“ഞാൻ ഇവിടെ ഒരു കഫേയിൽ ഉണ്ടെടാ. ബീച്ചിന് അടുത്ത്.”
“ഞാൻ അങ്ങോട്ട് വരാം. എന്താ കഫേയുടെ പേര്?”
“സെറിനിറ്റി, നീ കാര്യം പറ അപ്പൂ..”
“ദീപക് ചേട്ടന് ഒരു ആക്സിഡന്റ് പറ്റി. ഹോപ്പിറ്റലിൽ ആണ്. കുറച്ച് സീരിയസ് ആണെന്നാണ് അറിഞ്ഞത്.”
അരുണിമയുടെ നെഞ്ചുകാളി. കണ്ണുകളിൽ ഇരുട്ട് കയറുന്ന പോലെ തോന്നി.
“ചേച്ചി അവിടെ നിൽക്ക്, ഞാൻ ബൈക്ക് എടുത്ത് വരാം. ചേച്ചി.., ചേച്ചി?”
അരുണിമ ബോധം കെട്ട് മുന്നിലെ മേശയിലേക്ക് വീണു.
കഫേയിലെ സ്റ്റാഫ് ഓടി വന്നു അവളുടെ മുഖത്ത് വെള്ളം തളിച്ചു.
എത്ര നേരം അബോധാവസ്ഥയിൽ ആയിരുന്നു എന്ന് അരുണിമയ്ക്ക് ഓർമയില്ല.
കഫേയുടെ പുറത്തെ ബീച്ചിലേക്ക് അവൾ ഇറങ്ങിയോടി.
കടലിന്റെ അലർച്ചയോടൊപ്പം അവളുടെ കരച്ചിലും ഒന്നിച്ചു.
മണലിൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇരിക്കുകയായിരുന്നു അരുണിമ.
ഒരു കൈ അവളുടെ തോളിൽ സ്പർശിച്ചു.
“ചേച്ചി.”
അപ്പുവായിരുന്നു അത്. അവൾ തിരിഞ്ഞു അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു.
ചേച്ചിയുടെ കണ്ണ് നിറയുന്നത് അപ്പുവിന് സഹിക്കാൻ ആയില്ല. അവന്റെ കണ്ണിലും കണ്ണീർ നിറഞ്ഞു.
താൻ പറയാൻ പോകുന്ന കാര്യം ചേച്ചി കേട്ടാൽ എന്താണ് പിന്നീട് സംഭവിക്കുക എന്നറിയില്ല.
“വാടാ, പോകാം. ഏത് ആശുപത്രിയിൽ ആണ് ദീപു?”
“ചേച്ചി അത്, അത്…”
“എന്താടാ ..? പറയെടാ… എന്താ പറ്റിയെ ദീപുവിന്?”
“ദീപുചേട്ടൻ പോയി ചേച്ചി..”
അരുണിമയുടെ കണ്ണുകൾ നിറഞ്ഞു. കണ്ണീർ ധാരയായി ഒഴുകി.
എന്താണ് ഞാൻ കേട്ടത്. ദീപു മരിച്ചെന്നോ? അതെങ്ങനെ സംഭവിക്കും?
ഇത്തിരി മുന്നേ വരെ എന്നോട് സംസാരിച്ചിരുന്ന ദീപു.
ഇല്ല. ഇത് ഞാൻ വിശ്വസിക്കില്ല.
അരുണിമ അനങ്ങുന്നുണ്ടായിരുന്നില്ല. അവളുടെ വായിൽനിന്നും ഒരക്ഷരംപോലും പുറത്തുവന്നില്ല.
അപ്പുവാകട്ടെ അവളെ ചേർത്തുനിർത്തി കെട്ടിപ്പിടിച്ചു ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“ചേച്ചി.. എന്താ ചേച്ചി ഇങ്ങനെ? ഒന്ന് കരിയുക എങ്കിലും ചെയ്യ് ചേച്ചി.. എനിക്ക് പേടിയാവുന്നു.”
ചേച്ചി ചേച്ചി എന്ന വിളി അരുണിമയെ തിരിച്ചു ബോധത്തിലേക്ക് കൊണ്ടുവന്നു. അവൾ പൊട്ടി കരയാൻ തുടങ്ങി.
വീണ്ടും മോഹാലസ്യത്തോടെ അവൾ വീഴാൻ തുടങ്ങി.
അരുൺ അവളെ തന്റെ മടിയിലേക്ക് കിടത്തി ആശ്വസിപ്പിച്ചു.
“എനീക്ക് ചേച്ചി, നമുക്ക് വീട്ടിൽ പോകാം.”
“എനിക്ക് ദീപുവിനെ കാണണമെടാ. നീ എന്നെ കൊണ്ടുപോകില്ലെ?”
“പോകാം ചേച്ചി. ഞാൻ എന്റെ കൂട്ടുകാരെ ഒന്ന് വിളിക്കട്ടെ.”
തിരമാലകൾ ഓരോ തവണയായി കറിയിലേക്ക് കയറി കയറി വരുന്നത് ഇരുവരും ശ്രദ്ധിച്ചില്ല.
ശക്തമായ ഒരു തിരയിൽ ഇരുവരുടെയും അരവരെ വെള്ളംവീണു.
ഇരുവരും ഓടിമാറി.
“ചേട്ടനെ വീട്ടിലേക്ക് കൊണ്ടുപോയി എന്നാ പറഞ്ഞേ. എവിടാണ് വീടെന്ന് അറിയാമോ ചേച്ചിക്ക്?”
അരുണിമ അവളുടെ ഫോണിൽ നോക്കി അഡ്രെസ്സ് പറഞ്ഞുകൊടുത്തു.
ഇരുവരും നനഞ്ഞ ഡ്രസ്സോടെ ദീപകിന്റെ വീട്ടിലേക്ക് പോയി.
———
വളരെ സന്തോഷത്തോടെയാണ് ദീപക് വണ്ടി ഓടിക്കുന്നത്.
ഇന്ന് തന്റെ വർഷങ്ങൾ നീണ്ടുനിന്ന ആഗ്രഹം പൂവണിയാൻ പോവുന്നു. മെഡിക്കൽ ഷോപ്പിൽ നിന്നും കോണ്ടവും വാങ്ങി അവന് ബൈക്കിൽ പാഞ്ഞു.
രാഹുൽ വീട്ടിൽ ഉണ്ടെന്നാണ് പറഞ്ഞത്, ഇത്രയും പെട്ടെന്ന് തിരിച്ചെത്തണം.
അവളുടെ മൂഡ് പോയാൽ പിന്നെ ഇന്നൊന്നും നടക്കില്ല.
അവൻ പറഞ്ഞപ്പോ തന്നെ കീ മേടിച്ചുവെക്കണ്ടതായിരുന്നു. അപ്പോ ഓർമ്മ വന്നില്ല.
ആ സാരമില്ല.
ദീപക് ഓരോ വണ്ടികളായി ഓവർടേക്ക് ചെയ്തു ചെയ്തു പാഞ്ഞു.
2 ടാങ്കർ ലോറികൾ ആണ് ഇപ്പോൾ മുന്നിൽ.
“നാശം.. ഓവർടേക്ക് ചെയ്യാനും പറ്റുന്നില്ലല്ലോ..”
കിട്ടിയ ചാൻസിൽ ദീപക് ഓവർടേക്ക് ചെയ്തു മുന്നിലേക്ക് കയറി. പെട്ടെന്ന് വളവ് തിരിഞ്ഞ് ഒരു ബസ്സ് മുന്നിൽ.
നിയന്ത്രണം വിട്ടു ദീപക് ബസ്സിൽ ഇടിച്ചു വീണു.
കുറച്ച് നേരത്തിനു ശേഷം ദീപക് കണ്ണ് തുറന്നു. തന്റെ ബൈക്ക് വഴിയുടെ സൈഡിലേക്ക് മാറ്റിവെച്ചിരിക്കുന്ന.
ആളുകൾ കുറച്ച് ദൂരെ മാറി നിൽക്കുന്നുണ്ട്. ആംബുലൻസ് വന്നിട്ടുണ്ട്.
