കൊച്ചമ്മ 48

പുതിയ ഐസ് ക്രീം പിടിച്ചു നോയയും അജുവും കൊച്ചമ്മ യുടെ അടുത്തേക്ക് വന്നു..
അവൾ നോയയെ അവന്റെ കയ്യിൽ നിന്നും വാങ്ങി..
വർഷങ്ങൾക്ക് ശേഷം ഒരാണിന്റെ കൈ റാണിയുടെ ദേഹത്ത് തൊട്ടു.
നോയ ഐസ് ക്രീം റാണിക്ക് കൊടുത്തു, അജു കുറച്ചു മാറി നിന്ന്, അവരെ നോക്കി..
റാണി കുഞ്ഞിനോട് ആണെങ്കിലും കൊച്ചമ്മ ചിരിക്കുന്നത് അജു ആദ്യമായി കണ്ടു.
റാണി മറക്കാൻ നോക്കിയെങ്കിലും അജുന്റെ കൈ അവളുടെ കയ്യിൽ തൊട്ടത് മനസ്സിൽ വന്നു കൊണ്ടേ ഇരുന്നു..
കുറച്ചു കഴിഞ്ഞു ബാക്കി ഉള്ളവരും വന്നപ്പോൾ അവർ യാത്ര തുടർന്നു..
അമ്മച്ചി: നേരെ ഏതേലും തിന്നാനുള്ള ഇടത്തേക്ക് ഓടിക്ക്..
അജു: ശെരി..
റാണി: സിറ്റി കോംപ്ലക്സ്ിലേക്ക് പോകട്ടെ..
അവിടെ ഫുഡും, സിനിമയും , ഷോപ്പിങ്ങും ചെയ്യാം..
അമ്മച്ചി: എന്നാ…അവിടേക്ക് വിട് ചെക്കാ..
അജു വണ്ടി എടുത്തു..
അവർ കോംപ്ലക്സ്ിലേക്കു കയറുമ്പോൾ,
അജു: കൊച്ചമ്മേ..
റാണി: ഹും..തിരിഞ്ഞു നോക്കി
അജു: കാർ …സർവീസ്…ഇവിടെ അടുത്ത്..ഉണ്ട്..ഞാൻ..
റാണി: ആ…എത്ര സമയം വേണം?
അജു: ഒരു 2 മണിക്കൂർ, അത്രേ ഉണ്ടാകുള്ളൂ..
റാണി: ശെരി, ഇതാ…
അവൾ ഒരു നോട്ടു കെട്ട് അവന്റെ കയ്യിൽ കൊടുത്തു.
അജു അമ്പരന്നു പോയി..ഇത്രേം പണം എന്തിനാ…അവൻ ഒന്നും ചോദിച്ചില്ല..
വണ്ടി എടുത്ത് അജു വർക് ഷോപ്പിലേക്ക് ഇറങ്ങി,
ഇടയിൽ അവൻ ചിന്തിച്ചു…ഇവർക് പണത്തിന്റെ വില അറിയില്ല..സാധനത്തിന്റെയും…
ഷോപ്പിംഗ് കഴിയുമ്പോഴേക്കും അജു തിരിച്ചെത്തി…
കാറിനടുത്തു അജുനെ കണ്ടതും നോയ കടയിൽ നിന്നും താഴേക്കു ഓടി..
അവൾ നേരെ അജുന്റെ കയ്യിൽ.
അജു: ഇതെന്താ…ഡ്രെസ്സ് ഒക്കെ വാങ്ങിയോ..
നോയ: മം. .ഐസ്ക്രീം.
അജു: അവൻ ഇല്ലെന്ന് തലയാട്ടി. .
നോയയെ കാണാതെ അവളുടെ അമ്മ താഴേക്ക് വന്നു…
കൈ നീട്ടിയെങ്കിലും നോയ അമ്മയോട് പോയില്ല, അവൾ അജുന്റെ ചോലിൽ കിടന്നു…
റിജി: അപ്പോഴേക്കും ചേട്ടനെ മതിയോ..
വാ ..വന്നേ…
എവിടെ നോയ ശ്രദ്ധിക്കുന്നു പോലും ഇല്ല.
വരില്ലെന്നു തോന്നിയപ്പോൾ ..
അവൾ ചിരിച്ചുകൊണ്ട് പിൻവാങ്ങി..
അജു: ഞാൻ നോക്കിക്കൊള്ളാം..ഇവിടെ ഉണ്ടാകും..
റിജി: വിട്ടുപോകരുതേ..നിറയെ വാഹനങ്ങളാ..
അജു: ഇല്ല ചേച്ചി…ഞാൻ നോക്കിക്കൊള്ളാം.

Leave a Reply

Your email address will not be published. Required fields are marked *