കാർലോസ് മുതലാളി – 10

മുഖ്യമന്ത്രി യുടെ നേരിട്ടുള്ള നിയമനമാ…..

ഊം…വലപ്പാട് ഒന്ന് മൂളി…..

വലപ്പാട് മുന്നോട്ടു നടന്നപ്പോൾ…ഐ.ജി ശ്രീധർ പ്രസാദ് അടുത്തേക്ക് ചെന്ന്….

സാർ എന്താ ഇവിടെ…..

ഇത് എന്റെ സുഹൃത്തു കാർലോസ്…ഇദ്ദേഹത്തിന്റേതാണ് ഹോസ്പിറ്റൽ…

വിവരം അറിഞ്ഞു എത്തിയതാണ്…..അത് പോകട്ടെ…എന്തെങ്കിലും വിവരം ലഭിച്ചോ?ആത്മഹത്യ ആണോ അതോ കൊലപാതകമാണോ എന്നുള്ളത്….

സാർ ഹോസ്പിറ്റലിലെ സകല ജീവനക്കാരെയും ചോദ്യം ചെയ്തു….ഒരു സുപ്രധാന തെളിവ് ഒരു മെയിൽ നേഴ്‌സിൽ നിന്നും ലഭിച്ചു…കണ്ടാൽ അറിയാവുന്ന ആരോ ഒരാൾ ആ പെൺകുട്ടി മരിച്ച മുറിയിൽ നിന്നും ഇറങ്ങി പോകുന്നത് കണ്ടു എന്ന്….അതിന്റെ അടിസ്ഥാനത്തിൽ ഒരു പ്രാഥമിക അന്വേഷണം നടത്തിയപ്പോൾ അതൊരു കൊലപാതകമാകാനേ സാധ്യത കാണുന്നുള്ളൂ…..

ഊം…എന്നിട്ടു ആ പയ്യനിപ്പോൾ എവിടെയാടോ?

സാർ ആ പയ്യനെ ഇവിടുത്തെ ഡോക്ടർ മാഡം കൂട്ടികൊണ്ട് പോയിട്ടുണ്ട്…

വലപ്പാടും കാർലോസും വേഗം ആനിയുടെ ക്യാബിനകത്തേക്കു ചെന്നു…

വലപ്പാടിനെ കണ്ട ആൽബി ഞെട്ടി….ഇയാളല്ലേ അല്പം മുമ്പ് ആ മുറിയിൽ നിന്നിറങ്ങി പോയത്….

ഞെട്ടണ്ടാ…..ഞാൻ തന്നെ….പക്ഷെ ആൽബി മിടുക്കനാ…എനിക്കറിയാം…എന്റെ പേരറിയാൻ വയ്യാത്തത് കൊണ്ട് പറഞ്ഞില്ല എന്നെനിക്കറിയാം….ഇനി ഞാൻ പറഞ്ഞു തരുന്നത് പോലെ മോനങ്ങു ചെയ്‌താൽ മതി…ഞാൻ ആരാണെന്നു മനസ്സിലായോ…ഇല്ല അല്ലെ…വലപ്പാട് രാമകൃഷ്ണൻ എന്ന് പറയും…പഴയ ആഭ്യന്തരം…ഇപ്പോഴത്തെ കോന്നി എം.എൽ.എ…അപ്പഴേ….ആനി മോളെ…ആ കയ്യിലിരിക്കുന്ന ഫോട്ടോ ഇങ്ങെടുത്തേ…..കാർലോസും ആനിയും വലപ്പാടിനെ നോക്കി…ഹാ ഇങ്ങെടുക്ക് മോളെ……

താനിതെന്തിനുള്ള പുറപ്പാടാഡോ……വലപ്പാടെ…പാവമാ ആ ചെറുക്കൻ…കാർലോസ് പറഞ്ഞു…താൻ ജയിക്കാൻ ഒരുപാട് കഷ്ടപ്പെട്ടവനാ അവൻ…അത് മറക്കരുത്….

കോപ്പ്….എഡോ കാർലോസേ…ഞങ്ങൾ രാഷ്ട്രീയക്കാർക്ക് അതൊന്നും പ്രശ്നമല്ല…അന്നേരം അന്നേരം എന്ത് നടക്കുന്നുവോ അതാണ് ഞങ്ങളുടെ വിജയം….പിന്നെ പഴം പുരാണം പറയാനുള്ള നേരമില്ല..കാരണം ആ പുറത്തു നിൽക്കുന്നത് അടിവേര് വരെ മാന്തിയെടുക്കുന്ന സാധനമാ….എസ്.പി ശ്രീധർ പ്രസാദ്….ആ…ആൽബി ദേ…ഇവനാണ് ഗായത്രിയുടെ മുറിയിൽ നിന്നും ഇറങ്ങി പോയത്…മനസ്സിലായല്ലോ…നീ അങ്ങനെയേ പറയാവൂ…അല്ല നീ അങ്ങനെയേ പറയൂ…..ഗോപുവിന്റെ ഫോട്ടോ കാട്ടി വലപ്പാട് പറഞ്ഞു…..

