അജുന് ആദ്യം വിചാരിച്ചത് പോലെ കാര്യങ്ങൾ മുൻപോട്ട് കൊണ്ട് പോകാൻ കഴിഞ്ഞില്ല.
അവൻ അതിൽനിന്നും പിന്മാറി..#raani ഒരുപക്ഷെ എല്ലാം കേട്ടിട്ടുണ്ടാകും..അവനത് കാര്യമാക്കിയില്ല..
സ്റ്റെഫി അവളുടെ വീട്ടിലേക്ക് പോയ ഒരു രാത്രി
മുൻപിലെ തുറന്നിട്ട വാതിൽ കണ്ട് , അജു വീട്ടിനകത്തേക്ക് കയറി. അജു , റാണിയെ എല്ലായിടത്തും നോക്കി. സാധാരണ കാണുന്നിടത്തൊന്നും അവളെ കണ്ടില്ല. അവൻ കുറെ വിളിച്ചു..പല വാതിലും മുട്ടി നോക്കി. ഒരനക്കവുമില്ല.
കൊച്ചമ്മേ എന്നും റാണി എന്നും അവൻ തൊണ്ട പൊട്ടും പോലെ വിളിച്ചു.. അവനാകെ തളർ ന്നത് പോലെ ആയി. അടുകളയും റാണിയുടെ മുറിയും, ഒക്കെ അവൻ ഒരുപാട് തവണ നോക്കി.. പുറത്തേക്ക് നോക്കി, തോട്ടത്തിലും പറമ്പിലും അവൻ വീടിന് ചുറ്റും അവൻ ഓടി.
അതെ…എന്തിനാ വെറുതെ ബഹളം ഉണ്ടാക്കുന്നെ.. ശബ്ദം കെട്ട് അജു മുറ്റത് നിന്നും നോക്കി, റാണി പുസ്തകങ്ങൾ ഒക്കെ ഉള്ള റൂമിൽ നിൽക്കുവാണ്.
അവന് പറയാൻ വാക്ക് കിട്ടുന്നില്ല. അതിലോട്ട് എങ്ങെന വരും എന്ന് അവൻ കൈ കൊണ്ട് ചോദിച്ചു. അവൻ ഹാളിൽ എത്തുമ്പോഴേക്കും റാണി അവിടെ എത്തിയിരുന്നു.
കണ്ണിലൊക്കെ വെള്ളം നിറഞ്ഞ , ടെൻഷൻ അടിച്ച അജുനെ കണ്ട റാണി പേടിച് പോയോ എന്ന് ചോദിച്ചതും..
അവന്റെ കൈ റാണിയുടെ മുഖത്ത് പതിഞ്ഞിരുന്നു.
അജു: (കണ്ണൊക്കെ തുടച്, ) കളിച്ചതാണോ നീ. .ഇതാണോ കളി..ഞാൻ ഇപ്പോ എന്താ അനുജവിചെ നിനക് അറിയോ..
റാണി: അടികൊണ്ട് ആകേ പേടിച്ചുപോയി.
അജു റാണിയെ കെട്ടിപിടിച്ചു..അവളുടെ അടികൊണ്ട കവിളിൽ ഉമ്മവെച് അവൻ കരഞ്ഞു. റാണിക്കും പിടിച് നിൽക്കാൻ ആയില്ല..അവളും അവനെ കെട്ടിപുണർന്നു. അജു റാണിയുടെ കഴുതിലും തല മുടിയിലും ഉമ്മ കൊണ്ട് മൂടി..കുറേ നേരം കരഞ്ഞു.അവർ ആ നിൽപ്പ് മിനിറ്റുകളോളം തുടർന്നു.
റാണി: ഞാൻ..ഒരു , ഞാൻ വെറുതെ ഒന്ന് . (അവന്റെ ഹൃദയം ഇടിക്കുന്നത് അവൾ അറിഞ്ഞു.)
തന്നോട് ഇത്രയും സ്നേഹം അജുന് ഉണ്ടെന്ന് റാണിക്ക് മനസിലായപ്പോൾ അവൾ അതുവരെ ഉണ്ടായിരുന്ന സങ്കടങ്ങൾ മുഴുവൻ അവന്റെ നെഞ്ചിൽ കരഞ്ഞു തീർത്തു.
(അജു, റാണിയിൽനിന്നും പിന്നോട്ട് മാറി..)
അജു: (അവൻ അവളുടെ മുഖതെ നോക്കാതെ) എന്നോട് ക്ഷമിക്കണം..പെട്ടെന്ന് കുറച്ചു നേരം എന്തോ പോലെ ആയിപോയി. അറിയാതെ കൈ വെച്ചുപോയി.
അജു തന്റെ മുൻപിൽ നിൽപ്പുറയ്ക്കാതെ കണ്ടപ്പോൾ റാണിക്ക് അവന്റെ ബുദ്ധിമുട്ട് അറിഞ്ഞു.
റാണി: ഇത്രയൊക്കെ നി ടെൻഷൻ ആകുമെന്ന് ഞാൻ ഓർത്തില്ല.
റാണിയുടെ കൈക്ക് പിടിച്ചു അജു സോഫയിൽ ഇരുത്തി..അവൻ അകത്തേക്ക് പോയി. റാണിക്ക് ചിന്തിക്കാൻ സമയം കിട്ടും മുൻപേ..
അജു ഐസ് എടുത്ത് വന്നു, കൈ തണുപ്പിച് റാണിയുടെ അടികൊണ്ട കവിളിൽ വെച്ചു.
അജു: നീങ്ങല്ലേ, കുറച്ചു നേരം, തണുപ്പാണ്.
(റാണി അവിടെ ഇരുന്നുകൊടുത്തു , അവന്റെ ദ്രതിയും, മറ്റൊന്നും ശ്രദ്ധിക്കാതെ അവൻ അവിടെ പതിയെ തലോടുമ്പോൾ, അവൻ കരയുന്നത് റാണി കണ്ടു, അവൻ കുറച്ചു നേരം ഐസ് അവിടെ പിടിച്ചു..)
റാണി: മതി..ഇനി കുഴപ്പമില്ല.
(അജു കൈ എടുത്ത് മുട്ടുകുത്തി അതെ ഇരുപ്പ് ഇരുന്നു, അവളെ നോക്കി. റാണി തന്നെ നോക്കുന്നത് അറിഞ്ഞപ്പോൾ അവൻ നോട്ടം മാറ്റി. )
റാണി: നി എന്തിനാ കരയുന്നത്..
