കൊച്ചമ്മ 48

അവൻ വണ്ടിയിൽ നിന്ന് ബില്ലും ബാക്കി തുകയും എടുത്ത് , കാളിംഗ് ബെല്ലിൽ വിരൽ അമർത്തി.
ടിം ടോങ്..ടിം..ടോങ്..(ഇതെന്തു ബെല്ല്, !)
സ്റ്റെഫി ആയിരുന്നു വന്നത്..
പുറംതിരിഞ്ഞു നിൽക്കുന്ന അജുനെ കണ്ട് നി എന്തിനാ ബെല്ല് അടിച്ചത് അവൾ ആരാഞ്ഞു..
അജു: ആ..ചേച്ചി…അവൻ ചിരിയും വെച്. .
ഇതാ ഇന്നലത്തെ ബില്ല്, ബാക്കി ഇതാ.
പിന്നെ..എന്റെ ജോലി കഴിഞ്ഞോ..എന്നു കൂടെ അറിയണേ..
സ്റ്റെഫി: ഇതിനാണോ നി ബെൽ അടിച്ചേ..
(തന്റെ ചോദ്യത്തിൽ ചിരി മങ്ങിയ അജുനെ നോക്കി സ്റ്റെഫി തുടർന്നു)
കൊച്ചമ്മ യും വാതിലിനടുത്തേക്ക് വന്നിരുന്നു അപ്പോഴേക്കും.
ഇതുപോലുള്ള കാര്യങ്ങൾ കൊച്ചമ്മയെ കാണുമ്പോൾ പറയണം..
ബെൽ പുറമേ നിന്ന് വരുന്നവർക്ക് ഉള്ളതാണ്.
സ്റ്റെഫി യുടെ മാറ്റം അജുനെ അത്ഭുതപെടുത്തി.
ആ സ്ഥബ്ദതയിൽ അജു നിൽക്കുമ്പോൾ നീട്ടിപിടിച്ച അവന്റെ കയ്യിൽ നിന്നും ആരോ ആ ബില്ലും ബാക്കി തുകയും വാങ്ങി.
അവൻ നോക്കുമ്പോൾ റാണി ആണ് ബില്ല് വാങ്ങിയത്.
കുറച്ചു കഴിഞ്ഞു സിറ്റിയിൽ പോകണം. : റാണി.
അജു ഒന്നും പ്രതികരിക്കാതെ കാറിനടുത്തേക്ക് നടന്നു.
വേലക്കാരി കൊട്ടാരത്തിൽ എത്തുമ്പോഴേക്കും രാജകുമാരി ആകുന്നു. അവൻ പിറുപിറുത്തു.
സമയം രാവിലെ 9 മണി.
അവൻ കാറിൽ കണ്ണും പൂട്ടി കിടക്കുകയാണ്..
ഡാ..ഡാ. .ചായ..
നോക്കിയപ്പോൾ സ്റ്റെഫി.
അവൻ അതെ കിടപ്പിൽ കിടന്നു.
സ്റ്റെഫി യെ മൈൻഡ് പോലും ചെയ്തില്ല.
രാവിലെ വീട്ടിൽ വന്ന വേലക്കാരി ഇവിടെ എത്തിയപ്പോൾ രാജകുമാരി ആകുമെന്ന് ഞാൻ അറിഞ്ഞില്ല.- അജു കണ്ണും പൂട്ടി പറഞ്ഞു.
സ്റ്റെഫി: ഇവിടെ ഇങ്ങനെയാ…. അപ്പവും കറിയും ഉണ്ട്, നി വന്നിട്ട് വേണം എനിക്കും കഴിക്കാൻ.
അജു: അതിന് എന്റെ കയ്യിലല്ലോ നിങ്ങടെ താക്കോലും പൂട്ടും.
സ്റ്റെഫി: അതല്ല.. ഞാൻ വിളിച്ചല്ലേ നി വന്നത്.അപ്പോ നിനക്ക് ഭക്ഷണവും ഞാൻ തന്നെ വേണ്ടേ തരാൻ..
നി വാ…എനിക് വിശക്കുന്നു.
അജു: നിങ്ങളെ നിറം പെട്ടന്ന് മാറും , ഞാനില്ല ഇനി.
സ്റ്റെഫി: ഞാൻ വഴക് പറഞ്ഞതല്ല..ഇവിടുത്തെ രീതിയാ അതൊക്കെ..
അജു: എന്നാ..പിന്നെ അവിടെ എഴുതി ഒട്ടികേതായിരുന്നൊ..
സ്റ്റെഫി: വേറാരും ഒന്നും പറയാതിരിക്കാനാ..ഞാൻ തന്നെ പറഞ്ഞത്..
ഞാൻ കരുതി ഞാൻ പറഞ്ഞാൽ നിനക് അത്ര കുഴപ്പം വരില്ലാന്ന്. വാടാ..അല്ലേൽ എല്ലാം ആ തടിച്ചി തീർക്കും, പട്ടിണി ആകുമേ..രണ്ടു പേരും.
അജു:( മനസ്സ് കുറച്ചു അലിഞ്ഞു. വിചാരിച്ച ദേഷ്യം സ്റ്റെഫിക്ക് ഇല്ല, അഭിനയം ആയിരുന്നു..
വിശ്പ്പും ഉണ്ട്.)

Leave a Reply

Your email address will not be published. Required fields are marked *