കൂട്ടുകാരി ശാലു : ഒരു മൂന്നാർ യാത്ര – 3 1

വണ്ടിയിൽ നിന്നിറങ്ങി നേരെ ശാലു എന്നെ വന്നു അരയ്ക്കു വട്ടം പിടിച്ചു..

അത് കണ്ട പാതി, എല്ലാത്തിനും

ഇളകി എന്നു പറയാലോ.എന്റെ അമ്മേടേം അച്ഛന്റേം മുൻപിൽ വെച്ച് ഓരോന്ന് കുശു കുശുക്കാൻ തുടങ്ങി. പാവം മിനിചേച്ചി ഇതെല്ലാം കേട്ടിട്ടും പ്രീതികരിക്കാൻ ഇല്ലാത്ത വണ്ണം എന്റെ അമ്മേടെ കൂടെ നിപ്പാണ്.

ഒരു ദിവസം കൊണ്ട് ഇങ്ങനെയൊക്കെ പറഞ്ഞുണ്ടാക്കാൻ പറ്റുവോ. റെസിഡൻസി വേറെ ലെവൽ തന്നെ.

ചെറിയ കുറുമ്പുകൾ ഞങ്ങൾ ഒപ്പിച്ചിട്ടുണ്ടേലും…. കുറ്റം മുഴുവൻ ശാലുവിനായിരുന്നു..

ഇനി ഞാനായി കൂടുതൽ അവൾക്കു ചീത്തപ്പേര് വാങ്ങി കൊടുക്കാൻ ഇട വരുത്തല്ലേ എന്നായിരുന്നു മനസ്സിൽ.

അവളെ ഇവരുടെ വാക്ക് കേട്ട് തള്ളി പ്രയാനാവില്ലായിരുന്നു.

എങ്കിലും ഒന്നു ഒഴിഞ്ഞു മാറി നടക്കാൻ എനിക്ക് തോന്നി.

ഭക്ഷണവും കുശു കുശുക്കലും അച്ഛന്റേം അമ്മേടേം വക ഉപദേശവും ഒക്കെ കേട്ട് ഞങ്ങൾ വണ്ടിയിൽ കേറി.

ഇതുവരെ ഇല്ലാത്ത ഒരു മൂകത.

ഞങ്ങൾ കുറച്ചു അകന്നാണ് ഇപ്രാവിശ്യം ഇരുന്നത്.

മിനിയേച്ചിയെ ഓർത്തിട്ടാണ്, പാവം. ശെരിയാണ് എന്നെ ഒരു മകനെ പോലെയാണ് കാണുന്നെ.

അതുകൊണ്ടാണ് എനിക്കിത്രേം സ്വാതത്ര്യം അനുവദിച്ചു തന്നെ.

ചെറിയ പിണക്കവും പരിഭവുമായി കൊടൈക്കനാലിൽ ഞങ്ങൾക്കുവേണ്ടി പറഞ്ഞു വെച്ച റിസോർട്ടിൽ എത്തി.

ഒരു നാല് മണിയായി, റൂമിൽ വന്നു കുറച്ചു കഴിഞ്ഞ് പുറത്തോട്ടൊക്കെ കറങ്ങാൻ ഇറങ്ങുവാണ് എല്ലാവരും …

” ആദി വരുന്നില്ലേ….. “

സോനയും ചാന്ദിനി ചേച്ചിയും ഔട്ടിങ് നു റെഡിയാവുകയാണ്.

ഒന്നും മിണ്ടീല. ഞാൻ ആലോചനയിലാരുന്നു, ശാലു എന്ത് വിചാരിക്കും…. എനിക്ക് ആകെയുള്ള കൂട്ടാണ്, എന്റെ ഗേൾ ഫ്രണ്ട്, അതിലുപരി എന്തൊക്കെയോ ആണ്.

പ്രായം കൊണ്ടല്ലേ ചേച്ചി, കർമം കൊണ്ട് ഞങ്ങൾ ഒന്നാണ്.

ചിന്തകൾ കടന്നു പോയതും ഞാൻ മിനിയേച്ചിടെ റൂമിലേക്ക് കേറി ചെന്നതും ഒരുമിച്ചായിരുന്നു..

ശാലുവും മിനിയേച്ചിയും എന്തോ പറയുന്നുണ്ടാർന്നു… കേറി ചെന്ന എന്റെ അടുത്തേക്ക് കരഞ്ഞു കൊണ്ട് ശാലു കെട്ടി പിടിച്ചു.

