കൊച്ചമ്മ 48

സാബി: അറിയാം..but ഇതൊക്കെ റാണിയുടേത് മാത്രമാണ്.എനിക്കൊന്നും ചെയ്യാനാകില്ല.(ഹാപ്പി യോടെ അവൾ പറഞു) റാണി ഇനിമുതൽ ഹാപ്പി ആകണം, പുതിയ ലൈഫ്‌ സ്റ്റാർട് ചെയ്യണം. എനിക് ട്രസ്റ്റ് ഉണ്ട് അജു നിന്റെ കൂടെ ഉണ്ടാകും എന്ന്.. he is so special. അജുന് എല്ലാം മനസിലാവും മറ്റ് ആരെക്കാളും.
റാണി അപ്പോഴും കരയുകയും ഒപ്പം ചിരിക്കുകയും ആയിരുന്നു..സാബി പറഞ്ഞതിനൊക്കെ റാണി തലയാട്ടി.
(ഒക്കെ ശെരി ആയെന്ന് തോന്നിയ അജു അവരുടെ ഇടയിലേക്ക് വന്നു)
അജു: സാബീ..shall i.
സാബി: യാ..(ചിരിച്ചുകൊണ്ട്)
അജു: പേപ്പർ?
സാബി: oh yaa. .i forgott it. (സാബി ഒരു affidavit എടുത്തു ,ഡിവോഴ്സ് നോട്ടീസ്..)
അജു: റാണി..ഇതിൽ..sign
റാണി അതൊക്കെ നോക്കി..(കണ്ണീര് വന്നെങ്കിലും ചിരിച് കൊണ്ട്, അവൾ sign ചെയ്തു)
അജു: ബാക്കി ഒക്കെ സമയത്ത്‌ നടക്കും.. സാബി ഇതിനുവേണ്ടി നാട്ടിലേക്ക് വരേണ്ടിവരില്ല.. you can follow up from there.
സാബി: thank you so much aju..അവൾ അവനെ കെട്ടിപിടിച്ചു.. നി ഇല്ലായിരുന്നുവെങ്കിൽ ഇത്ര നന്നായി സ്നേഹത്തോടെ എനിക് റാണിയെ മീറ്റ് ചെയ്യാൻ കഴിയില്ലായിരുന്നു..
റാണി: വീട്ടിലേക്ക് വരൂ…
സാബി: ഇല്ല റാണി..ഇന്ന് തന്നെ കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട്..നാളെ mumbai അവിടുന്ന് ഡയറക്ട് ജർമനി.
അജു: ഇനി എന്തെകിലും??
സാബി: നോ…everything finished. let me go. ..
(റാണിയും സാബിയും വീണ്ടും ചേർന്ന് നിന്നു. ) നിങ്ങൾ ജെർമനിക്ക് വരണം , അടുത്ത തവണ ഞാൻ. ഇങ്ങനെ ആയിരിക്കില്ല, completely women ആയിരിക്കും.
റാണി അതു കേട്ടു ചിരിച്ചു. .
അജു: അങ്ങനെ എങ്കിൽ സാബി ഉറപ്പായും റാണിയേക്കാൽ സുന്ദരി ആയിരിക്കും.
സാബിക് അത് ഇഷ്ട്ടമായി, അജുനും, റാണിക്കും thanks പറഞ്ഞ് അവൾ കാറിൽ കയറി.
റാണി ആ കാർ പിന്നോട്ട് പോകുന്നത് നോക്കി നിന്നു. ഒരു സ്വപ്നം പോലെ അവൾക്ക് തോന്നി.
അജു അപ്പോഴും റാണിയെ തന്നെ നോക്കിനില്ക്കുക ആയിരുന്നു.
അജു: കൊച്ചമ്മേ, വന്നവരൊക്കെ പോയി, നമ്മൾക്കും പോയാല്ലോ..
റാണി അവന്റെ സംസാരം ഇഷ്ടമായില്ല എന്ന് നോട്ടത്തിൽ നൽകികൊണ്ട്, അവിടെ തന്നെ നിന്നു.
അജു ഡ്രൈവറെ പോലെ കാറിൽ കയറി ഇരുന്നു..റാണി പിന്നിലെ ഡോർ തുറക്കാൻ നോക്കിയപ്പോൾ അജു മുന്പിലെ ഡോർ തുറന്നു കൊടുത്തു.
അവൻ കാണാതെ ആശ്വാസത്തിന്റെ നേടുവീർപ്പിനു ശേഷം ഒരു ചെറു ചിരിയോടെ കാറിൽ കയറി.
അജു സീറ്റി ൽ നിന്ന് എഴുന്നേറ്റ് റാണിയുടെ ഇടുപ്പിലൂടെ സീറ്റ്‌ ബെൽറ്റ്‌ എടുത്ത് കൊളുത്തി
അജു: ഇവിടെ ഇരിക്കുമ്പോൾ ഇതൊക്കെ വേണം. അവൻ കുറച്ചു ഗൗരവത്തിൽ പറഞ്ഞു.
ദീർഘമായ യാത്രയിൽ റാണിയുടെ മനസിൽ കഴിഞ്ഞ കാര്യങ്ങൾ ആയിരുന്നു. സാബിയും, അവളുടെ മുഖവും.. അവൾ സീറ്റി ലേക്ക് ചാഞ്ഞ് ഇരുന്നു.
അജു ഒന്നും സംസാരിച്ചില്ല. എല്ലാം കലങ്ങി തെളിയട്ടെ അവൻ ആശ്വസിച്ചു.
അജു: കൊച്ചമ്മേ..ഊണ് വീട്ടിൽ എത്തിയിട്ട് ആണോ..?
റാണി: ഒന്നും പറഞ്ഞില്ല.
അജു കാർ പണ്ട് കയറിയ ഹോട്ടലിൽ നിർത്തി.
( കൊച്ചമ്മ ക്ക് ഡോർ തുറന്ന് കൊടുത്തു)
അജു: കൊച്ചമ്മേ..ഇറങ്ങൂ..
റാണി ഇറങ്ങിയില്ല.

Leave a Reply

Your email address will not be published. Required fields are marked *