കൊച്ചമ്മ 48

അജും നോയയും കടയിൽ കയറി ചോക്ലേറ്റ് വാങ്ങി , അവിടെ ഒക്കെ ഉള്ള കാറിനു പുറത്ത് ചിത്രങൽ വരച്ചു…
നോയ. ഒരു പാവം ആണെന്ന് അജുന് ഉറപ്പായി..തന്നോട് ഭയങ്കര സ്നേഹവും..
അജു: പോയാല്ലോ…അമ്മ നോക്കുണ്ടാകും നോയയെ..
അജു അവളുടെ കൈയും പിടിച്ചു അവിടെ ഉള്ള ഒരു പൈപ്പ്ിന് മുകളിലൂടെ നടത്തിക്കുകയായിരുന്നു..
നോയ: വേണ്ട…ഇവിടെ മതി.
വൈകി എന്ന് അജുന് തോന്നി, അവൻ നോയയെയും എടുത്ത് കോംപ്ലക്സ്ിലേക്ക് നടന്നു. .
അജു: ചേച്ചി…ഇതാ…മോള്. ..
റാണി: നി..എവിടെയാ എന്റെ മോളേയും കൊണ്ട് പോയത്…എത്ര നേരമായി ഞങ്ങൾ നോക്കുന്നു..റാണി ദേഷ്യത്തോടെ അവനോട് ചൂടായി..
അജു കുഞ്ഞിനെ അവളുടെ അമ്മക് കൊടുത്ത് , പല്ലും കടിച് ഒന്നും പറയാതെ പുറത്തേക്ക് ഇറങ്ങി.
വേണ്ടായിരുന്നു..സഹായിച്ചാലും പ്രശ്നമാണ്.
അജു കാറിൽ തന്നെ പോയി ഇരുന്നു..
സിനിമയും ഭക്ഷണവും ഒക്കെ കഴിഞ്ഞ് എല്ലാരും കളിച്ചും ചിരിച്ചും പിന്നെ ചൂടിൽ ഷീണിച്ചും വണ്ടിയിൽ കയറി,
അമ്മച്ചി: ആരുടെ സിനിമ യാ അത്…നിറയെ അടിയും പിടിയും..
ആ പൊരി ഉണ്ടോ..മോളെ…
റിജി: ഇല്ല അമ്മച്ചി..പോപ്കോൺ തീർന്നു.
നിമ്മിയും നോയയും ഒക്കെ ഉറങ്ങി..
അജു നേരെ വണ്ടി വീട്ടിലേക്ക് വിട്ടു.
സമയം 4.30 വൈകുന്നേരം
അതുവരെ ഗർവിലുള്ള അമ്മച്ചി ഇറങ്ങാനാങ്കുമ്പോ അവനെ നോക്കി ഒന്നു ചിരിച്ചു..
അജു തിരിച്ചും.
രാവിലെ ഇറങ്ങിയതാണ്…ചോറു പോലും കഴിച്ചില്ല..ഇനിപ്പോ സ്റ്റെഫിന്റെ അടുത്ത് തന്നെ പോകണമല്ലോ ഇതിനും.
അവൻ ആകേ മടുത്ത അവസ്ഥയിലായി..
അജുമോൻ പിന്നംബുരത്ത് എത്തി..
അടുക്കളയിലെ നിഴൽ കണ്ട്, അവൻ സ്റ്റെഫി ചേച്ചി..ചേച്ചി…എന്നു പുറമെന്നു വിളിച്ചു..
സ്റ്റെഫി: ഉം….
അജു: നിങ്ങൾ രാവിലെ പറഞ്ഞത് പോലെ തന്നെ , ചോറുണ്ടോ ഇവിടെ..
അടുകളയിലെ നിഴൽ അകത്തേക്ക് പോയി.
അജു: ചേച്ചി ഇതെങ്ങോട്ട് പോകുന്നു..
ചെ..ഇതെന്താ ഇവിടെ ഇങ്ങനെ …
അവൻ ആ കസേരയിൽ കയറി ഇരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ സ്റ്റെഫി പുറത്തേക്ക് വന്നു.
സ്റ്റെഫി: നി എന്താ ഇവിടെ..
അജു: നിങ്ങളെന്താ വേഗം പോയത്…
ചോറുണ്ടോ ഇവിടെ..
സ്റ്റെഫി: നി കഴിച്ചില്ലേ ഇതുവരെ
അജു: കഴിച്ചാൽ പിന്നെയും കഴിക്കുമോ.. ഉണ്ടേൽ താ..ഇല്ലേൽ ഞാൻ പോകുന്നു.

Leave a Reply

Your email address will not be published. Required fields are marked *