കൊച്ചമ്മ 48

അജു: അത്യാവശ്യം..വേഗം..ഒരു പ്രധാനപ്പെട്ട ഒരാളെ കാണാനുണ്ട്..കൊച്ചമ്മ ഇല്ലാതെ നടക്കില്ല.
റാണി: സ്റ്റെഫി വീട് നോക്കണേ..(കുറച്ചു കഴിഞ്ഞ് റാണി തയ്യാറായി ഇറങ്ങി)
അജൂം റാണിയും കവലയും സിറ്റിയും താണ്ടി യാത്ര തുടർന്നു..
റാണി: എങ്ങോട്ടെക്ക് ആണിത്.!?
അജു കാർ വിജനമായ ഒരു പുൽമേട്ടിൽ നിർത്തി.
അജു: കൊച്ചമ്മ …ഇറങ്..
റാണി ഒന്നും മനസിലാവതെ പുറത്തേക്ക് ഇറങ്ങി..
റാണി: ഇവിടെ ആരെ..ആരും ഇല്ലല്ലോ..
അജു: വരും.. അതിനുമുൻപ് കൊച്ചമ്മയൊടു എനിക്ക് കുറച് കാര്യങ്ങൾ പറയാനുണ്ട്. കേൾക്കാൻ സുഖം ഇല്ലാത്തത് ആയിരിക്കും. പഷേ കേൾക്കണം.
റാണി: (ഒരു മൂക ഭാവത്തോടെ ) എന്താ..അജു അജു: (കാറിനടുത് നിൽക്കുന്ന റാണിയുടെ അടുത്തേക് നിന്ന്) സാബി ഇവിടെ വരും.
റാണി: (ദേഷ്യത്താൽ അവളുടെ മുഖം ചുകന്നു പല്ലുകടിച്) എനിക്കറിയാം നി ഇതുപോലെ എന്തിലെക്കോ ആണ് എന്നെ കൊണ്ട് വരുന്നതെന്ന്.. മാറ് എനിക് ആരെയും കാണേണ്ട, അവൾ കാറിലേക് കയറാൻ നീങ്ങി.
അജു: (ഡോർ തുറക്കാൻ അനുവദിച്ചില്ല. അവൻ അവളെ കാറിനോട് ചേർന്ന് പിടിച് നിർത്തി) റാണിക്ക് അയാളെ കാണേണ്ട ശെരി തന്നെ,പഷേ അയാൾക് റാണിയോട് സംസാരിക്കാനുണ്ട്. അത് റാണി കേൾക്കണം.
റാണി: എനിക്ക് ഒന്നും കേൾക്കണ്ട, അറിയുകയും വേണ്ട..( റാണി മുൻപിലോട്ട് നടന്നു)
അജു അവളുടെ പിന്നിൽ നിന്നും തോളിൽ പിടിച്ചു.
അജു: കേൾക്കണം..പലതും പറയുവാൻ വേണ്ടി ആണ് സാബി ഇത്ര ദൂരം യാത്ര ചെയ്ത് വന്നത്.. റാണിക് ഒരാൾക് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സഹായം ആയിരിക്കും ഇത്.
റാണി: എന്റെ ജീവിതം നശിപ്പിച്ച ഒരാൾക്ക് ഞാൻ സഹായിക്കണോ…?
അജു: വേണം..കാരണം നിന്റെ ജീവിതം നശിപ്പിക്കപ്പെട്ടിട്ടില്ല..തുടങ്ങുന്നേ ഉള്ളൂ…
റാണി: ഒന്നും മനസിലാക്കാതെ അജു നെ നോക്കി..അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
അജു: സാബി പറയുന്നത് ഒരു സുഹൃത്തിനെ പോലെ റാണി കേൾക്കണം.. . നിനക് എന്നെ വിശ്വാസമുണ്ടെങ്കിൽ നി അയാളെ കാണണം, കേൾക്കണം.(അജു ,റാണിയുടെ തലയിലൊക്കെ കൈവെച് പറഞ്ഞു)
അവരിപ്പോൾ വരും.
(മൗനത്തിലേക്ക് ആഴ്ന്നുപോയ ആ നിമിഷത്തിലേക്ക് ഒരു പ്രൈവറ്റ് ടാക്സി വന്നു നിർത്തി)
അജു: ഹായ്…ഗുഡ്മോർണിംഗ്..സാബി..
സാബി: ഹായ് .. ഗുഡ്മോർണിംഗ്..അജു..
അജു: ഹൗ വാസ് ദ് ജേർണി.?
സാബി: (ചിരിച്ചുകൊണ്ട്) യാ…ഗുഡ്..
അജു: കം …ലറ്റ്സ് മീറ്റ്.. ..
(തിരിഞ്ഞ് നിൽക്കുന്ന റാണി യോട്) റാണി.. ഇത് സാബി..നോക്കു..(അജു റാണിയോട് ചേർന്ന് നിന്നു)
വർഷങ്ങൾക്ക് ഇപ്പുറം റാണി ,സാബുവിന്റെ രൂപം കണ്ടതും അവൾ പിന്നോട്ടാഞ്ഞു. .അജുവിന്റെ നെഞ്ചിൽ തട്ടി നിന്നു.
അജു: നിങ്ങൾ സംസാരിക്ക്.. ( അവൻ അവിടെ നിന്ന് മാറി)
സാബി: ഹായ്..റാണി…ഒരുപാട് ആയി നമ്മൾ കണ്ടിട്ട്.. മുൻപ് വരണം എന്ന് ഉണ്ടായിരുന്നു. ബട്ട്..അജുനെ പോലെ ഒരു നൈസ് ഗയ്‌ യെ ഇപ്പോഴാണ് കിട്ടിയത്..

Leave a Reply

Your email address will not be published. Required fields are marked *