ആൽബി വലപ്പാടിനെ ഒന്ന് നോക്കി…ഇയാൾ പദവിയും പണവും അധികാരവുമുള്ളവനാണ് എന്തും ചെയ്യാൻ മടിക്കാത്തവൻ….തത്കാലം ഇയാൾ പറയുന്നത് അനുസരിച്ചേ നിർവാഹമുള്ളൂ…

വലപ്പാട് പുറത്തേക്കിറങ്ങി….എസ്.ഐ മഹേഷ് അരവിന്ദിനെ വിളിച്ചു പറഞ്ഞു…ആളിനെ അവൻ തിരിച്ചറിഞ്ഞിട്ടുണ്ട്….

സാർ….മഹേഷ് ശ്രീധറിനെ വിളിച്ചു…

എസ് മഹേഷ്….

സാർ ആളിനെ അവൻ തിരിച്ചറിഞ്ഞു…..

അതെയോ ഗുഡ് ന്യൂസ്…..മഹേഷും ശ്രീധറും വലപ്പാടും ആനിയുടെ റൂമിൽ ചെന്നപ്പോൾ…ആൽബി ഗോപുവിന്റെ ഫോട്ടോ കാട്ടി പറഞ്ഞു…ഇത് തന്നെ സാർ…

മഹേഷ്…എല്ലാ സ്റേഷനിലേക്കും മെസ്സേജ് പാസ് ചെയ്യുക….എസ്.പി ശ്രീധർ പ്രസാദ് ഇൻസ്ട്രക്ഷൻ കൊടുത്തു…..

പ്രതി പിടിയിലായി പ്രതിയുമായി പോലീസ് തെളിവെടുപ്പിന് ഹോസ്പിറ്റലിൽ എത്തുന്നു,ശേഷം ഗായത്രിയുടെ വീട്ടിൽ,…..വാർത്ത ആ പാതിരാത്രിയിൽ കാട്ടു തീ പോലെ പരന്നു. ജനങ്ങൾ തിങ്ങി കൂടി….പോലീസ് ജീപ്പ് പാഞ്ഞു കാർലോ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എത്തി.പിന്നിൽ നിന്നും ഗോപുവിനെയും കൊണ്ട് പോലീസുകാർ ഇറങ്ങി..കയ്യിൽ വിലങ്ങണിയിച്ച ഗോപുവിനെ ആദ്യം ആൽബിയുടെ മുന്നിലേക്കാണ് കൊണ്ടുവന്നത്.വിലങ്ങണിഞ്ഞു പോകുന്ന ഗോപുവിനെ നോക്കി ജനക്കൂട്ടത്തിനിടയിൽ നിന്ന നാരായണൻ കുട്ടിയും ലളിതയും പൊട്ടിക്കരഞ്ഞു….

ഇവനെ ആണോടാ നീ കണ്ടത്….എസ.ഐ മഹേഷ് അരവിന്ദ് ചോദിച്ചു….

അതെ സാർ…ഒട്ടും പതറാതെ ആനിയും വലപ്പാടും പഠിപ്പിച്ചത് പോലെ ആൽബി പറഞ്ഞു….

പക്ഷെ അപ്പോഴേക്കും ഗോപു കണ്ടു….പതറി തകർച്ചയുടെ വക്കിൽ നിൽക്കുന്ന തന്റെ കാർലോസ് മുതലാളിയെ…..

മുതലാളി ഒന്ന് പറ…ഞാനല്ല….വലപ്പാട് സാറേ ഒന്ന് പറ…ഞാനല്ല….ആനി കൊച്ചമ്മേ ഒന്ന് പറ….ഇവൻ കള്ളം പറയുകയാ…..ഗോപു വിങ്ങി കരഞ്ഞു….