മിനിയേച്ചിടേം കണ്ണ് നിറയുന്നത് ഞാൻ കണ്ടു.

ഞാൻ മിനിയേച്ചിടെ അടുത്തേക്ക് ചെന്നു,

” എനിക്ക് എനിക്ക്… ”

തൊണ്ടയിലെ വെള്ളം വറ്റിയിരുന്നു, വിക്കലോടെ അതു പറഞ്ഞു തീർത്തു.

” ഇഷ്ടമാണ്… ”

തിരിച്ചൊന്നും പറഞ്ഞില്ല, കണ്ണീരു മാത്രമാണ് ആ മുഖത്ത്.

മിനിയേച്ചിടെ കണ്ണുകൾ ഞാൻ തുടച്ചു.

” കരയല്ലേ…. ”

കുറച്ചു നേരത്തേക്ക് ഞങ്ങൾ ഒന്നും മിണ്ടിയില്ല. ശാലു എന്നെ വട്ടം

പിടിച്ചിരിക്കുവാണ്.

” ഡാ.. ”

എന്തോ മിനിയേച്ചി പറയാൻ വന്നു…

വാക്കുകൾ മുറിഞ്ഞു പോയിരുന്നു.

ശാലുനെ മിനിയേച്ചിടെ അപ്പുറത്തായി ഇരുത്തി.

” പഠിപ്പൊക്കെ കഴിയട്ടെ നമുക്ക് ആലോചിക്കാം … ”

മിനിയേച്ചിടെ വാക്കുകൾ ഒരു കണ്ണീരിൽ കുതിർന്ന പുഞ്ചിരിയോടെയാണ് സ്വീകരിച്ചത്.

കുറച്ചു നേരം ബെഡിൽ ഇരുന്നു.

നേരം ഇരുട്ടി തുടങ്ങിയിരുന്നു, കൂടെ ഉള്ളവരെല്ലാം ഔട്ടിങ് നു പോയിരുന്നു.

മിനിയേച്ചിനേം വിളിച്ചു ഞങ്ങൾ പുറത്തേക്കിറങ്ങി. ഒരു കൈ ഞാനും ഒരു കൈ ശാലുവും കോർത്ത് പിടിച്ചിട്ടുണ്ട്.

അടുത്ത് കുറച്ചു കടകളുണ്ട്,കടയിലൊക്കെ ഒന്നു കേറി നോക്കാമെന്നു കരുതി.

തൊട്ടടുടുത്ത് ദാ ഒരു പെട്ടികടയുടെ മുന്നിൽ നമ്മുടെ മേജർ അങ്കിൾ.

തമിഴ്നാട്ടിലെ ബിവറേജാണ്… ഒരു പെട്ടി നിറയെ വാങ്ങുന്നുണ്ട്. അപ്പോ ഇന്നും ഇന്നലത്തെത്തിനേക്കാൾ ഉഷാറാവും.

മിനിയേച്ചി : ഡാ നീ അതൊന്നും എടുത്ത് കുടിക്കണ്ടാട്ടോ.

” ആ ശെരിയാ ഇന്നലെ എന്താർന്നു പുകില്. ” മിനിയേച്ചിയും ശാലുവും

ചിരിയായി.

ആകെ ഒന്നു റിഫ്രഷ് ആയിട്ടുണ്ട്… എല്ലാം മറന്നു പണ്ടത്തെ പോലെ ജോളിയാണിപ്പോ.

എല്ലാവരും റൂമിലേക്കേത്തി തുടങ്ങി. അവിടത്തെ പോലെയല്ല ഇവിടെ റൂമുകൾ കുറച്ചു അധികമുണ്ട്. ഞങ്ങൾ 36 പേർക്കും കൂടി ആ റിസോർട്ട് ഫുള്ളായി 2 ഡെയ്‌സിലേക്ക് എടുത്തേക്കുവാണ്.

ഇന്നു രാത്രിയെന്തായാലും അടിപൊളിയായിരിക്കും.

പുറത്ത് പോയി വന്നു സോനയേച്ചിയും ചാന്ദിനിയും എന്തൊക്കെയോ കണക്കു കൂട്ടാലിലാണ്.

Leave a Reply

Your email address will not be published. Required fields are marked *