കൊച്ചമ്മ 48

റാണി: സിറ്റി യിലെ ഓൾഡ് ബുക് സ്റ്റാൽ.
അവിടെ എത്തിയതും റാണി ബുക്കുകൾക് പിന്ന്നാലേ ആയി. എടുക്കുന്നു, പേജ് മറിക്കുന്നു , തിരികെ വെക്കുന്നു.
അജൂ കടയിലെക്ക് കയറി, പുസ്തകങ്ങൾ അജുനും ഇഷ്ടമാണ്. അവൻ അവിടെ നിന്ന് പാവേലിന്റെ കഥയും, മാജിക് സ്റ്റോൺും എടുത്തു.
റാണിയെ അവൻ നോക്കി,
ദൊ. .അതാ…അവന്റെ കണ്ണ് അവനോടു പറഞ്ഞു. റാണി നോവലുകൾ നോക്കുകയാണ്…
അജു..അവിടെയുള്ള മാഗസിൻസും ഒക്കെ വായിച്ചിരുന്നു.
പോകാം…റാണിയുടെ സ്വരം കേട്ട് അവൻ നോക്കി.
അജു: ആം..
സമയം 1 മണി കഴിഞ്ഞിരുന്നു.
റാണി: അവിടെ ഉള്ള ഹോട്ടലിൽ നിർത്..

കാർ ഹോട്ടലിന് മുൻപിൽ നിന്നു.
റാണി: ഇറങ്ങി നടന്നു..തിരിഞ്ഞ് നിന്ന് അജുനെ കൈകൊണ്ട് വിളിച്ചു..
അജു: എനിക്ക് വേണ്ട..കൊച്ചമ്മേ..അവൻ ഗ്ലാസ്സ് താഴ്ത്തി പറഞ്ഞു.
(റാണി ഇനി എന്നാ ചെയ്യാൻ പോകുന്നെന്ന് അവൻ ആലോചിച്ചു)
(അവനെ ഞെട്ടിച് കൊണ്ട് റാണി തിരികെ കാറിൽ കയറി.)
അയ്യോ..കൊച്ചമ്മ..എന്നെ നോക്കണ്ട..എനിക് വിശപ്പ് ഇല്ല അതുകൊണ്ടാണ്..
റാണി വണ്ടി എടുക്കാൻ പറഞ്ഞു.. എന്നാൽ
അജു കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങി..
എന്നിട്ട് റാണിയുടെ ഡോർ തുറന്നു.
അജു: കൊച്ചമ്മ ഇറങ്ങൂ..അവൻ ചിരിച് കൊണ്ട് പറഞ്ഞു.
റാണി (ഇറങ്ങി),അവർ രണ്ടുപേരും ഹോട്ടലിലേക് കയറി.
വലിയ ഹോട്ടൽ..കയറുമ്പോൾ തന്നെ എല്ലാവരെയും സ്വികരിക്കാൻ രണ്ടു പേർ.
റാണി സോഫയിൽ ഇരുന്നു.
അജു വേറൊരു മേശയിലും..
കുറച്ചു കഴിഞ്ഞപ്പോൾ നേരത്തെ സ്വികരിച്ചതിൽ ഒരാൾ വന്ന്, അജുവിനോട്..
സാർ, ,മാഡതിന്റെ ആ ടേബിൾ ൽ ഇരിക്കാമോ, ഇവിടെ ഒരു ഫാമിലിയ്ക്ക് ഇരിക്കാമായിരുന്നു.. സോറി സർ .
അജുന് എന്ത് ചെയ്യണം എന്നറിയില്ല..
അവൻ നോക്കുമ്പോൾ കുഞ്ഞുങ്ങളെയും പിടിച്ചു ഒരു ഫാമിലി, അജു എഴുന്നേറ്റു..
(റാണി അതൊക്കെ കാണുന്നുണ്ടായിരുന്നു)
അജു കുറച്ചു ഭയത്തോടെ കൊച്ചമ്മക് അഭിമുഖംം ആയി ഇരുന്നു..ഒരെ ടേബിൾൽ.
അവൻ കൊച്ചമ്മയുടെ മുഖത്തെ നോക്കിയില്ല. പകരം ചുറ്റും നോക്കി സെർവറെ വിളിക്കാൻ..
ഫുഡും ഓർഡർ ചെയ്ത് വീണ്ടും ഒരുപാട് നേരം അവർ ഇരുന്നു.
അജുന് ഹോടലിലെ എസി യിലും വിയർക്കാൻ തുടങ്ങി..അജുന് നേരെ നോക്കാനും കഴിയുന്നില്ല.
റാണി ഇടക് ഇടക് അജുനെ നോക്കുകയായിരുന്നു.. ഇത്ര അടുത്ത് അജുനെ ഇളകാതെ കാണുന്നത് ഇപ്പോഴാണ്.
അവന്റെ മുൻപിൽ നെഞ്ചിൽ അഴിച്ചിട്ട് ഷർട്ന്റെ കുടുക്കും, ബൊക്സ് കട്ട് മുടിയും, അതിൽ പച്ച നിറംപോലെ ഉള്ള അവന്റെ തലയും, വെളുത്ത ശരീരവും, നല്ല വീതിയുള്ള ഷോൾഡറും, ഓവൽ ഷേപ്പ് മുഖവും അതിൽ വീണ്ടും വള്ർന്നു വരുന്ന താടിയും, നല്ല ഒലിവ് ഇല പോലെ ഉള്ള പുരികവും, ആകർശകമായ കണ്ണുകളും മൂക്കും, ചെറിയ ചുകന്ന് ചെവിയും, അതേപോലെ ചുണ്ടും , വലതെ കയ്യില്ലേ ടൈറ്റ് ആയ വെള്ളി ബ്രസെലെറ്റും, റാണി ഓരോ ഓരോ പ്രാവശ്യം ആയി നോക്കി.
അജുന് തന്റെ മുൻപിൽ ഇരിപ്പ് ഉറയ്ക്കുന്നില്ല
എന്ന് റാണിക് തോന്നി.
അവൻ തന്നെ കണ്ടത് പോലും ഭാവികാതെ കണ്ണ് വെട്ടികുകയാണ്..
അത് റാണിക്ക് കൂടുതൽ അവനെ നോക്കാനുള്ള അവസരം കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *