വേണ്ട ലളിതേ എന്നെ ഇനി നാരായണൻ കുട്ടി കണ്ടു കൊണ്ട് വന്നാൽ അത് മോശമാ….ഞാൻ ഇടക്കിടക്ക് വരാം…അതുണ്ടാവും ഇനി..ഇടക്കിടക്ക് വന്നിരിക്കും…മാർക്കോസ് പതിയെ തന്റെ കവിളിൽ തടവി കൊണ്ട് പറഞ്ഞു….ലളിത ചിരിച്ചു കൊണ്ട് കുളി തുടർന്നു…മാർക്കോസ് ഇറങ്ങി പുറത്തേക്ക്…പുറത്തേക്കിറങ്ങുമ്പോഴും മാർക്കോസ് കവിളിൽ തടവുന്നുണ്ടായിരുന്നു….നാരായണൻ കുട്ടിയുടെ കൈ പതിഞ്ഞ കവിളിൽ മാസങ്ങൾക്കു മുമ്പ്…ഇനി അവൻ ആ കൈ ഒരിക്കലും ഉയർത്തില്ല.താനാരാ മോൻ… മാർക്കോസിന്റെ ഫോൺ അടിച്ചു….
ഹാലോ….
മാർക്കോസ് മുതലാളി…ഞാൻ എസ.ഐ മഹേഷ് അരവിന്ദാണ്…
എന്താ സാറേ….
അത് മുതലാളി വലപ്പാട് സാറ് വിളിച്ചിട്ടു പറഞ്ഞു…മുതലാളിയെ അത്യാവശ്യമായി ഒന്ന് ബന്ധപ്പെടാൻ..എന്തോ സമരമോ മറ്റോ ഹോസ്പിറ്റലിൽ നടക്കുന്നെന്നോ….അതിൽ ഇടപെടണമെന്നോ ഒക്കെ….
അതെ….
ഫോണിൽ കൂടി മാർക്കോസ് എല്ലാം എസ.ഐ.മഹേഷിനു വിശദമാക്കി കൊടുത്തു…
ഈ സമയം കൊണ്ട് ഗോപുവും നാരായന്കുട്ടിയും മറ്റും ചേർന്ന് പത്തമ്പത് ആൾക്കാരെ പ്രക്ഷോപത്തിനു തയാറാക്കി….പ്രതാപനെ മാർക്കോസ് ഫോണിൽ വിളിച്ചു വേണ്ട നിർദ്ദേശങ്ങൾ നൽകി….
ഗായത്രിയുടെ ഘാതകനെ അറസ്റ്റു ചെയ്യുക….ഗായത്രി വധക്കേസിലെ പ്രതി എം.ഡി കാർലോസിനെ അറസ്റ്റു ചെയ്യുക…പുറത്തു മുദ്രാവാക്യം മുഴങ്ങി….കാർലോസ് ആകെ വിഷമത്തിലായി…എന്തിനാണ് ആൽബി മൊഴിമാറ്റി പറഞ്ഞത്..എല്ലാം ഒപ്പിച്ചു വച്ചിട്ട് ആ മൈരൻ വലപ്പാട് ഇപ്പോൾ വിളിച്ചപ്പോൾ ഫോണും എടുക്കുന്നില്ല….പ്രതാപൻ ദൂരെ നിന്ന് രണ്ടു കല്ലെടുത്ത് ഹോസ്പിറ്റലിന്റെ ഗ്ലാസ് ഫേക്കാട് നോക്കി എറിഞ്ഞു…ഗ്ലാസ് പൊട്ടിത്തെറിച്ചു….പോലീസ് ചാടിയിറങ്ങി…മാർക്കോസിന്റെ നിർദ്ദേശമനുസരിച്ചു പെരുമാറുന്ന എസ.ഐ മഹേഷ് അരവിന്ദ്…സുലോചനയെ നടുറോഡിലൂടെ വലിച്ചിഴച്ചു…..നാരായണന്കുട്ടിയെ എഴുന്നേൽക്കാൻ വയ്യാത്ത വിധം തല്ലി..നട്ടെല്ലിനടിയേറ്റ നാരായണൻ കുട്ടി തളർന്നു വീണു…നാരായണൻ കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി…
“നീതി തേടി വന്ന അമ്മയെ പോലീസ് നടു റോഡിലൂടെ വലിച്ചിഴച്ചു”
ചാനലുകളിൽ ന്യൂസ് സ്ക്രോൽ ചെയ്തു നീങ്ങി….. ഡി.ജി.പി യുടെ ഓഫീസിൽ നിന്നും എസ.പി ഓഫീസിലേക്ക് വിളി..
എസ,പി. ഓഫീസിൽ നിന്നും എസ.പി ശ്രീധർ പ്രസാദ് സംഭവസ്ഥലത്തേക്ക് പാഞ്ഞു….എസ.ഐ മഹേഷ് അരവിന്ദിനെ വിളിച്ചു വിവരങ്ങൾ അന്വേഷിച്ചു…കാർലോസിന്റെ ബീജ സാമ്പിൾ പരിശോധനക്കയക്കുവാൻ നിർദ്ദേശം നൽകി….കാർലോസിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു….
അതിനു ശേഷം കാർലോസിന്റെ ബീജം ടെസ്റ്റ് ചെയ്യുവാനായി എടുപ്പിച്ചു….സാംപിളുമായി പോലീസ് ഫോറൻസിക് ലാബിലേക്ക് എസ.ഐ മഹേഷ് അരവിന്ദ് ഒരു പോലീസുകാരനെ അയച്ചു….മുൻ കൂട്ടി തീരുമാനിച്ച തിരക്കഥ പോലെ റിസൾട് റെഡിയാക്കി വച്ചിരുന്ന ഫോറൻസിക് ലാബ് ഉദ്യോഗസ്ഥൻ സാമ്പിൾ സ്ഥിതീകരിച്ചു…കാർലോസിന്റെ ശുക്ലവും ഗായത്രിയുടെ യോനിയിൽ കണ്ട ശുക്ലവും മാച്ച് ചെയ്യുന്നു….കാർലോസിനെ പോലീസ് അറസ്റ് ചെയ്തു….നാളെ കോടതിയിൽ ഹാജരാക്കും……
ആനി ആകെ ഞെട്ടി തരിച്ചു…ഇതെങ്ങനെ…വലപ്പാട് അങ്കിളിനെ വിളിച്ചിട്ടു ഫോൺ എടുക്കുന്നതുമില്ല…..മോളെ ആനി ഞാൻ അന്നേ പറഞ്ഞതാ…ഉള്ള സത്യം തുറന്നു പറഞ്ഞു മാപ്പ് സാക്ഷിയാകാൻ….എല്ലാം കൈ വിട്ടു പോയില്ലേ…ഇന്ന് രാവിലെ ഞാൻ എസ.പി ഓഫീസിൽ പോയി ഉള്ള വിവരങ്ങൾ പറഞ്ഞതാ….അതിനിടയിൽ ഇങ്ങനെ ഒരു കുരു വരുമെന്നറിഞ്ഞില്ലല്ലോ കർത്താവേ…ഡേവിഡ് കുരിശിങ്കൽ പറഞ്ഞു..ഇനി എല്ല്ലാം നിന്റെ ഇഷ്ടം പോലെ നടക്കട്ടെ….ഡേവിഡ് ഇറങ്ങി തന്റെ കാറെടുത്ത് വീട്ടിലേക്കു തിരിച്ചു….
വളരെ അസ്വാസ്ഥനായിരുന്നു ഡേവിഡ് കുരിശിങ്കൽ….വണ്ടി വളവു തിരിഞ്ഞു കയറ്റം കയറുമ്പോൾ മുന്നിലൊരു ലോറി വളരെ സ്പീഡിൽ..”സാത്താൻ”…അത് വന്നിടിച്ചു ഡേവിഡിന്റെ കാർ താഴ്ചയിലേക്ക് പതിഞ്ഞു…..ആ ലോറിയിൽ നിന്നും പ്രതാപൻ തല പുറത്തേക്കിട്ടൊന്നു നോക്കി…..ഒരു വല്ലാത്ത ചിരി ചിരിച്ചു…..പക്ഷെ അവിചാരിതമായി മുന്നിൽ വന്നു നിൽക്കുന്ന പോലീസ് ഇന്നോവ പ്രതാപന് ശ്രദ്ധിക്കാൻ പറ്റിയില്ല…എസ.പി ശ്രീധർ പ്രസാദ് അതിൽ നിന്നിറങ്ങി…പ്രതാപൻ ഇറങ്ങിയോടാണ് കഴിയുന്നതിനു മുമ്പ് അവനെ പൊക്കി…..കണിച്ചുകുളങ്ങര കൊലപാതകം ആവർത്തിച്ചു രക്ഷപെടാമെന്നു കരുതിയോടാ…കഴുവേറിടമോനെ…നീ ആ മൃഗം സാജുവിന്റെ കൂട്ടുകാരനല്ലേ…എസ.പി ശ്രീധർ പ്രസാദ്..പത്തനംതിട്ട സ്റ്റേഷൻ അതിർത്തിയായതു കൊണ്ട് ഇൻസ്പെക്റ്ററെ വിളിച്ചു ജീപ്പ് വരുത്തിച്ചു..പ്രതാപനെ എസ.പി ഓഫീസിൽ എത്തിക്കാൻ നിർദ്ദേശം നൽകി..ഒപ്പം താഴ്ചയിലേക്ക് പോയ ഡോക്ടർ ഡേവിഡ് കുരിശിങ്കലിനെ ഐഡന്റിഫൈ ചെയ്യാനും….
