കാവ്യഘാണ്ഡം 4

*അയ്യോ ഇക്ക ഒരു പ്രശ്നവും ഇല്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ ഇക്കയോട് പറയില്ലേ… അല്ലേലും ഇക്ക തന്നെ അല്ലേ ഞങ്ങളുടെ മിക്ക പ്രശ്നവും തീർപ്പാക്കി തന്നിരുന്നത്… ഇത് ഇന്ന് എനിക്ക് നല്ല തലവേദന എന്താണ് എന്ന് അറിയില്ല… ഇക്ക ഇരിക്ക് ഞാൻ ചായ എടുക്കാം…*കാവ്യ ചിരിച്ചോണ്ട് പറഞ്ഞു…

*ഹ്മം….. ചായ നീ കുടിക്ക് നല്ല തലവേദന

ഉള്ളതല്ലേ… നിനക്ക് പറയാൻ തോന്നുമ്പോ പറ ..ഞാൻ ഇറങ്ങുവാ പിന്നെ കാണാം… * അതും പറഞ്ഞ് അവൻ മുറ്റത്തേക്ക് ഇറങ്ങി കാർ എടുത്ത് പോയീ…

കാവ്യ തൻ്റെ ഫോൺ എടുത്ത് നോക്കി ഒരു കോൾ പോലും വന്നിട്ടില്ല.. അവൾ അങ്ങോട്ട് അയച്ച മെസ്സേജ് പോലും സീൻ അടിച്ചട്ടില്ല… എല്ലാ പണിയും കഴിഞ്ഞ് രാത്രി കിടക്കാൻ നേരം വാട്ട്സ്ആപ്പിൽ അവൻ്റെ 2 മെസ്സേജ് കണ്ടൂ.. തിരക്കായിരുന്നു വിളിക്കാൻ പറ്റിയില്ല എന്ന് പറഞ്ഞ്… അവൾ അതിനു മറുപടി ഒന്നും കൊടുക്കാൻ നിന്നില്ല.. അപ്പോഴാണ് ഒരു മെയിൽ വന്ന് കിടക്കുന്നത് കണ്ടത് ..പരിചയം ഇല്ലാത്ത ഒരു അക്കൗണ്ടിൽ നിന്ന് ആണ് അത് വന്നേക്കുന്നത്. അത് എടുത്ത് നോക്കിയപ്പോൾ ഒരു ഇമേജ് അറ്റാച്ച് ചെയ്തിട്ടുണ്ട് ഓപ്പൺ ചെയ്ത് നോക്കിയ കാവ്യ നടുങ്ങി പോയി. ഒരു ആണിൻ്റെയും പെണ്ണിൻ്റെയും കൈ

കോർത്ത് പിടിച്ചിരിക്കുന്ന ഫോട്ടോ … ആണിൻ്റെ കൈ മനസ്സിലാക്കാൻ അവൾക്ക് ഒരു സെക്കൻ്റ് പോലും വേണ്ടി വന്നില്ല താൻ ജീവനു തുല്യം സ്നേഹിക്കുന്ന അമലേട്ടൻ്റെ കൈ ആണെന്ന് അവൾക്ക് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി. താൻ ഇട്ടു കൊടുത്ത മോതിരവും താൻ വാങ്ങിക്കൊടുത്ത വാച്ചും അവളുടെ തീരുമാനത്തെ ഉറപ്പു നൽകി.. അവൾ ആ ഫോട്ടോ നോക്കി അറിയാതെ വിതുമ്പി പോയീ… എന്ത് ചെയ്യണം എന്നറിയാതെ കാവ്യ തകർന്നിരുന്നു പോയീ…

പിറ്റേന്ന് രാവിലെ പോകാൻ അവൾക്ക് ആകെ മടി ആയിരുന്നു.. എങ്കിലും കുഞ്ഞിനെ ക്ലാസ്സിൽ വിട്ട് അവൾ ഓഫീസിലേക്ക് പോയീ..തൻ്റെ വർകിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാവ്യ പെടാപാടുപെട്ടു. അവൾ ഫോൺ എടുത്ത് അഫ്സലിനെ വിളിച്ചു.. *ഇക്ക

എവിടെയാ എനിക്ക് ഒന്ന് സംസാരിക്കണം ഫ്രീ ആണോ…*

*ഓഹോ ഇപ്പൊ നിനക്ക് നാവു പൊങ്ങിയോ?..

