ക്ലാര ദി ക്വീൻ- 2

Related Posts


ആദ്യ ഭാഗത്തിന് തന്ന സപ്പോർട്ടിനു ഒരുപാട് സന്ദോഷം..

തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടന്നിട്ടും എനിക്ക് ഉറക്ക് വരുന്നുണ്ടായില്ല. ജിത്തും ക്ലാരയും നല്ല ഉറക്കം ആണ്. ആരായിരിക്കും ആ സ്ത്രീ. എന്താ ശരിക്ക് അവിടെ സംഭവിച്ചത്.എന്നിലെ ഡീറ്റെക്റ്റീവ് ഉണർന്നു. എങ്ങനെയും ആ കാട്ടിൽ എന്താ സംഭവിച്ചതെന്ന് കണ്ടു പിടിക്കണം എന്നാ വാശി ആയി എനിക്കു. കണ്ട് പിടിച്ചിട്ടേ ഉള്ളു ഇനി ബാക്കി. ഞാനറിയാത്ത എനിക്കുള്ള ശത്രു ആരാ. ഇനി ക്ലാരയെ ഉപദ്രവിക്കാൻ വന്ന ആരോ ആണോ.
പക്ഷെ ആ സ്ത്രീയുടെ ശബ്ദം എവിടെയോ മുൻപ് കേട്ടു മറന്നതു പോലെ. ഒരു പിടിയും കിട്ടുന്നില്ല എന്നാലും എവിടെ ആയിരിക്കും.
ആഹ് എന്തായാലും നാളെ നോകാം ബാക്കി.
രാവിലെ 6 മണിക്ക് തന്നെ അലാറം വച്ചു മെല്ലെ ഞാൻ എപ്പഴോ ഉറങ്ങിപ്പോയി..
.
.
.
.
.
“വിച്ചു എനിക്കെന്തോ ഭയങ്കര പേടി. എത്രകാലം നമ്മൾ മറച്ചു വെക്കും ഇത് അവനിൽ നിന്നും.. എന്റെ അച്ഛനെ കൊന്ന പോലെ എന്റെ മോനെയും അവർ കണ്ട് പിടിച്ചു കൊല്ലുവോ ”

വീടിന്റെ ബാൽക്കനിയിൽ ഇരുന്ന് കൊണ്ട് സിദ്ധുവിന്റെ അമ്മ പറഞ്ഞു.

“നീ ഇങ്ങനെ പേടിച്ചാലോ ലച്ചു. എനിക്ക് അറിയാവുന്ന ലച്ചു അല്ല ഇത് ”

“ആ ലക്ഷ്മി മരിച്ചിട്ടിപ്പോ പത്തൊമ്പത്തു കൊല്ലം കഴിഞ്ഞു സിദ്ധു. എന്നെ പഴയ കാര്യങ്ങളൊന്നും ഓര്മിപ്പിക്കല്ലേ.. എനിക്കു വയ്യ.. എന്റെ അനിയത്തിയെ എങ്കിലും ഒന്ന് കാണാൻ പറ്റിയെങ്കിൽ ”

കരഞ്ഞു തുടങ്ങിയ ലക്ഷ്മിയെ വിഷ്ണു നെഞ്ചോടു ചേർത്തുകൊണ്ട് പറഞ്ഞു.

“കഴിഞ്ഞ പത്തൊമ്പത് വർഷായില്ലേ ഞാൻ കാണുന്നു ഈ കണ്ണീർ. നിനക്ക് അവളെ കണ്ടു പിടിക്കാൻ പറ്റായ്ക ഒന്നും ഇല്ലാലോ.ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ നിനക്ക്”
“ഇല്ല സിദ്ധു അവൾ എന്റെ മുന്നിൽ വച്ചാണ് ആ മോതിരം ഊരി എറിഞ്ഞത്. എനിക്കറിയാം അവളെ.ഞാൻ കാരണം ആണ് അച്ഛൻ മരിച്ചത് എന്നല്ലേ അവളും വിശ്വസിച്ചിരിക്കുന്നത്.. പിന്നെ എങ്ങനെയാ.. എന്റെ കൂടപ്പിറപ്പിന് പോലും എന്നെ വിശ്വാസം ഇല്ല.. നിന്റെ കാര്യം അല്ലാതെ വേറെ ഒന്നും ഞാൻ അവളിൽ നിന്ന് മറച്ചു വച്ചിട്ടില്ല ഇത് വരെ.. ആ ചതിയന്മാർ എന്റെ പെങ്ങളുടെ മനസും മാറ്റും എന്ന് ഞാൻ വിചാരിച്ചില്ല. ആ മോതിരം അവൾ അണിയാതെ എനിക്കു അവളെ സെൻസ് ചെയ്യാൻ പറ്റില്ല”

“അവൾ സത്യം മനസ്സിലാകുന്ന ഒരു സമയം വരും. കള്ളങ്ങൾ എത്രയൊക്കെ മത്സരിച്ചാലും അവസാനം സത്യത്തിനു മാത്രമേ ജയം ഉള്ളു.പിന്നെ സിദ്ധുന്റെ കാര്യം.. നിനക്ക് തോന്നുന്നുണ്ടോ നീ ജീവിച്ചിരിക്കുന്ന കാലത്തോളം അവന്റെ ശരീരത്തിൽ തൊടാൻ ആരെങ്കിലും ധൈര്യപ്പെടും എന്ന് ”

“എങ്ങനെ വിച്ചു.. എനിക്കു നിന്നെ പോലും ഇപ്പൊ സംരക്ഷിക്കാൻ പറ്റില്ല..ഒരു സാദാരണ മനുഷ്യസ്ത്രീ മാത്രമണിപ്പോ ഞാൻ.. എന്റെ ശക്തിയെ വീണ്ടെടുക്കാൻ പറ്റുന്നില്ല എനിക്ക്.. പിന്നെ എങ്ങനെയാ എന്റെ സിദ്ധുനെ ഞാൻ സംരക്ഷിക്കുക..
ഇവിടെ വരാൻ പാടില്ലായിരുന്നു ഞാൻ നഷ്ടങ്ങൾ മാത്രമേ എനിക്കുണ്ടായിട്ടുള്ളു..ഞാനുണ്ടാക്കിയിട്ടുള്ളു”
ലക്ഷ്മി പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.

“അയ്യേ.. ഒരു രാജ്ഞി ആണോ ഈ കിടന്നു കരയുന്നത്.. മോശം മോശം.. എഴുന്നേറ്റ് വന്നേ ഇന്ന് ഞാൻ കുക്ക് ചെയാം.. നിന്റെ ഫേവ് ചിക്കൻ ബിരിയാണി തന്നെ ആയിക്കോട്ടെ.. വന്നെന്നെ ഹെല്പ് ചെയ് ”
എങ്ങനെയും ലക്ഷ്മിയുടെ മൂഡ് മാറ്റണം എന്നുള്ള ഉദ്ദേശത്തോടെ വിഷ്ണു പറഞ്ഞു.
അത് മനസിലാക്കിയെന്നോണം ലക്ഷ്മിയും മുഖത്തു ഒരു ചിരിച്ചു വരുത്തി കുക്ക് ചെയ്യാൻ പോയി.
.
.
.
.
.
.
.

6 മണിക്ക് അലാറം കെട്ടാണ് ഞാൻ എഴുന്നേറ്റത്.. ഇന്നലെ നടന്ന ഓരോ കാര്യങ്ങളും ഒരു ട്രെയിൻ പോവുന്ന പോലെ എന്റെ മനസിലൂടെ കടന്നു പോയി.
ഇന്നലെ നടന്നതിന്റെ വല്ല ടെൻഷനും ഈ രണ്ടു മൈരന്മാർക്കുണ്ടോ നോക്കിക്കെ. ആന വന്നു കുത്തിയാൽ പോലും എഴുന്നേൽക്കാത്ത ഉറക്കാണ് ജിത്തും ക്ലാരയും. എന്നെകൊണ്ടാണെന്കി എഴുന്നേൽക്കാനും പറ്റുന്നില്ല. ഒരുത്തിയുടെ കയ്യും ഒരുത്തന്റെ കളും എന്റെ നെഞ്ചത്ത ഉള്ളത്.
ഒരു ചവിട്ട് ജിത്തൂനും എന്നിട്ട് തിരിഞ്ഞ് നിന്ന് ഒന്ന് ക്ലാരക്കും കൊടുത്തു.

