കൊച്ചമ്മ 48

(റാണി ഒന്നും മറുപടി പറഞ്ഞില്ല). സാബി തുടർന്നു.. ..എനിക് അറിയാം റാണിക് എന്നെ കാണാൻ ഇഷ്ടമില്ല എന്ന്. റാണിക് ലോസസ് മാത്രമേ ഞാൻ ഉണ്ടാക്കിയുള്ളു.. ഞാൻ ഇപ്പോ സാബിച്ചായൻ അല്ല വെറും സാബി ആണ്..ഇതായിരുന്നു ഞാൻ എപ്പോഴും ആഗ്രഹിച്ചത്.ജനിച്ചപ്പോൾ തന്നെ പുരുഷന്റെ ശരീരവും പെൺകുട്ടിയുടെ മനസ് ആയിരുന്നു എനിക്..
(റാണി ഒന്ന് ഞെട്ടി,സാബി പറയുന്നത് കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. താൻ മുൻപ് കണ്ട സാബു അല്ല ഇത്, മുഖം മാറിയിരിക്കുന്ന, സംസാരം മാറിയ, സ്ത്രിയുടെ രൂപം നിഴലിക്കുന്ന സാബു. അവൾ തിരിച്ചറിഞ്ഞു.)
സാബി തുടർന്നു…
ഗ്രോ അപ് ചെയ്യുമ്പോഴേക്കും എല്ലാവരും കളിയാക്കാൻ തുടങ്ങി, ഒരു മകൻ ഞാൻ മാത്ര മായിരുന്നു എന്റെ അമ്മച്ചിക്ക്.. അതിൽ നിന്ന് ഒക്കെ രക്ഷപെടാൻ വീട്ടുകാർക്ക് മുൻപിൽ എനിക് പാവയെപോലെ നിൽക്കേണ്ടി വന്നു.. റാണിയെ കാണുമ്പോൾ തുറന്ന് പറയണം എന്നായിരുന്നു ഞാൻ കരുതിയത്..പക്ഷെ ഞാൻ നാട്ടിൽ വരുമ്പോഴേക്കും നിനക്കും സമ്മതം എന്നാണ് അറിഞ്ഞത്..റാണിയുടെ അപ്പച്ചനോട് എന്റെ വീട്ടുകാർ എത്ര ആഴ്ത്തിൽ പറഞു എന്ന്
ഐ ഡോണ്ട് ക്നോ.. പഷേ പറഞ്ഞിരുന്നു.
എന്നോട് നി അറിഞ്ഞെന് അവരൊക്ക പറഞു.
(റാണി അപ്പോൾ അറിയാതെ കരയുക ആയിരുന്നു)
ഞാനിപ്പോൾ ജർമനിയിൽ തന്നെ സെറ്റിൽഡ് ആയി, അവിടെ എന്നെ പോലുള്ളവർക്ക് കൂടുതൽ ഫ്രീഡം ഉണ്ട്.
റാണി എന്നെക്കാൾ നല്ല ഒരു പെൺകുട്ടി ആണെന്ന് എനിക് അറിയാം..ഞാൻ കാരണം റാണി ഒരുപാട് അനുഭവിച്ചു… ഞാൻ കാരണം മറ്റൊരു പെൺകുട്ടി ഒറ്റപെട്ട് പോകുന്നത് എന്റെ അമ്മച്ചി പോലും സഹിക്കില്ല. എന്നെ കുറച്ചെങ്കിലും മനസിലാക്കിയത് മരിച്ചുപോയ എന്റെ അമ്മച്ചിയാണ്..എന്നെ പോലെ റാണിയും അമ്മച്ചിക്ക് സ്വന്തം മകൾ ആയിരുന്നു. എന്റെ അമ്മച്ചി ആഗ്രഹിച്ചത് നമ്മൾ രണ്ടുപേർക്കും സംതോഷത്തോടെ ജീവിതം ഉണ്ടാകട്ടെ എന്നാണ്..
എനിക്ക് റാണി എന്നും എന്റെ സിസ്റ്റർ ആണ്.
അജു എന്നെ കോൺടാക്ട് ചെയ്തപ്പോൾ എനിക് ഇതൊക്കെ പറയാൻ ഒരു വഴികിട്ടി എന്നു തോന്നി. ഞാൻ പറഞ്ഞതൊക്ക അജുന് അണ്ടർസ്റ്റാൻണ്ട് ചെയ്യാൻ കഴിഞ്ഞു. നമ്മൾ തമ്മിൽ മാരീഡ് ആയത്കൊണ്ട് എനിക് സർജറി ഒക്കെ ചെയ്യുവാൻ ചില പ്രോബ്ലെംസ് വന്നു.. ഇവിടെ ഉള്ള പ്രോപ്പർട്ടിസ് ഒക്കെ വിൽക്കാൻ ആണ് ഡിസിഷൻ. എന്നെ റാണി മനസിലാക്കും എന്ന് കരുതുന്നു. iam sorry റാണി.(സാബി കരയുന്നത് റാണി കണ്ടപ്പോൾ)
റാണി: തെറ്റ് ഞാനാണ് ചെയ്തത്..നിന്നെ മനസിലാകിയില്ല..ഒരു ഗ്രാമത്തിൽ നിന്ന് വന്ന എനിക് പ്രതീഷികാത്ത സാഹചര്യത്തിൽ കൂടി കടന്നുപോകേണ്ടി വന്നപ്പോൾ ഒന്നും മനസിലാക്കാൻ കഴിഞ്ഞില്ല. ( റാണി സാബിയുടെ കൈ ചേർത്തു പിടിച്ചു).
( ആ രണ്ടു സ്ത്രീകളും ദേഷ്യങ്ങൾ ഒക്കെ മറന്ന് കെട്ടിപിടിച്ചു കരഞ്ഞു)
സാബി: അമ്മച്ചി പോകുന്നതിനു മുൻപ് ഇത് അവിടെ വെച്ചിട്ട് ഉണ്ടായിരുന്നു.
(അവൾ ഒരു പേപ്പർ എടുത്ത് വെച്ചു..)
റാണി: എന്തെന്ന കൗതുകത്തോടെ നോക്കി. സാബി: ആ വീടും തൊടിയും ഒക്കെ ഉള്ളതിന്റെ പകുതി റാണിക്ക് ആയിരുന്നു.. എനിക്ക് ആവശ്യത്തിൽ കൂടുതൽ ഉണ്ട്..ഇനി ഇതൊന്നും എനിക് വേണ്ട.. റാണി എന്നെ accept ചെയ്തല്ലോ…ഒരു വലിയ sorrow ഇല്ലാതായി.. iam so happy.
റാണി: ഞാൻ ഒന്നും പ്രതിഷിച്ചല്ല..

Leave a Reply

Your email address will not be published. Required fields are marked *