*ഇക്ക പ്ലീസ് ഒന്ന് മനസ്സിലാക്ക് പ്ലീസ്..*

*ഞാൻ ഇവിടെ ഓഫീസിൽ ആണ്. ഉച്ചക്ക് നീ ഫ്രീ ആണോ. ഞാൻ അന്നേരം ജോലി കഴിഞ്ഞ് ഇറങ്ങും..*

*ഞാൻ ഇറങ്ങാം.. ഞാൻ വിളിക്കാം അല്ലേൽ ഇക്ക ഇവിടെ വരുമ്പോ വിളിക്ക്…*

ഉച്ചക്ക് അഫ്സൽ വർക് കഴിഞ്ഞ് ഇറങ്ങി നേരെ അവളുടെ ഓഫീസിലേക്ക് പോയീ. എത്താറായപ്പോ അവിടെ ബസ്സ് സ്റ്റോപ്പിൽ കാവ്യ ഇരിക്കുന്നത് കണ്ടൂ..അവൻ വണ്ടി അങ്ങോട്ട് വിട്ടു എന്നിട്ട് അവളെ വണ്ടിയിൽ കയറ്റി അവൻ വണ്ടി മുൻപോട്ട് എടുത്തു..

*നീ എന്താ ഇവിടെ നിൽക്കുന്നത്.. നീ വല്ലതും കഴിച്ചോ?..

*ഞാൻ ഇന്ന് ഉച്ച കഴിഞ്ഞ് ലീവ് ആണ്..

ഞാൻ ആകെ മടുത്തു ഇക്കാ എനിക്ക് പറ്റുന്നില്ല… എന്നോട് ഏട്ടൻ ഒന്ന് നേരെ ചൊവ്വേ മിണ്ടിയിട്ടില്ല എത്ര നാളായി എന്നറിയോ.. അത് പോരാഞ്ഞിട്ട് എന്നോട് നുണ പറഞ്ഞ് ഏതോ ഒരു പെണ്ണിൻ്റെ ഒപ്പം പോയെക്കുവാ ഇപ്പൊ.. ദ്ദേ ഇത് നോക്ക് ഇത് ഇന്നലെ എനിക്ക് ആരോ അയച്ചു തന്നതാണ്… ഞാൻ എന്ത് ചെയ്തിട്ട് ആണ് എന്നോട് ഇങ്ങനെ പെരുമാറുന്നത്…*

എൻ്റെ പൊന്നു കാവ്യേ നീ ഒന്ന് അടങ്ങ് നീ വിശദമായി കര്യങ്ങൾ പറ. എന്നാലല്ലേ എനിക്ക് എന്തേലും പറയാൻ പറ്റൂ… *

കാവ്യ കഴിഞ്ഞ കുറച്ച് ദിവസമായി നടക്കുന്ന കാര്യം അവനോട് പറഞ്ഞു. അവൻ ഫോൺ വിളിക്കുന്നതും അവളെ അവോയിഡ് ചെയ്യുന്നതും എല്ലാം…

*നീ വല്ലതും കഴിച്ചായിരുന്നോ.. ഇല്ലെങ്കിൽ വാ നമുക്ക് ഫുഡ് കഴിക്കാം..*

*എൻ്റെ ഇക്ക ഞാൻ ഇവിടെ ആകെ തകർന്ന് നിൽക്കുവാ അന്നേരം

ആണോ നിങ്ങടെ ഒരു ഫുഡ്.. *

*എന്ന് വെച്ച് മനുഷ്യൻ പട്ടിണി കിടക്കാൻ പറ്റുമോ.നമുക്ക് വഴി ഉണ്ടാക്കാം.. നീ വാ നമുക്ക് കഴിച്ചുകൊണ്ട് സംസാരിക്കാം..*

അവർ ഒരു ഹോട്ടലിൽ കയറി ഫുഡ് കഴിച്ചു.. കഴിക്കുന്നതിനിടെ അഫ്സൽ ചോദിച്ചു..

*നിന്നിൽ അവനു താൽപര്യം കുറഞ്ഞിട്ടാകും അവൻ വേറെ തേടി പോയത്.. നിങൾ തമ്മിൽ എങ്ങനെയാ, ഐ മീൻ സെക്സിൽ … *