കൊച്ചമ്മ 48

അജു: എന്നാൽ ഞാൻ അങ്ങോട്ട് പോകാം, എന്നെ കാണാതെ ഇനി..
സ്റ്റെഫി: മ്മ്..നി ഇവിടുത്തെ രീതിയൊക്കെ പഠിച്ചല്ലോ.
(അജു ചിരിച് കൊണ്ട് തിരിഞ്ഞ് നോക്കി നടന്നു.)
കൊച്ചമ്മ അല്ലേ കോനായിൽ നിന്ന് നോക്കുന്നത്.
അമ്മച്ചിയും ഉണ്ടെല്ലോ കൂടെ..
റിജിയുടെ കയ്യിൽ ഇന്നലെ വാങ്ങിയ സാധനങ്ങളും ഉണ്ട്. എല്ലാരും പോകുവാൻ തയ്യാറായി അപ്പോൾ, അജു ഊഹിച്ചു
അജു കാർ സ്റ്റാർട് ചെയ്തു, വരാന്തയോട് ചേർത്തു നിർത്തി.പുറത്തിറങ്ങി.
നിമ്മിയെയും നോയയെയും കൊച്ചമ്മ ഉമ്മം വെക്കുന്നു.അത് തെല്ലൊരു അവഗണനയിൽ നോക്കി നിൽക്കുന്ന അമ്മച്ചി, ചിരിക്കണോ വേണ്ടെയോ എന്നുള്ള റിജി.അജുന് എന്തൊക്കെയോ മിസ്റ്റേക്ക്സ് തോന്നി..വന്നതുപോലെ ആരും ഇല്ല.
കൊച്ചമ്മ: ഇവരെ സിറ്റിയിൽ എത്തിക്കണം. വണ്ടികിട്ടിയിട്ട് തിരിച് വന്നാൽ മതി.
അജു: തലയാട്ടി..അവരുടെ സാധനങ്ങൾ ഒക്കെ എടുത്തു വെച്ചു.
എല്ലാവരും കയറി, അവർ 5 പേരും യാത്ര തുടർന്നു. റാണി കുട്ടികളോട് കൈവിിശുന്നത് അജു ഗേറ്റ് കടക്കുന്നത് വരെ കണ്ണാടിയിൽ കണ്ടു.
അമ്മച്ചി: നി..ഏതാടാ ചെക്കാ..
അജു: (ആദ്യയായിട്ട് ഒരാൾ തന്നെ കുറിച് ചോദിച്ചു.)
ഞാൻ അജു. കുറച്ചു മാറിയാണ് വീട്.
അമ്മച്ചി: ഇവുടുത്തെ ഡ്രൈവർ ആണോ..
അജു: ആ…
അമ്മച്ചി: ഇവിടെ എങ്ങനെ സ്ഥലത്തിനൊക്കെ..
അജു: ഇതുപോലുള്ള റോഡ് സൈഡിൽ വില ഉണ്ട്..കുന്നിൻ മുകളിൽ ഒന്നും വിലയില്ല. മുഴുവൻ തോട്ടം അല്ലേ..
അമ്മച്ചി:ഓ. .നിനക്ക് റബ്ബർ ഉണ്ടോ..
അജു: ഒ, ഉണ്ട്.
അമ്മച്ചി: എന്ന കിട്ടും?
അജു: വർഷത്തിൽ ഒന്ന് രണ്ടൊക്കെ നല്ല വില ഉണ്ടേൽ.
അമ്മച്ചി: വേറെ എന്നാ ഉണ്ട്?
അജു: ആട്, കോഴി, അങ്ങെനെക്കുറച്ചു.
അമ്മച്ചിക്ക് റബ്ബർ ഉണ്ടോ..
അമ്മച്ചി: കുറച് റബ്ബർ വെക്കണം.
അജു: ഇവിടെ അല്ലേ നിറയെ റബ്ബർ ഇതൊക്കെ നിങ്ങടെ അല്ലെ.
അമ്മച്ചി യുടെ മുഖത്ത് സംതോഷം വരുന്നത് അവൻ കണ്ടു.
അമ്മച്ചി: നിന്റെ കൊച്ചമ്മക്ക് കുറെ ഉണ്ടോ റബ്ബർ.
അജു: കാണുന്നതൊക്കെ, (അജു വണ്ടി പോകുന്നതിനു ചുറ്റുമുള്ള തോട്ടം കാണിച്ചു പറഞ്ഞു)
അമ്മച്ചിയുടെ കണ്ണൊന്ന് തള്ളി.
അമ്മച്ചിയുടെ വായിൽ നിന്നും അജുനു ഓരോന്ന് ഓരോന്ന് വീണ്ക്കിട്ടി.
അജു: ഞാൻ, നിങ്ങളെ ഒക്കെ കണ്ടപ്പോൾ തന്നെ മനസിലായി വല്യ ഏതോ വീട്ടുകാരാണെന്നു..ആന്ന് ബസ് ഇറങ്ങിയപ്പോൾ അമ്മച്ചിയെ ഞാൻ.. അന്നല്ലേ കണ്ടത്, എനിക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല, അമ്മച്ചിയുടെ മുഖത്തെ തിളക്കം കണ്ടപ്പോൾ കൊച്ചമ്മയുടെ വീട്ടിലേക്ക് ഉള്ളവരെന്ന് തോന്നി.
(അമ്മച്ചി സുഖിച് ഇരിക്കുകയാണ്.)
എവിടെയാ നാട്.!?
റിജി: ചങ്ങനേശ്ശേരി.
അജു കണ്ണാടിയിലൂടെ നോക്കി…എന്നിട്ട് ചിരിച്ചു.
അമ്മച്ചി: ഞങ്ങൾ വല്യ തറവാട്ട് കാരാ പണ്ട്, ഇപ്പോഴും കുറവൊന്നുമില്ല.
ഇടയ്ക്ക് വർഷത്തിൽ ഒരിക്കൽ ഇവിടെ വരും, റാണിക്ക് കൊച്ചുങ്ങളെ കാണാൻ.

Leave a Reply

Your email address will not be published. Required fields are marked *