കൊറോണക്കാലത്തെ പ്രണയം

“അതിനെന്താ? ഇത്‍ബിയറല്ലേ?”

മൃദുല ചോദിച്ചു.

എന്ത് നിസ്സാരമായാണ് പറയുന്നത്! ചിത്ര ഓർത്തു. മൃദുല ചേച്ചി പാവമാണ് എന്നാണു കരുതിയത്.പക്ഷെ മദ്യപിക്കുന്ന സ്ത്രീയാണ്! അതും വീടിന് പുറത്ത് പരസ്യമായി.

നടേശന് പറ്റിയ ഭാര്യ തന്നെ!

അവൾ ചിന്തിച്ചു.

“ചേച്ചി ഇത് കള്ളല്ലേ? കുടിച്ചാൽ പൂസാകുന്നതല്ലേ?”

“ഇത് കള്ളല്ല ചിത്രേ…”

അടപ്പ് തുറന്ന് മൃദുല പറഞ്ഞു.

“കുടിച്ചാൽ പൂസും ആകില്ല..”

ചിത്രയ്ക്ക് വിശ്വസിക്കാനായില്ല.മൃദുല തന്നെ പറ്റിക്കുന്നതായാണ് അവൾക്ക് തോന്നിയത്.
“ചിത്ര പെപ്സീം കൊക്കകോളയും ഒന്നും കുടിച്ചിട്ടില്ലേ? അത് പോലെ ഒരു ഡ്രിങ്ക്.അത്രെയുളളൂ,”

വിശ്വാസം വരാതെ ചിത്ര അവളെ നോക്കി.

“അപ്പം ഷിബിൻ ഇതുവരേം ചിത്രയ്ക്ക് ബിയർ തന്നിട്ടില്ല..”

“ഇല്ല തരുകയും വേണ്ട,”

അവൾ പറഞ്ഞു.

“ഓക്കേ ..ഇഷ്ടമില്ലെങ്കിൽ കുടിക്കണ്ട കേട്ടോ,”

മൃദുല പറഞ്ഞു.

ഓ! അപ്പോൾ ആളൊരു പാവം തന്നെയാണ്. ഇഷ്ടമില്ലാത്തത് മറ്റുള്ളവരെ കൊണ്ട് നിർബന്ധിച്ച് ചെയ്യിക്കാൻ താല്പര്യമില്ലാത്തവൾ.ചിത്ര ആശ്വസിച്ചു.

സുന്ദരിയായിരുന്നു മൃദുല. നാൽപ്പത്തിനടുത്ത് വയസ്സുണ്ട്. നല്ല ഉയരവും ഒതുങ്ങിയ അരക്കെട്ടും വലിയ മുലകളും ആകൃതിയൊത്ത വലിയ ചന്തിയും.
.
മൃദുല കുടിച്ച് കഴിഞ്ഞ് ആ ബോട്ടിൽ നിലത്ത് വെച്ചു.

“ഏഹ്!!”

ചിത്ര അദ്‌ഭുതപ്പെട്ടു.
“ഒരു കുപ്പി മൊത്തം കുടിച്ചോ? സാധാരണ കാൽ ഗ്ളാസ്സോക്കെയല്ലേ കുടിക്കൂ? ഈ ചേച്ചി!!”

“കാൽഗ്ളാസ്സ് കുടിച്ച് കഴിഞ്ഞ് ആൾക്കാർ എങ്ങനെയാ സംസാരിക്കുക? അവരുടെ നാവൊക്കെ കുഴയില്ലെ?”

“പിന്നില്ലേ?”

“എന്നിട്ട് എന്റെ നാവു കുഴയുന്നുണ്ടോ?”

“ഈശ്വരാ!ശരിയാണല്ലോ! അപ്പോൾ?”

മൃദുല ചിരിച്ചു.

അവൾ രണ്ടാമത്തെ കുപ്പി തുറന്നു.

“അതിനർത്ഥം ഇത് കൊക്കക്കോള പോലത്തെ മറ്റൊരു ഡ്രിങ്ക് ആണ്. അല്ലാതെ മറ്റൊന്നുമല്ല…”

തുറന്ന് വായിലേക്ക് കുപ്പി ചെരിച്ചു കൊണ്ട് മൃദുല ചിത്രയെ നോക്കി.

“വേണോ?”

മൃദുല ചോദിച്ചു.

ചിത്ര കൈ നീട്ടി.

പിന്നെ ബോട്ടിൽ വായിലേക്ക് ചരിച്ചു.

“എങ്ങനെയുണ്ട്?”

“എന്തോ ചവർപ്പ് പോലെ …”

“അതാ അതിന്റെ ടേസ്റ്റ്..ഉള്ള് തണുക്കാനാ ഇത് ആളുകൾ കുടിക്കുന്നെ,”

“ഞാൻ പോയി രണ്ടെണ്ണം കൂടി എടുത്തുകൊണ്ട് വരാം,”

മൃദുല എഴുന്നേറ്റു.

“ഒന്ന് മതി ചേച്ചി …”

ചിത്ര വിളിച്ചു പറഞ്ഞു.

മൃദുല വരുമ്പോഴേക്കും ചിത്ര ബിയർ അൽപ്പാൽപ്പമായി കുടിച്ചു കഴിഞ്ഞിരുന്നു.

“പ്രോബ്ലം ഒന്നും ഇല്ലല്ലോ!”

“ഇല്ല,”

ചിത്ര പറഞ്ഞു.

മൃദുല വന്നപ്പോഴേക്കും ചിത്ര ബോട്ടിൽ താഴെ വെച്ചിരുന്നു.

“ആഹാ!”

മൃദുല ചിരിച്ചു.
“ഇത് കംപ്ലീറ്റ് ചെയ്താരുന്നോ..ഇന്നാ..”

അവൾ അടുത്ത ബോട്ടിലും ചിത്രയുടെ നേരെ നീട്ടി.

അവൾ യാന്ത്രികമായി കൈ നീട്ടി.

“ചിത്രയ്ക്ക് അഫയർ ഉണ്ടാരുന്നോ?”

മൃദുല ചോദിച്ചു.

ചിത്ര ആ ചോദ്യത്തിന് മുമ്പിൽ ഒന്ന് പകച്ചു.

“അല്ല ഷബിനുമായുള്ള വിവാഹം അറേൻജ്‌ഡ്‌ ആയിരുന്നു എന്നാണു ഞാൻ കേട്ടത്… അത്കൊണ്ട് ചോദിച്ചതാ,”

ചിത്രയുടെ മുഖത്തെ വല്ലായ്മ കണ്ടപ്പോൾ മൃദുല വിശദീകരിച്ചു.

പിന്നെ മൃദുല നോക്കിയപ്പോൾ ചിത്രയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടു.

“അയ്യോ …”

അത് കണ്ട് മൃദുല വിഷമത്തോടെ വിളിച്ചു.

“ഞാൻ വിഷമിപ്പിക്കുന്ന എന്തേലും ആണോ ചോദിച്ചേ?”

ചിത്ര എന്നിട്ടും മൗനം തുടർന്നു.

“എനിക്ക് പഠിച്ചുകൊണ്ടിരുന്നപ്പോൾ ഒരാളോട് ഇഷ്ടമുണ്ടായിരുന്നു ചേച്ചി..”

“എന്നിട്ട്? എന്നിട്ട് എന്ത് പറ്റി?”

ചിത്ര ആ കാലഘട്ടം ഓർത്തു.

കോളേജിൽ,ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സയൻസ് എക്ഷിബിഷൻ സംഘടിപ്പിക്കുന്നു. ഫിസിക്സ് ഡിപ്പാർട്മെന്റിലാണ് താൻ. തങ്ങൾക്ക് കിട്ടിയ പ്രോജക്റ്റ് എങ്ങനെ തീർക്കുമെന്ന് സംശയിച്ച് ദിവസങ്ങളോളം. തല്ലിക്കൂട്ടി ഏൽപ്പിക്കപ്പെട്ട പ്രോജക്റ്റ് എങ്ങനെയോ തീർക്കുന്നു . ഒരു നല്ല ബാനർ കൂടി കിട്ടിയാൽ നന്നായിരുന്നു എന്ന് തോന്നി.

“നല്ല ഒരു ആർട്ടിസ്റ്റ് വേണമെങ്കിൽ ടൗണിൽ ഒരാളുണ്ട് …”

കൂട്ടുകാരി ശാലിനി പറഞ്ഞു.

“ഒരു ആർട്ടിസ്റ്റ് ജെയ്‌സൺ… മഡോണ ആർട്ട് ഹൌസ് എന്നോ മറ്റോ ആണ് അതിന്റെ പേര്. ഫൈനസ്റ്റ്! പുള്ളീടെ ഒരു ബാനർ കിട്ടിയാൽ പൊളിക്കും!”

അങ്ങനെ ശാലിനിയും താനും ബീച്ചിനടുത്തുള്ള അയാളുടെ സ്റ്റുഡിയോയിലേക്ക് ഓട്ടോയിൽ പോയി. തെരുവിൽ നിന്ന് അൽപ്പം ഉള്ളിലേക്ക് മാറിയായിരുന്നു അയാളുടെ സ്റ്റുഡിയോ. ചെല്ലുമ്പോൾ അകത്ത് ആരെയും കണ്ടില്ല.

“ആളെവിടെ?”

താൻ ശാലിനിയോട് ചോദിച്ചു.

“വല്ല ചായകുടിക്കാനോ സിഗരറ്റ് വാങ്ങിക്കാനോ പുറത്ത് പോയിക്കാണും.ഒരു പത്ത് മിനിറ്റ് നോക്കാം,”
അകത്ത് കസേരകളിൽ ഇരിക്കവേ വലിയ ഒരു മേശയുടെ പുറത്ത് കുറെ ഫോട്ടോ ആൽബങ്ങൾ കണ്ടു.താനത്തിൽ ഒന്നെടുത്തു.

“അതൊക്കെ അയാടെ പേഴ്‌സണൽ ആരിക്കും ചിത്രേ,”

അനിഷ്ടം കാണിച്ചുകൊണ്ട് ശാലിനി പറഞ്ഞു.

അവളുടെ ഇഷ്ടക്കേട് അവഗണിച്ചു കൊണ്ട് താനതിന്റെ പേജുകൾ മറിച്ചു.

ഒന്ന് രണ്ടു പേജുകൾ മറിച്ചു കഴിഞ്ഞാണ് അത് സംഭവിക്കുന്നത്.

“അയ്യോ…ദേ നോക്കിക്കേ!!”

താൻ പെട്ടെന്ന് ആൽബം ശാലിനിയുടെ നേരെ കാണിച്ചു.

“ഏഹ്!!”

ഞെട്ടിത്തരിച്ച് ശാലിനി തന്നെ നോക്കി.

“എടീ ഇത് മൊത്തം നിന്റെ പടങ്ങളാണല്ലോ!!”

ആ ആൽബം നിറയെ ചിത്രയുടെ ജലച്ഛായാ ചിത്രങ്ങളായിരുന്നു. പല രൂപങ്ങളിൽ, പല ഭാവങ്ങളിൽ,പല വേഷങ്ങളിൽ …

“ഇത്രേം സുന്ദരിയാണോടീ നീ?”

പേജുകൾ മറിക്കവേ ശാലിനി ചോദിച്ചു.

“സൗന്ദര്യവോ കോപ്പോ ഒന്നുവല്ല എന്റെ വിഷയം..”

വല്ലാത്ത അസന്തുഷ്ടിയോടെ താൻ പറഞ്ഞു.

“ഈ പടങ്ങളൊക്കെ എങ്ങനെയാ ഇയാള് വരച്ചത്? ഇയാൾ എപ്പഴാ എന്നെ ഇതൊക്കെ വരയ്ക്കാൻ ചേസ് ചെയ്തേ?”

“ആർക്കറിയാം പൊന്നുമോളെ?”

പെട്ടെന്നാണ് അതുകണ്ടുകൊണ്ട് ഒരു ചെറുപ്പക്കാരൻ അങ്ങോട്ട് കയറിവന്നത്.സുമുഖൻ. ചുവന്ന ടീഷർട്ടും നീല ജീൻസുമിട്ട്. അൽപ്പം നീണ്ട ഭംഗിയുള്ള മുടി.സുന്ദരമായ മുഖത്തിന് കുറേക്കൂടി ഭംഗി നൽകുന്ന കുറ്റിരോമങ്ങൾ. തങ്ങളെപ്പോലെ മറ്റാരോ അയാളെ അന്വേഷിച്ച് വന്നതാണെന്നേ അയാളെ കണ്ടപ്പോൾ തോന്നിയത്.

“എന്താ?”

അയാൾ ചോദിച്ചു.

“ഞങ്ങൾ ഇതിന്റെ ഉടമസ്ഥനെ കാത്തിരിക്കുവാണ്‌.ആർട്ടിസ്റ്റ് ജെയ്‌സൺ,”

ശാലിനി പറഞ്ഞു.

“ഞാനാണ് ആർട്ടിസ്റ്റ് ജെയ്‌സൺ,”

“ഏഹ്?”
താൻ പെട്ടെന്ന് എഴുന്നേറ്റു.

“നിങ്ങളാണോ ജെയ്‌സൺ?”

“അതേയെന്ന് പറഞ്ഞല്ലോ!”

അയാൾ പുഞ്ചിരിയോടെ പറഞ്ഞു.

“നിങ്ങളെന്തിനാ എന്റെ പടമൊക്കെ വരച്ചേ?”

അപ്പോഴാണ് അയാൾ തന്റെ കയ്യിൽ ആൽബമിരിക്കുന്നത് കാണുന്നത്.

ആദ്യം ഒരു ജാള്യതയാണ് അയാളുടെ മുഖത്തേക്ക് വന്നതെങ്കിലും വീണ്ടും മനോഹരമായ പുഞ്ചിരിയാണ് പിന്നെ കണ്ടത്.

“അത് നിങ്ങൾ സുന്ദരിയായത് കൊണ്ട്,”

നിഷ്ക്കളങ്കമായ സ്വരത്തിൽ അയാൾ അങ്ങനെ പറഞ്ഞപ്പോൾ തനിക്ക് നാണിക്കാതിരിക്കാനോ പുഞ്ചിരിക്കാതിരിക്കാനോ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *