കിവികളുടെ നാട്ടിലൊരു പ്രണയകാലം – 3 Like

 

തന്നെ അവൻ കണ്ണെടുക്കാതെ നോക്കിനിൽക്കുന്നത് കണ്ട് സെലീന മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

‘ ഐ വിൽ ടേക്ക് ഇറ്റ് ആസ് എ കോംപ്ലിമെന്റ്!’

സത്യത്തിൽ അവളും ആ സമയമത്രയും അവനെ കണ്ണ് പറിക്കാതെ വീക്ഷിക്കുകയായിരുന്നു. ചുവന്ന ചുണ്ടുകളും തിളങ്ങുന്ന കണ്ണുകളും നീണ്ട തലമുടിയും അവനെ ഒരു രാജകുമാരനെപ്പോലെ സുന്ദരനാക്കി. ഇംഗ്ലീഷ് നാടോടിക്കഥകളിലെ പ്രിൻസ്. പ്രായം കുറവാണതെന്നൊഴിച്ചാൽ ശരിക്കും അവന്റെ അങ്കിളിനെ മുറിച്ചുവച്ചത് പോലെയുണ്ട്. അല്ലെങ്കിലും അവന്റെ പപ്പയെക്കാൾ അങ്കിളിനോടാണ് അവന് സാമ്യമെന്ന് എല്ലാവരും പറയാറുണ്ട്.

വെയ്സ്റ്റ്കോട്ടൊക്കെയിട്ട് എക്സിക്യൂട്ടീവ് ലുക്കിൽ അവന് മൊത്തത്തിലൊരു ഗാംഭീര്യം വന്നിരിക്കുന്നു. അവൾ ആവശ്യപ്പെട്ടത് പോലെ താടിയിലെ രോമങ്ങൾ ട്രിം ചെയ്ത് മനോഹരമാക്കിയിരിക്കുന്നു. ഇപ്പോൾ അവനെ കണ്ടാൽ ശരിക്കും പക്വത വന്നൊരു ആണിനെപ്പോലെയുണ്ട്. പാർട്ടിയ്ക്ക് ചെന്നാൽ അവിടെയുള്ള പെൺപിള്ളേരൊക്കെ ഇവന്റെ പുറകേ കൂടിക്കോളും. അതാണല്ലോ തന്റെ ലക്ഷ്യവും.

സെലീന അടുത്ത് ചേർന്നുനിന്ന് അവന്റെ ടൈ നേരേയാക്കി. മുടി കൂടിയൊന്ന് മാടിയൊതുക്കി എല്ലാം ഓക്കെയാണെന്ന് ബോധ്യപ്പെട്ട ശേഷം അവന്റെ തല കുനിച്ച് നെറ്റിയില്‍ ചുംബിച്ചു. (അധരത്തിൽ ചുംബിക്കാനാണ് തുടിച്ചതെങ്കിലും സ്വയം നിയന്ത്രിച്ചു.)

‘ വാടാ… പോവാം…’ അവൾ വിടർന്ന ചിരിയോടെ പറഞ്ഞു.

പാര്‍ട്ടി നടത്തുന്ന സ്റ്റീവ് വിൻസന്റിന്റെയും ക്രിസ്റ്റീന വിൻസന്റിന്റെയും വീട്ടിലേക്ക് അവരുടെ വീട്ടിൽനിന്ന് ഏതാണ്ട് രണ്ടു വീടിന്റെ അകലമേയുള്ളായിരുന്നുള്ളു. ഒരു മാളിക തന്നെയായിരുന്നു അവരുടേത്. വീടിന്റെ പുറകിൽ വലിയൊരു പൂളും അതിനോട് ചേർന്നൊരു മതിലും. മതിലിനും പൂളിനുമിടയിലായി അവർ സ്വകാര്യത കൂട്ടാൻ ഇടതൂർന്ന് വളർത്തിയ ബുഷ് കുറ്റിച്ചെടികൾ. ആ പട്ടണത്തിലെ എറ്റവും വലിയ ഭവനവും വിൻസന്റിന്റെയായിരുന്നു. എങ്കിലും അന്നാട്ടിലെ എറ്റവും സമ്പന്നരാണെന്നതിന്റെ യാതൊരു ഹുങ്കും അവർക്കില്ലായിരുന്നു. സൗമ്യശീലരും സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളിൽ നിരന്തരമായി ഏർപ്പെടുന്നവരുമായിരുന്നു സ്റ്റീവും ക്രിസ്റ്റീനയും.

വീട്ടിലെത്തിയപ്പോൾ ക്രിസ്റ്റീന വിൻസന്റ് അവരെ ഊഷ്മളമായി വരവേറ്റു. കൂട്ടുകാരിയായ സെലീനയെ സ്നേഹത്തോടെ പുണർന്നു. പിന്നെ ഇരുവരേയും അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി അവരുടെ പിറന്നാളുകാരി മകൾ കാതറിന് പരിചയപ്പെടുത്തി. മോഡലുകളെ പോലും തോൽപ്പിക്കുന്ന അതീവസുന്ദരിയായ ഒരു മദാമ്മ പെൺകൊടിയായിരുന്നു കാതറിൻ. സെലീനയെ അവൾക്ക് നേരത്തെ അറിയാമായിരുന്നെങ്കിലും പഠനാവശ്യത്തിനും മറ്റുമായി പുറത്ത് കഴിഞ്ഞിരുന്ന കാതറിൻ അന്ന് ആദ്യമായിട്ടായിരുന്നു ജിനുവിനെ കാണുന്നത്. അവനോട് സംസാരിക്കുമ്പോഴുള്ള അവളുടെ കണ്ണുകളിലെ കൗതുകവും തിളക്കവും സെലീന ശ്രദ്ധിക്കാതിരുന്നില്ല. ഏറെ താമസിയാതെ അവർ ബർത്ത്ഡേകേക്ക് മുറിക്കാൻ തുടങ്ങി. അവൾക്ക് അടുപ്പമുള്ള ഏതാനും പേർക്ക് വായിൽ കേക്ക് വച്ചുകൊടുത്തിട്ട് യാദൃച്ഛികമായെന്നോണം കാതറിൻ ജിനുവിന്റെ വായിൽ കേക്ക് വെച്ച് കൊടുത്തത് സെലീന ശ്രദ്ധിച്ചു.

കേക്കുമുറിക്കൽ കഴിഞ്ഞതോടെ പാർട്ടി ആരംഭിച്ചു. ആ ബൃഹത്തായ ഹാൾ ബഹളത്തിൽ മുങ്ങി. വെസ്റ്റേൺ മ്യൂസിക് നേർത്ത ശബ്ദത്തിൽ അവിടമാകെ ഒഴുകിനടന്നു. കുറച്ചു മിനിറ്റുകൾക്കുള്ളിൽ അവരുടെ റെസിഡന്റ്സ് അസോസിയേഷനിലെ ഏതാനും സ്ത്രീകള്‍ സെലീനയെ ജിനുവിൽനിന്ന് വേർപ്പെടുത്തി അവരുടേതായ ഗോസിപ്പുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. നിരാശ കലർന്നൊരു പുഞ്ചിരിയോടെ എല്ലാവരെയും അഭിവാദ്യം ചെയ്ത് അവൻ ഹാളിലാകെ ചുറ്റിക്കറങ്ങി. കുറെ കൊച്ചുകുട്ടികളെ അറിയാമെന്നതൊഴിച്ചാൽ അവിടെയുള്ള മുതിര്‍ന്നവരെയാരേയും അവന് വലുതായി പരിചയമില്ലായിരുന്നു. അവനവിടെ പോസ്റ്റായി ഫോണും നോക്കിനിന്നു.

 

കാണാൻ തരക്കേടില്ലാത്ത ഒരു ചുള്ളൻ ‘ജെന്റിൽമാൻ’ അവിടെ തനിച്ച് ബോറിച്ച് നിൽക്കുന്നതുകണ്ട് കാതറിന്റെ ഫ്രണ്ട്സായ ചില ടീനേജ് പെൺകുട്ടികൾ അവന് കമ്പനി കൊടുക്കാൻ ചെന്നു. എന്നാൽ അവരെയൊക്കെ സൗമ്യമായി മാനേജ് ചെയ്ത് അവൻ സ്കൂട്ടായി. പഴയപോലെ തനിക്ക് ഉണ്ടായേക്കാവുന്ന നാവിടർച്ചയെ ഭയന്നല്ലായിരുന്നു ഇത്തവണത്തെ ആ ഒഴിവാകൽ. അവന്റെ കണ്ണും മനസ്സും അവിടെയുണ്ടായിരുന്ന ഒരേയൊരു പെണ്ണിലായിരുന്നു. അവന്റെ ആന്റിയെന്ന ആ സൗന്ദര്യധാമത്തിൽ.. പനിനീർപ്പൂവിനെ കൊതിയോടെ നുകരാൻ വെമ്പുന്ന വണ്ടിനെപോലെ അവൻ തന്റെ റാണിയിൽ കണ്ണ് വച്ചുകൊണ്ടേയിരുന്നു.

സംസാരത്തിനിടയിൽ ഇടയ്ക്കിടയ്ക്ക് സെലീനയുടെ കണ്ണുകളും ജിനുവിനായി പരതുന്നുണ്ടായിരുന്നു. അവനും തന്നെത്തന്നെ നോക്കിയിരിക്കുകയാണെന്ന് കാണുമ്പോൾ അവളുടെ മുഖത്തൊരു പുഞ്ചിരി വിരിയും. പിന്നെ അവിടെയുള്ള കൗമാരക്കാരികളെ നോക്കി അവനെ കണ്ണ് കാണിക്കും. ചെന്നവരോട് സംസാരിക്കെന്ന അർത്ഥത്തിൽ. അപ്പോൾ അവൻ ഒരു പുഞ്ചിരിയോടെ ഉറച്ച ‘നോ’യിൽ തലയാട്ടും. അതുകണ്ടവൾ മുഖത്തൊരു കൃത്രിമദേഷ്യം വരുത്തി ചുണ്ടുകൾ കോട്ടിക്കാണിക്കും.

പാര്‍ട്ടിയാരംഭിച്ച് ആദ്യത്തെ മണിക്കൂറിനുള്ളിൽതന്നെ സെലീന ക്രമത്തിലധികം വൈൻ കുടിച്ചുകഴിഞ്ഞിരുന്നു. ഒന്ന് കുടിച്ചുതീർത്ത് ഗ്ലാസൊഴിയുമ്പോൾ ആരെങ്കിലും മറ്റൊരു ഗ്ലാസ് അവളുടെ കൈയിൽ കൊണ്ടുവന്ന് കൊടുത്ത് ചിയേഴ്സ് പറയും. അവരെ പിണക്കേണ്ടെന്നുകരുതി തിരിച്ചും ചിയേഴ്സ് പറഞ്ഞ് അവൾ കമ്പനി കൊടുക്കും. കുറേ കഴിഞ്ഞപ്പോൾ അതിന്റെയൊക്കെ പരിണിതഫലം തലച്ചോറിൽ ഒരു പെരുപ്പായിട്ട് അവൾ അറിഞ്ഞു തുടങ്ങി.

അടുത്ത തവണ അവൾ ജിനുവിനെ നോക്കിയപ്പോൾ അവൻ പൂളിനരികിലേക്ക് നയിക്കുന്ന സ്ലൈഡിംഗ് ഡോറിനരികിൽ നിൽക്കുകയായിരുന്നു. സെലീനയുടെ കണ്ണ് അവനിലുടക്കാന്‍ കാത്തുനില്‍ക്കുകയായിരുന്നു അവന്‍. ജിനു അവളോട്‌ അവനോടൊപ്പം സ്ലൈഡിംഗ് ഡോറിന് പുറത്തേക്കൊന്ന് ചെല്ലാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. അവൻ തനിക്കിട്ട് എന്തോ വേലയൊപ്പിക്കാനുള്ള പണിയാണെന്ന് മനസ്സിലാക്കിയ അവൾ ഒരു കള്ളപുഞ്ചിരിയോടെ തലയാട്ടി പറ്റില്ലെന്ന് പറഞ്ഞു. അവനെ ഒഴിവാക്കുകയാണെന്ന് കാണിക്കാൻ വീണ്ടും മുഖം തിരിച്ച് സംസാരത്തിൽ മുഴുകി. എങ്കിലും ഏതാനും മിനിറ്റുകൾ കഴിയുമ്പോൾ വീണ്ടുമവൾ അവിടേക്കുതന്നെ നോക്കും. അപ്പോഴും അവൻ പ്രതീക്ഷയോടെ അവിടെതന്നെ നിൽപ്പുണ്ടാവും. കെഞ്ചുന്ന ഭാവത്തില്‍ ഒന്നു വരാമോന്ന് ആംഗ്യം കാട്ടിക്കൊണ്ട്. അവന്റെ കുട്ടിത്തം നിറഞ്ഞയാ ഭാവം അവളെ രസം പിടിച്ചു. അവനെയൊന്ന് ടീസ് ചെയ്യാൻ അവൾ ആവർത്തിച്ച് അവനെ നിഷേധിച്ചുകൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *