കൊച്ചമ്മ 48

ഒരു ദിവസം രാവിലെ അജു കാറിനടുത്തു നിൽക്കുമ്പോൾ, തങ്കമണി ചേച്ചി വന്ന് കൊച്ചമ്മയോട് സംസാരിക്കുന്നത് അവൻ കണ്ടു.. ഒരു 10 മണിക് റാണിയും അജും സ്റ്റെഫി യും കൂടി താഴെ ഉള്ള കൃഷി സ്ഥലത്തു എത്തി. വിളവൊക്കെ എടുത്ത് കൂട്ടി വച്ചിരിക്കുന്നു. തങ്കമണിയും കെട്ടിയോനും വന്ന് ഒരു നിസ്സാര തുക സ്റ്റെഫി യുടെ കയ്യിൽ കൊടുത്തു. സ്റ്റെഫി: കൊച്ചമ്മേ, 12000 രൂപ
കൊച്ചമ്മ: ഇതെന്താ..വളരെ കുറവാണല്ലോ. തങ്കമണി: അയ്യോ..കൊച്ചമ്മേ..അത്രേ വില ഉള്ളൂ. .
കൊച്ചമ്മ: മ്മ്..ശെരി..
അജുന് വിശ്വസിക്കാനായില്ല, ഇത്രേം വിളവിന് 12000 രൂപയോ…അജുന് വിളവിനെ കുറിച്ചും അതിന്റെ വിലയും അറിയാം..ചെറിയ തോതിലാണെകിലും അവനും കുടുംബവും വര്ഷങ്ങള്ളായി ഇതല്ലേ ചെയ്യുന്നേ..
അജു: കൊച്ചമ്മേ..ചരക് ആരാ എടുക്കുന്നെ ചോദിക്.
കൊച്ചമ്മ: എന്തിന്..
അജു : നമ്മുടെ സാധനം ആരാ വാങ്ങുന്നെന്ന് പിന്നെ അറിയണ്ടേ..
തങ്കമണി : അയ്യോ ..പഴയ ആൾ തന്നെ..
അജു: ആര്. .
തങ്കമണി: ജോസ്.
അജു: എത് ജോസ്!?
തങ്കമണി: പച്ചക്കറി ജോസ്..
അജു: പച്ചക്കറി ജോസ് നോട് വരാൻ പറയ്…എന്നിട്ട് ഇത് ഇവിടന്ന് എടുക്കാം.
തങ്കമണി: എന്താ..കൊച്ചമ്മേ..വിറ്റ സാധനം കൊടുക്കാതിരുന്നാൽ.
റാണി ഒന്നും പറഞ്ഞില്ല.
അജു: അതിന് ആരാ വിറ്റ് എന്നു പറഞത്.? ഇ തുകക് കൊടുക്കുന്നില്ല.
ജോസ് ചേട്ടൻ വരട്ടെ..
അങ്ങനെ ജോസ് വന്നു..ഒപ്പം തങ്കമണിയുടെ കെട്ടിയോൻ ഔസെപ്പും.
ജോസ്:20000 കൂടിയ തുകയാ.. അതെല്ലാതെ എനിക്ക് വേണ്ട..
അജു: ഇല്ല ചേട്ടാ…അതിന് ഇത് കൊടുക്കുന്നില്ല.
ജോസ്: നി ആരാ ഇതൊക്കെ പറയാൻ.
അജു: ഇതൊക്കെ ഇപ്പോ ഞാനാ നോക്കുന്നെ.
ചേട്ടന് മിനിമം 35000നു എടുക്കാനാകും എങ്കിൽ എടുത്തോ..അല്ലേൽ വേണ്ട…
ജോസ്: മോനെ…ഞാനൊക്കെ ഇവിടെ കുറേ ആയി…ഇത് ഇവിടുന്നു കെട്ടുപോകത്തെ ഉള്ള്.
അജു: ആ തുകക് തരുന്നതിനു നല്ലത് ഇത് ഇവിടെ കിടന്ന് കെട്ടു പോകട്ടെ, അടുത്ത വളത്തിൽ നിന്നും കുറയ്ക്കാല്ലോ..
ജോസ്, അജുനെ വിളിച്ചു..സംസാരിച്ചു..
ജോസ്: നിനക്ക് ഞാൻ തരാം 1 ഓ 2 ഓ, ഇത് ഞാൻ എടുക്കട്ടെ.
അജു: ജോസേട്ടാ…നിങ്ങൾക് ഞാൻ പറഞ്ഞതിനു പറ്റുമെങ്കിൽ എടുത്തോ…
ജോസ്: വേണ്ട…കൊച്ചമ്മേ…ഇത് ആരും എടുക്കില്ല.
അജു: കൊച്ചമ്മ ആ 12000 അങ്ങ് കൊടുത്തേക്ക്..അതിന് ഇത് കൊടുക്കേണ്ട..
(അജു, റാണിയുടെ കയിൽ നിന്ന് തുക വാങ്ങി തങ്കമണിക്കു കൊടുത്തു,). അജു:തങ്കമണിയെ.. ഇതിൽ നിന്ന് മാറ്റിവെച്ചത് കൂട്ടി അങ്ങ് കൊടുത്തേക്ക്.
ജോസ് പോയി…
അജു: ഇത് ഞാൻ എടുത്തോളാം. .ഇവരുടെ കൂലി ഞാൻ കൊടുത്തോളാം. .. കൊച്ചമ്മ വണ്ടിയിൽ കയറിക്കോളൂ..
(അജു അവരെ വീട്ടിലാക്കി , നേരെ കവലയിലേക് വിട്ടു)

Leave a Reply

Your email address will not be published. Required fields are marked *