കൊച്ചമ്മ 92

ആ രാത്രി റാണിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.
റാണി: നി എന്തിനാ എനിക് വേണ്ടി ഇതൊക്കെ ചെയ്യുന്നേ.. എന്തിനാണ് എന്നെ വീണ്ടും ഓരോന്ന് ഓർമിപ്പിക്കുന്നെ.. ആരാ നീ. എനിക് ഒന്നിനും കഴിയില്ല, ശപിക്കപ്പെട്ടവളാണ് ഞാൻ.
(റാണി അതും പറഞ് കണ്ണുകൾ അമർത്തി അടച്ചപ്പോൾ കണ്ണീര് ധാരപോലെ ഒഴുകി..) ഉറങ്ങികിടക്കുന്ന അജുനെ നോക്കി റാണി അങ്ങനെ കിടന്നു..അവൻ ആ വീട്ടിലേക്ക് ആദ്യമ്മായി വന്ന ദിവസവും, അവനോട് വഴക്കായതും, അവന്റെ സംസാരവും, പിന്നമ്പുറത് ഇരുന്നുള്ള ചോറു കഴിക്കലും, ഇടക് ഇടക് തന്നെ മഹാറാണി എന്നു വിളിക്കുന്നതും ഓർത്തപ്പോൾ റാണി ചിരിച്ചുപോയി. തന്നെ മണ്ടിയാക്കിയവരെ ഓരോരുത്തരെയും അവൻ നേരിട്ടതും, കാണുന്നതൊക്ക വീണ്ടും ഉണ്ടാക്കി തന്നതും റാണി ഓരോന്നായി ആ രാത്രിയിൽ ഓർത്തു. ക്ലോക്കിൽ 5 മണിയുടെ ശബ്ദം വന്നു, അജു എഴുന്നേൽക്കും എന്ന് റാണിക് തോന്നി, റാണി കണ്ണടച്ചു ഉറങ്ങിയത് പോലെ കിടന്നു.. കിടക്കയിൽ നിന്ന് അവന്റെ മുഖം ഉയരുന്ന ഇളക്കം അവൾ അറിഞ്ഞു.
അജു: (ഇന്നലെ ഇങ്ങനെ ആണോ കിടന്നുപോയത്..), കഴുത്ത് വേദനിക്കുന്നു. (ഉറങ്ങുന്ന റാണിയുടെ സുന്ദരമായ മുഖത്തേക്ക് അവൻ കുറച് നേരം നോക്കി ഇരുന്നു.) കൊച്ചമ്മയെ കാണാൻ എന്തൊരു ഭംഗിയാണ്..ഹും..ഗുഡ് മോർണിംഗ് ..എന്ന് ഉറങ്ങികിടക്കുന്ന കൊച്ചമ്മയോട് പറഞ്ഞ് അജു എഴുന്നേറ്റു മുറിയിലെ രാത്രി മുതൽ കാത്തികൊണ്ടിരിക്കുന്ന ബൾബ് ഓഫ്‌ ചെയ്തു. മുറിക്ക് പുറത്തേക്ക് ഇറങ്ങി.
(ഇരുട്ടയതും റാണി കൺ തുറന്നു. അജു പുറത്തേക്ക് പോകുന്നത് അവൾ കണ്ടു.). അജു നേരെ അവിടെ കണ്ട സോഫയിൽ പോയി കിടന്നു..അവൻ വീണ്ടും ഉറങ്ങി. സ്റ്റെഫി വരുന്നതിനു മുൻപേ റാണി വാതിലൊക്കെ തുറന്ന് മുറ്റത്തേക്ക് ഇറങ്ങി. റാണി ചെടി നനക്കുമ്പോഴേക്കും സ്റ്റെഫി എത്തി, അജുനെ പുറത്തൊന്നും കാണാഞ്ഞിട്ട് സ്റ്റെഫി അവന്റെ മുറിയിലേക്ക് നോക്കികൊണ്ടായിരുന്നു വന്നത്.
സ്റ്റെഫി: കൊച്ചമ്മേ..,
റാണിക്ക് സ്റ്റെഫി യുടെ പരുങ്ങൽ നോട്ടം എന്തിനെന്ന് മനസ്സിലായി.
സ്റ്റെഫി: കൊച്ചമ്മ ..അജുമോൻ വീട്ടിലേക്കു പോയോ!?തോട്ടത്തിൽ പോയോ..കിഴക്കേ തോട്ടത്തിൽ കണ്ടില്ലല്ലോ!
റാണി: അവനതാ…സോഫയിൽ ഉറങ്ങുന്നു.
(അമ്പരപ്പോടെ സ്റ്റെഫി വീട്ടിലേക്ക് കയറി, അജു അകത്ത് ഉറങ്ങുന്നത് കണ്ടു. ഇതെങ്ങെനെ ..എന്നു മനസ്സിൽ ചോദിച് സ്റ്റെഫി കണ്ടത് ആരും കഴികാതെ വെച്ച രാത്രി ഭക്ഷണം, ഒന്നും മനസിലാവതെ സ്റ്റെഫി അടുകളയിൽ കയറി, സ്റ്റെഫി യുടെ കൂട്ടുകാരി എന്തൊക്കെയോ സ്റ്റെഫിയോട് പറയാൻ ശ്രമിച്ചു)
തോട്ടത്തിൽ ലോറി വന്നതും സ്റ്റെഫി, അജുനെ വിളിച്ചു..
അജു: ആ..സ്റ്റെഫ്. .നേരത്തെ വന്നോ..(അവൻ കിടന്നിടത്ത് നിന്ന് എഴുന്നേറ്റ് ഇരുന്നു) സ്റ്റെഫി: 6 കഴിഞ്ഞു. തോട്ടത്തിൽ ലോറി വന്നിട്ടുണ്ട്.
അജു: വന്നോ…( അവൻ മുഖം കഴുകി നേരെ അങ്ങോട്ടേക് പോയി)
ഏലിയാമ്മേ..ഇതൊക്കെ ഒന്ന് പിടിച് കൊടുക്ക്.., ശോഷമ്മേ..ആ ചാപ്പിൽ ഷീറ്റ് ഉണ്ട് അതും എടുത്തോളൂ..
ചേട്ടാ…
അജു: ആ..ജോർജേ…നി ഇതും കൊണ്ട് പോകുമ്പോൾ നമ്മടെ തോമസിച്ചായൻ ഫോട്ടോ സ്റ്റുഡിയോ, അവിടെ ഒരു 50 കെട്ടുണ്ട് പഴയത് അത് എടുക്കണം. ഇന്നലെ പണികാര് ഒരുമിച്ച് അവിടെ പറമ്പിൽ വെച്ചിട്ടുണ്ട്.
ജോർജ് (ലോറി ഡ്രൈവർ): ശെരി..ചേട്ടാ. തോട്ടത്തിലെ ബാക്കി കാര്യവും പണിക്കാരെയും ഒക്കെ നോക്കി അജു കടയിലേക്ക് പോകുവാൻ ഒരുങ്ങി. അജു ഇപ്പോഴും പണ്ടത്തെ അതെ ആളെപ്പോലെയാണ് സ്റ്റെഫി യോട് സംസാരിക്കാര്.

Leave a Reply

Your email address will not be published. Required fields are marked *