രണ്ട്‌സിന്റെ വക കൊറേ ഓൾ ദി ബെസ്റ്റ് മെസ്സേജിസും. താഴേക്ക് സ്ക്രോൾ ചെയ്തപ്പോഴാണ് അമ്മയുടെ മെസ്സേജ് കണ്ടത് 7.10pm ന് അയച്ചത് ആണ് ഞാൻ അത് ഓപ്പൺ ആക്കി.

മെസേജ് (അമ്മ ): മോനെ എവിടെത്തി നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ലാലോ…
സംഭവം വരുന്ന വഴി ഫോൺ ചാര്ജറിൽ ഇടാൻ മറന്നു അത്കൊണ്ട് ഫോൺ ഓഫ്‌ ചെയ്ത് വച്ചിരിക്കയിരുന്നു.

അങ്ങനെ അമ്മയ്ക്കുള്ള റിപ്ലയും കൊട്ത്ത് ബാക്ക് അടിക്കാൻ നേരം ഞാൻ അമ്മയുടെ ചാറ്റിലേക്ക് ഒന്നുടെ നോക്കി ” ലാസ്റ്റ് സീൻ 3: 14 am” അമ്പോ ഇത്രേം നേരം ഉറങ്ങാതെ ഈ അമ്മക്ക് എന്താ വാട്സാപ്പിൽ പണി. ആാ എന്തെങ്കിലും ആവട്ടെ എന്ന് കരുതി ഇനി അതിന്റെ പിറകെ പോവാൻ ഒന്നും വയ്യ അമ്മ രാത്രി എണീറ്റപ്പോ കേറിയതാവും. അങ്ങനെ ഫോണിൽ ഓരോന്ന് തോണ്ടി തോണ്ടി സമയം കടന്ന് പൊയി. ഒരു 4.40 ഒക്കെ ആയപ്പോ ട്രെയിൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തി.

ഞാൻ ബാഗുമായി പുറത്ത് ഇറങ്ങിയപ്പോ ആകെ കുറച് ഓട്ടോകൾ മാത്രമേ ഉണ്ടായിരുന്നുള്ളു അതിലാണേൽ ആരൊക്കയോ കേറിട്ടുണ്ട്. അങ്ങനെ ഞാൻ ബസ്‌സ്റ്റാന്റിലേക്ക് നടക്കാൻ തീരുമാനിച്ചു. റോഡരികിലൂടെ നടന്നകൊണ്ടിരിക്കുമ്പോളായിരുന്നു മുന്നിൽ ഒരു ചെറിയ തട്ട് കട കണ്ടത് അവിടെ നിരവതി പേര് ചായ കുടിക്കുന്നുണ്ടായിരുന്നു. ഞാൻ അവിടെ നിന്ന് ഒരു ചായയും പഴംപൊരിയും കഴിച്ച് എന്റെ കാൽ നട പ്രെക്രിയ തുടർന്നു.

അങ്ങനെ നടന്നു നടന്നു ഞാൻ മാനഞ്ചിറ എത്തി ഭാഗ്യത്തിന് ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഉണ്ടായിരുന്നു ഞാൻ ഓട്ടോയിൽ കേറി നേരെ ബസ്സ്സ്റ്റാൻഡിലേക്ക്. പക്ഷെ എന്റെ നാട്ടിലേക്കുള്ള ബസ് വരാൻ ആവുന്നതേ ഒള്ളു വീണ്ടും പോസ്റ്റ്‌….
അവസാനം ബസ്സ് വന്നു ഞാൻ പെട്ടെന്ന് കേറി ഒരു സീറ്റിൽ ഇടം പിടിച്ചു.

പെട്ടെന്ന് തന്നെ വീട്ടിൽ എത്തിയ മതിയാരുന്നു എന്നായി എന്റെ ചിന്ത കാരണം വയറിനു 8ന്റെ പണി കിട്ടി തുടങ്ങി. ദൈവം എന്റെ പ്രാർത്ഥന കേട്ടന്ന പോലെ ബസ്സ് നല്ല സ്പീഡിൽ ആണ് പോവുന്നത്.

സൈഡ് സീറ്റിൽ ആയത് കൊണ്ട് ഞാൻ പുറത്തെക്ക് നോക്കി ഇരുന്നു. അപ്പോഴാണ് പല മാറ്റങ്ങളും ഞാൻ ശ്രെദ്ധിച്ചത്, പണ്ട് ഇവിടുന്ന് പോവുമ്പോൾ കണ്ട നാട് അല്ല ഇപ്പൊ വല്ലാണ്ട് മാറി പോയി. കാട് പിടിച്ച സ്ഥലങ്ങളിൽ റെസ്റ്റോറന്റുകളും ഫുട്ബോൾ കളിക്കുന്ന ട്ടറഫുകളും മറ്റും ആണ്. അതൊക്കെ കണ്ട് എന്റെ ബസ് യാത്ര നീങ്ങി. അങ്ങനെ 1മണിക്കൂർ ബസ്സ് യാത്രക്ക് ശേഷം ഞാൻ നാട്ടിൽ കാലുകുത്തി. നാട്ടിൽ പല മാറ്റങ്ങളും എന്റെ കണ്ണിൽ പെട്ടു പുതിയ ഷോപ്പുകൾ മറ്റും വന്നിട്ടുണ്ട്.

അങ്ങനെ ഞാൻ വീട്ടിലേക്ക് നടന്നു. പോണവഴി പലരും അന്നെഷണവും മറ്റും ചോദിച്ചു. അപ്പോഴാണ് ഒരു കാർ എന്റെ സൈഡിൽ നിർത്തി കാറിന്റെ ഗ്ലാസ്‌ മെല്ലെ താഴ്ന്നു നോക്കിയപ്പോ രമേശേട്ടൻ ആയിരുന്നു പഞ്ചായത്ത്‌ പ്രസിഡന്റ്‌. എല്ലാവർക്കും അങ്ങേരെ വലിയ കാര്യം ആണ് അത്രക്കും നല്ല മനുഷ്യൻ ആണ്.
രമേശേട്ടൻ : ആഹാ നീ വരുന്നവഴിയാണോ…

ഞാൻ : അതെ ചേട്ടാ…

രമേശേട്ടൻ : എന്നാ വാ വണ്ടിൽ കേറിക്കോ ഞാൻ അവിടെ ഇറക്കി തരാം…
ഞാൻ : ഏയ്‌ വേണ്ട ചേട്ടാ… ഇനി നടക്കാൻ ഉള്ള ദൂരം ഒള്ളു. രമേശേട്ടൻ : ഓക്കേ ടാ… എന്ന ശെരി… പിന്നെ കാണാം.

Leave a Reply

Your email address will not be published. Required fields are marked *