കല്യാണം കഴിഞ്ഞു മറ്റൊരാണിന്റെ കൂടെ റാണി ആദ്യമായാണ് ഒരുമിച്ചിരികുന്നതു തന്നെ. ഒരു പക്ഷെ അജു അവളെ നോക്കാൻ തുടങ്ങിയിരുന്നെങ്കിൽ റാണി യുടെ ഇരിപ്പും ഉറയ്ക്കിലായിരുന്നു.
ഫുഡും കഴിച്ചു അവർ ഇറങ്ങി,
നേരെ വീട്ടിലേക്ക് കാർ ഓടി.
നിനക് പുസ്തകം വായിക്കുന്ന ശീലമുണ്ടെങ്കിൽ വീട്ടിലുണ്ട്..എടുത്തോളൂ-
പിന്നിൽ നിന്ന് റാണി പറഞ്ഞു.
അജു: (റാണി സംസാരിച്ചു- അവന്റെ മനസ് പറഞ്ഞു), ഞാൻ സമയം കിട്ടുമ്പോഴേ വായിക്കുള്ളൂ… എനിക് ചെറിയ കഥകൾ ആണ് ഇഷ്ട്ടം പിന്നെ നോവെലും. .
റാണി: ഏതൊക്കെ നോവൽ വായ്ച്ചിട്ടുണ്ട് ഇതുവരെ?
അജു: അയ്യോ..വളരെ കുറച്. .നോവേലും പ്ലേയും. .
ഗ്രേറ്റ് ഗാട്സ്ബി, റിംഗ്, ഓതെല്ലോ, മാക്ബേത്, ദ് സൺറിയൽ,..അങ്ങനെ കുറച്. .
റാണി: താൻ ഇന്ന് വരെ വായിക്കാത്തതും വായിച്ചതും അവൻ വായിച്ചെന്ന് അറിഞ്ഞപ്പോൾ അവൾ അമ്പരന്നു പോയി. വെറുതെ അല്ല ഇവന് വെത്യസ്തമായ സംസാര രീതി- റാണി മനസ്സിൽ ഓർത്തു.
അജു: മഹാറാണി …കൊട്ടാരം എത്തി..
റാണി: (വേറെ ലോകത്ത് ആയിപോയ റാണി പെട്ടന്ന് ഡോർ തുറന്നു.പുസ്തകങ്ങളും എടുത്ത്, വീട്ടിലേക്ക് കയറി.)
അവെനെന്താ അവസാനം പറഞത് കൊട്ടാരമോ, എന്നെ കൊച്ചമ്മേ …ചെ..ഒന്നും ശെരിക്ക് കേട്ടില്ല..തോന്നിയതാണോ…അവൾ സ്വയം പറഞ്ഞ് ഓർക്കാൻ ശ്രമിച്ചു.
അജു: ഹെല്ലോ സ്റ്റെഫ്, ഇന്ന് ചോറു വേണ്ടാ. .
സ്റ്റെഫി: അതെന്താ…അവൾ അടുകളയിൽ അരി വർക്കുന്നതിനിടെ ചോദിച്ചു.
അജു: മഹാറാണിയും, സാരഥി യും ഇന്ന് പുറമെ നിന്ന് ഭക്ഷണം പാനം ചെയ്തു..
സ്റ്റെഫി: ഡാ. .നിന്റെ വാക്കൊന്നും കൊച്ചമ്മ കേൾക്കണ്ടാ…പിന്നെ പടിക്ക് പുറത്തായിരിക്കും സാരഥി.
അജു: അവൻ മേശമേൽ കയറി ഇരുന്നു..കൊച്ചമ്മ ഞാൻ കരുതിയത് പോലെ അല്ല,കുറച്ചു പാവം ആണെന്ന് തോന്നുന്നു.
സ്റ്റെഫി: ഞാൻ ..ആദ്യമേ നിന്നോട് പറഞ്ഞില്ലേ
അജു: പിന്നെ…എന്നെ വെറുതെ ഓരോന്നും പറഞ്ഞ് പേടിപ്പിച്ചിട്ട്..
സ്റ്റെഫി: ചിരിച് കൊണ്ട്, നി ആൺകുട്ടി ആയത്കൊണ്ട് കുറച്ചു ധൈര്യം ഉണ്ടെന്നു കരുതി…നി പെണ്ണുങ്ങളെക്കാൾ കഷ്ടമാ..
അജു: മതി മതി..സ്റ്റെഫി. ..എന്റെ ധൈര്യം വൈകാതെ സ്റ്റെഫി ചേച്ചി അറിയും.
സ്റ്റെഫി ഒന്നു ഞെട്ടി, അവൻ എന്താ ഉദേശിച്ചേ എന്നു അവൾക് മനസിലായി.. അവൾ ഒന്ന് അടക്കി മൂളി..ഇങ്ങു വാ തരാം..
അജു: ഇന്നലെ പോയവരൊക്കെ അവിടെ എത്തിയോ..
സ്റ്റെഫി: ആ…
റാണി: എന്താ..ഒരു സംസാരം..
സ്റ്റെഫി: പ്രതീഷികാതെ ശബ്ദം കേട്ടു.. അത്..കൊച്ചമ്മേ..ഇന്നലെ പോയവരൊക്കെ അമ്മച്ചിയും കുട്ടികളും അങ്ങ് എത്തിയൊന്നു അവൻ ചോദിച്ചതായിരുന്നു.
റാണിയെ കണ്ടതും അജു മേഷ്മേൽ നിന്ന് താഴെ ഇറങ്ങി നിന്നു.
എന്നിട് നിർമലമായ ഒരു ചിരി ചിരിച്ചു.
(റാണി വരുമ്പോഴേ അവനെ കാണുംന്നുണ്ടായിരുന്നു. )
റാണി: അവർ ഉച്ചയ്ക്ക് അവിടെ എത്തി. സ്റ്റെഫി യെ നോക്കി പറഞ്ഞു.
സ്റ്റെഫി കഴിച്ചായിരുന്നോ…
സ്റ്റെഫി: ഇല്ല..
റാണി: ഞങ്ങൾ പുറമെ നിന്ന് കഴിച്ചു..
സ്റ്റെഫി: ഇവിടെ ഒക്കെ തയ്യാറായി കൊച്ചമ്മേ.
റാണി: ബാക്കി രാത്രിയേക്ക് ഇത് തന്നെ മതി.
