കാർലോസ് മുതലാളി – 10

അങ്ങനെ എന്റെ മോനിപ്പോൾ സുഖിക്കണ്ടാ കേട്ടോ…ഇന്ദിരേച്ചി വീട്ടിലില്ലാത്തപ്പോൾ ഈ കുറുമ്പന് വേണ്ടതെല്ലാം ഈ ഗംഗ തരാം…

എന്താ ഇച്ചായനും അനിയത്തികുട്ടിയും തമ്മിലൊരു പഞ്ചാര വർത്തമാനം…

ഏയ് ഒന്നൂല്ല…മോനെ കൊണ്ടുവരുന്ന കാര്യം ഇച്ചായൻ എന്നോട് ചോദിക്കുകയായിരുന്നു….

കൗണ്ടർപോയിന്റിൽ ഇന്ന് ചർച്ച ചെയ്യുന്നത് അൽപ സമയം മുമ്പ് കേരളം കണ്ട വൈദ്യ രംഗത്തെ ആത്മഹത്യയെ കുറിച്ചാണ്….റാന്നിയിലെ പ്രമുഖ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ആണ് മന്ദമാരുതി സ്വദേശി കൃഷ്ണന്റെയും സുലോചനയുടെയും ഏക മകളായ ഗായത്രി ആത്മഹത്യ ചെയ്തിരിക്കുന്നത്…ആത്മഹത്യ അല്ല കൊലപാതകമാണ് എന്ന നിഗമനത്തിൽ ആണ് പോലീസ് എത്തിയിരിക്കുന്നത്,സംഭവുമായി ബന്ധപ്പെട്ടു ഹോസ്പിറ്റൽ ഉടമയുടെ ഡ്രൈവറും കുട്ടനാട് കൈനകരി സ്വദേശിയുമായ ഗോപു എന്ന ഗോപകുമാറിന് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജ്ജ്ജിതമാക്കിയിരിക്കുന്നു….ഈ ചർച്ചയിൽ ഇന്ന് പങ്കെടുക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഫറൻസ് നേതാവ് അടൂർ സതീശൻ …ഐ.പി,എം നേതാവ് സുജനൻ…മഹിളാ വിമോചന സമിതി അധ്യക്ഷ സുമിത്ര…

മാർക്കോസ് ആ പേരുകൾ ഒന്ന് കൂടി കൂട്ടി വായിച്ചു…സുലോചന…കാർലോസിന്റെ പഴയ കുറ്റി…അവരുടെ മകൾ ഗായത്രി….അതെ ഇതെവിടെ തന്നെ …തന്റെ ശത്രുവിന്റെ പതനം….തുടങ്ങിയിരിക്കുന്നു ….ഒരു പക്ഷെ ആ പയ്യൻ നിരപരാധിയായിരിക്കും…കാർലോസ് ആ പെണ്ണിനെ ബലാത്‌സംഗം ചെയ്തു കൊന്നതാകാനാണ് സാധ്യത….

ബില്ലും അടച്ചു പുറത്തിറങ്ങിയ മാർക്കോസിന്റെ മനസ്സ് കലുഷിതമായിരുന്നു….ഈ രാത്രിയിൽ എങ്ങനെ സത്യം അറിയും….കഴിയും…അതെ ആ ഹോസ്പിറ്റലിൽ തന്നെ ജോലി ചെയ്യുന്ന ആൽബിയെ പൊക്കിയാൽ……

മാർക്കോസ് ചിന്താധീതനായി വണ്ടി ഓടിക്കുന്ന കണ്ടപ്പോൾ ഇന്ദിര തിരക്കി….

എന്ത് പറ്റി അച്ചായന് പെട്ടെന്നൊരു മൂഡോഫ്…..

ഏയ് ഒന്നുമില്ല….ഇന്ദിരേ…എനിക്ക് റാന്നി വരെ പോകണം….

ഇപ്പോഴോ…എന്ത് പറ്റി അച്ചായാ….

അതൊക്കെ പറയാം….

എങ്കിൽ ഞങ്ങളും വരാം…ഒറ്റയ്ക്ക് പോകണ്ടാ…

നിങ്ങളും വേണം നിങ്ങളെ കൊണ്ട് ഒരാവശ്യമുണ്ട്….തന്റെ കാര്യ സാധ്യത്തിനു ഏതു വക്ര ബുദ്ധിയും യൂസ് ചെയ്യുന്ന മാർക്കോസ് പറഞ്ഞു..മാർക്കോസ് പല കണക്കു കൂട്ടലുകളും കിഴിക്കലും നടത്തി…..വണ്ടി നീങ്ങി റാന്നിക്ക്

*************************************************************************************

വിവരം അറിഞ്ഞ കാർലോസും ആനിയും ആകെ പരിഭ്രാന്തരായി….ഹോസ്പിറ്റലിൽ പോകാം എന്ന് കരുതിയാൽ വണ്ടിയുമില്ല…ഗോപു ആ ഡോക്ടറന്മാരെയും കൊണ്ട് തന്റെ ഇന്നോവയിലാണ് പോയിരിക്കുന്നത്…വലപ്പാടിന്റെ കയ്യിലാണ് ആനിയുടെ ഹ്യുണ്ടായ് ഐ ടെൻ….വലപ്പാടിന്റെ കാർ തമ്പി കൊണ്ടുപോയിരുന്നു….എന്ത് ചെയ്യും….ആകെ വിഷമത്തിലായി രണ്ടു പേരും ബംഗ്ളാവിന്റെ സിറ്റ് ഔട്ടി വന്നിരുന്നു….അപ്പോഴാണ് ഗേറ്റു കടന്നു ആനിയുടെ ഹ്യുണ്ടായ് ഐ ടെൻ വന്നു നിന്നത്….വലപ്പാട് കാറിൽ നിന്നുമിറങ്ങി വന്നപ്പോൾ കാണുന്നത് സിറ്റ് ഔട്ടിൽ മൂകരായി ഇരിക്കുന്ന ആനിയെയും കാർലോസിനെയുമാണ്….

എന്ത് പറ്റിയെടോ കാർലോസേ? മോളെ ആനി താങ്ക്സ് കേട്ടോ….ഇതും പറഞ്ഞു അകത്തേക്ക് പോകാനൊരുങ്ങിയ വലപപടിനോട് കാർലോസ് പറഞ്ഞു….

തന്റെ താങ്ക്സ്…എടൊ മൈരേ….ആ പെണ്ണ് ആത്മഹത്യ ചെയ്തെന്നു…ഇപ്പോൾ ഹോസ്പിറ്റലിൽ നിന്നും വിളിച്ചതേ ഉള്ളൂ….

ആഹാ…അത്രയേ ഉള്ളോ കാര്യം…നമ്മൾ ഇതെത്ര കണ്ടതാടോ….

താൻ ആ ഹോസ്പിറ്റലിലോട്ടു ഒന്ന് വിളിച്ചേ…..

ഹോസ്പിറ്റലിൽ വിളിച്ച കാർലോസ് ആ വാർത്ത കേട്ട് വീണ്ടും ഞെട്ടി….

ഫോൺ വെച്ചിട്ടു കാർലോസ് പറഞ്ഞു..എടൊ സംഭവത്തിന്റെ ദൃക്‌സാസ്‌ക്ഷി എന്നും പറഞ്ഞു ആ ആൽബി മൊഴി കൊടുത്തു..കണ്ടാൽ അറിയാവുന്ന ഒരാൾ ആ മുറിയിൽ നിന്നും പുറത്തു പോകുന്നത് കണ്ടു എന്നാണ് പറഞ്ഞത്….

ഇത്തവണ വലപ്പാട് ഞെട്ടി…എന്നിട്ടു അവൻ എന്റെ പേര് പറഞ്ഞോടോ….

പേരൊന്നും പറഞ്ഞിട്ടില്ല…നമുക്ക് എത്രയും പെട്ടെന്ന് അങ്ങോട്ട് പോകാം….

അവർ ആനിയുടെ കാറിൽ ഹോസ്പിറ്റലിലേക്ക് തിരിച്ചു….പോകുന്ന വഴിയിൽ വലപ്പാട് തന്റെ രാഷ്ട്രീയ കുബുദ്ധിയിൽ ചില നാടകങ്ങൾ മെനഞ്ഞു….മോളെ ആനി ആ ഡ്രൈവർ പയ്യൻ എവിടെയാ….

അവൻ ഡോക്ടർ ലിയോയെ യാത്രയാക്കാൻ പോയിരിക്കുകയാ….

അവന്റെ ഫോട്ടോഗ്രാഫ്സ് വല്ലതും കയ്യിലുണ്ടോ….

വീട്ടിൽ അവൻ താമസിക്കുന്ന ഔട്ട് ഹോസ്സിൽ നോക്കണം…

എന്നാൽ ആദ്യം വീട്ടിലോട്ടു പോകാം…വലപ്പാട് പറഞ്ഞു…

താൻ ഇതെന്തിനുള്ള പുറപ്പാടാഡോ…കാർലോസ് തിരക്കി

താൻ ഒന്നടങ്ങടോ..ആത്മഹത്യാ കാരണം നമ്മളല്ല….അതിനു കാരണം വേറെയാണ്…താൻ മിണ്ടാതെ തനിക്കൊന്നും അറിയില്ല എന്ന രീതിയിൽ നിന്നാൽ മതി ബാക്കി ഞാൻ നോക്കിക്കൊള്ളാം…..ആനിമോളെ ഞാൻ പറയുന്നത് പോലെ മോളങ്ങു ചെയ്യണം…ആദ്യം ആൽബിയെ കൂട്ടികൊണ്ട് മോളുടെ ക്യാബിനിൽ വരണം….ഞാനും കാർലോസും അപ്പോഴേക്കും അങ്ങെത്താം…

ഒകെ…അവർ നേരെ കാർലോസിന്റെ വീട്ടിലേക്കു വിട്ടു…ഔട്ട് ഹൌസ് മുഴുവനും തപ്പിയപ്പോൾ ഗോപുവിന്റെ ഒരു പാസ്പോര്ട് സൈസ് ഫോട്ടോ കിട്ടി…ഇത് മോളുടെ കയ്യിൽ വച്ചിട്ട് വിട്ടോ…ഞാൻ ആ തമ്പിയെ വിളിച്ചിട്ടു ഞങ്ങൾ രണ്ടാളും അങ്ങ് വരാം…അപ്പച്ചൻ എവിടെ എന്ന് ചോദിച്ചാൽ വലപ്പാട് അങ്കിളുമായി ഇപ്പോൾ എത്തും എന്ന് പറഞ്ഞാൽ മതി….ആനി വണ്ടി വിട്ടു..ആർത്തലച്ചു കൊണ്ട് അന്നമ്മ ഓടിയിറങ്ങി വന്നു….ഇതെന്താ ഇച്ചായ…ഈ കേൾക്കുന്നത്….ആ പെണ്ണ് എന്തിനാ നമ്മളോട് ഇത് ചെയ്തത്….

അന്നമ്മ ചേച്ചി അകത്തോട്ടു പൊയ്ക്കോ….ഒരു കുഴപ്പവും വരാതെ ഞങ്ങൾ നോക്കി കൊള്ളാം…… വലപ്പാട് പറഞ്ഞു

വലപ്പാട് ഫോൺ എടുത്ത് തമ്പി യെ വിളിച്ചു…തമ്പി നീ എവിടാ…പെട്ടെന്ന് റാന്നിയിലെ കാർലോസിന്റെ വീട്ടിലോട്ടു വാ,,,പതിനഞ്ചു മിനിറ്റിനകം തമ്പി എത്തി…ആ പതിനഞ്ചു മിനിറ്റുകൊണ്ട് വലപ്പാട് സകല ചാനലിലും വിളിച്ചു ഇൻസ്ട്രക്ഷൻ നൽകി…ഒരിക്കലും ഹോസ്പിറ്റലിന്റെ പേര് ഡിസ്‌ക്‌ളോസ് ചെയ്യരുത് എന്ന്….കാർലോസും വലപ്പാടും നേരെ ഹോസ്പിറ്റലിലേക്ക്…..ഹോസ്പിറ്റലിന്റെ ഗേറ്റിൽ കനത്ത പോലീസ് സന്നാഹം.വിവരം അറിഞ്ഞ ജനങ്ങൾ തടിച്ചു കൂടിയിരിക്കുന്നു.ആരെയും അകത്തേക്ക് കയറ്റി വിടുന്നില്ല…എം.എൽ.എ യുടെ കാർ കണ്ട പോലീസുകാർ സ്ഥലം ക്ലിയർ ആക്കി കൊടുത്തു….കാർ ഹോസ്പിറ്റൽ പാർക്കിങ്ങിൽ നിർത്തി ഹോസ്പിറ്റൽ റിസപ്‌ഷനിലേക്കു കയറിയ വലപ്പാട് ഞെട്ടി….തന്റെ ശത്രു….താൻ ആഭ്യന്തരം കൈകാര്യം ചെയ്തപ്പോൾ മാറാട് കലാപത്തിന്റെ അന്വേഷണം സമഗ്രമായി നീങ്ങുന്നു എന്നറിഞ്ഞപ്പോൾ താൻ സ്ഥലം മാറ്റിച്ച എസ്.പി ശ്രീധർ പ്രസാദ്….സ്ഥലം എസ്.ഐ മഹേഷ് അരവിന്ദ് ഓടിവന്നു….

വലപ്പാട് ചോദിച്ചു ഇദ്ദേഹം എന്താ ഇപ്പോൾ ഇവിടെ ?

ആര്…ശ്രീധർ സാറോ…ഇദ്ദേഹമാണ് പത്തനം തിട്ട എസ്.പി….

Leave a Reply

Your email address will not be published. Required fields are marked *