മിണ്ടാതെ പൊയ്ക്കോണം എന്റെ മുന്നിൽ നിന്ന്….ആനി പറഞ്ഞു…

ആരും ഒന്നും മിണ്ടുന്നില്ല….അവൻ തകർന്നു പോയി….അവൻ ആൽബിയെ നോക്കി…ഇവന് തന്നോടെന്തിനാ ഇത്ര വൈരാഗ്യം വരാൻ കാരണം….ഒരു തരത്തിലും ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല…..ഗോപുവിനെയും കൊണ്ട് നേരെ പോലീസ് ജീപ്പ് ഗായത്രിയുടെ വീട്ടിലേക്കു തിരിച്ചു…..പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞു അവിടെയും ജനക്കൂട്ടം ഉണ്ടായി….പ്രതിയുമായി എത്തിയപ്പോൾ അവിടെ കൂടി നിന്ന സദാചാര പോലീസുകാർ ഗോപുവിനെ കൈ വക്കാൻ

ശ്രമിച്ചു…പോലീസ് തടഞ്ഞൊഴിവാക്കി….തന്റെ മകളുടെ ഘാതകനെ കാണാൻ പുറത്തേക്കിറങ്ങി വന്ന സുലോചന ഞെട്ടി….ഗോപുവോ….

അല്ല….ഇവനല്ല എന്റെ മകൾ കൊന്നത്….മറ്റാരോ ആണ്…ഇവനല്ല…ഇവനെ ഞാൻ കണ്ടതാണ് വൈകിട്ട്…..എന്റെ മോളെ ഇവനല്ല കൊന്നത്…..

കുറച്ചു ജനം അതേറ്റു പിടിച്ചു…..

എസ.പി ശ്രീധർ പ്രസാദ് മുന്നോട്ടു വന്നു….പ്ലീസ് നിങ്ങളല്ല പ്രതിയെ തീരുമാനിക്കേണ്ടത്…ഇവനെ തെളിവുകളുടെയും ദൃക്‌സാക്ഷിയുടെയും അടിസ്ഥാനത്തിലാണ് പിടിച്ചിരിക്കുന്നത്…ബാക്കി കോടതി തീരുമാനിക്കട്ടെ…

പക്ഷെ ശ്രീധർ പ്രസാദിന്റെ ഉള്ളിൽ ചില സംശയങ്ങൾ ഉരുത്തിരിഞ്ഞു…മരണപ്പെട്ട കുട്ടിയുടെ തള്ള ഇവനെ സംശയിക്കുന്നില്ലെങ്കിൽ പിന്നാരാണ് പ്രതി…..കണ്ടെത്തണം….

ഗോപുവിനെയും കൊണ്ട് പോലീസ് ജീപ്പ് മുന്നോട്ടു നീങ്ങിയപ്പോൾ സുലോചനയുടെ വീടിനുമുന്നിൽ ഒരു പ്രാഡോ വന്നു നിന്നു…അതിൽ നിന്നും മാർക്കോസും ഇന്ദിരയും ഗംഗയും ഇറങ്ങി…സുലോചനയുടെ വീട്ടിലേക്കു ചെന്നു..സുലോചന മാർക്കോസിനെ തിരിച്ചറിഞ്ഞു…പണ്ട് കാർലോസ് മുതലാളി വീട്ടിൽ വരുമ്പോൾ കൊണ്ടുവന്നിരുന്നത് ഈ മാർക്കോസാണ്…പക്ഷെ ഇപ്പോൾ ആളാകെ മാറിയിരിക്കുന്നു….ഒരു മുതലാളിയുടെ ലക്ഷണം….

മാർക്കോസ് സുലോചനയുടെ അരികിൽ വന്നു നിന്നു…അവളെ സമാശ്വസിപ്പിച്ചു…നമുക്ക് വേണ്ടത് ചെയ്യാം..സുലോചനേ….മൃതദേഹം വിട്ടു കിട്ടിയില്ല അല്ലെ…നാളെ പോസ്റ്മാർട്ടത്തിനു ശേഷമേ കിട്ടൂ….നമുക്ക് നോക്കാം…വിഷമിക്കാതിരിക്കൂ….മാർക്കോസ് ഇറങ്ങി നടന്നു..പിറകെ ഇന്ദിരയും ഗംഗയും….നമുക്ക് ഒരിടം വരെ പോകണം ഇന്ദിരേ…മാർക്കോസ് പറഞ്ഞു….അതിനെന്താ ഇച്ചായ…നമുക്ക് പോകാം….അവർ നേരെ വന്നത് പോലീസ് സ്റേഷനിലേക്കാണ്….എസ.ഐ മഹേഷ് മാത്രമേ അവിടെയുള്ളൂ…എസ.പി പോയിരിക്കുന്നു….മാർക്കോസ് അകത്തേക്ക് ചെല്ലുമ്പോൾ എസ.ഐ കസേര ചൂണ്ടി ഇരിക്കാൻ പറഞ്ഞു….എനിക്ക് എസ.പി യെ ഒന്ന് കാണണം…

അതിനു രാവിലെ എസ.പി ഓഫീസിൽ ചെന്നാൽ മതി..കാണാമല്ലോ….

Leave a Reply

Your email address will not be published. Required fields are marked *