“എന്തു മൈരാടാ രാവിലെ തന്നെ.. നിനക്കുന്താടാ വട്ടായോ പൂറിമോനെ ”

ചവിട്ട് കൊണ്ട ദേഷ്യത്തിൽ ജിത്തു കിടന്നു കാറി.. അത് കേട്ട് എനിക്കു ചിരിയാണ് വന്നത്.ക്ലാര ആണെങ്കി ദേഷ്യത്തോടെ എന്നെ നോക്കി ചന്തി തടവുന്നുണ്ടായിരുന്നു..

“എഴുന്നേറ്റ് വന്നേ രണ്ടാളും.. ഒരുപാട് പണിയുണ്ട് പോയിട്ട് ”

“പോയെടാ മൈരേ എന്തു പണിയ നിനക്കിന്നു.. മനുഷ്യനെ കിടന്ന് ഒറങ്ങാനും സമ്മതിക്കില്ല തെണ്ടി ”

എന്ന് പറഞ്ഞു അവൻ വീണ്ടും കട്ടിലിൽ കയറി പുതച്ചു മൂടി കിടന്നു..

“ഒന്ന് വാടാ.. നമുക്കൊന്നവിടെ വരെ പോയി നോക്കിട്ട് വരാം.. എന്താ സംഭവിച്ചതെന്നറിയണ്ടേ ”

ഞാൻ ജിത്തൂനെ ഒന്നൂടി തോണ്ടി വിളിച്ചു.

“എവിടെ വരെ??!!…”

“ആ കാട്ടിൽ.. ഇപ്പൊ വെളിച്ചം വന്നില്ലേ.. ഒന്ന് പോയി നോക്കിട്ട് വരാം.. ചക്കരയല്ലേ.. വാ ”

“ദേണ്ടെ മൈരേ ഇടിച്ചു ഷേപ്പ് മാറ്റും ഞാൻ പറഞ്ഞില്ലെന്നു വേണ്ടാ.. ഇന്നലെ ഓടിയതൊന്നും പോരെ നിനക്ക്.. മനുഷ്യനെ കൊലക്ക് കൊടുക്കാൻ ആണോ പ്ലാൻ ”

“വേണ്ടാ സിദ്ധു.. ഇനി അവിടെ പോവണ്ട നമുക്ക്.. അവിടെ എന്തോ പ്രേതഭാത ഉണ്ടെന്ന തോന്നുന്നേ എനിക്കു..”

എന്റെ അടുത്തായി ഇരുന്നു കൊണ്ട് ക്ലാര പറഞ്ഞു. അവളും ഇന്നലെ ശരിക്ക് പേടിച്ചെന്ന് തോനുന്നു.
അങ്ങനെ വിട്ടാൽ പറ്റില്ലാലോ.. ഞാൻ സൈക്കോളജിക്കൽ മൂവ് തന്നെ പിടിക്കാൻ തീരുമാനിച്ചു..

“ഓഹ് ബെസ്റ്റ് ഫ്രണ്ട്‌സ് ആണ് പോലും ബെസ്റ്റ് ഫ്രണ്ട്‌സ്.. ചാവാൻ ആണെങ്കിലും കൂടെ ഉണ്ടാവുന്നൊക്കെ പറഞ്ഞിട്ടുണ്ട് പണ്ട് കുറച്ചു പേർ.. വിശ്വസിച്ചു പോയി..സാരില്ല ഞാൻ ഒറ്റക്ക് പോയിക്കോളാം.നിങ്ങളെ ഡിസ്റ്റർബ് ചെയ്യുന്നില്ല.. കിടന്നുറങ്ങിക്കോ.. ജീവനുണ്ടെങ്കി വീണ്ടും കാണാം ”

എന്നും പറഞ്ഞു ചുമ്മാ കണ്ണ് തുടക്കുന്ന പോലെ കാണിച്ചു ഞാൻ ബെഡിന്നു എഴുന്നേറ്റ് നടക്കാനൊരുങ്ങിയതും ജിത്തു..

“എന്റെ ദൈവമേ ഈ നായിന്റെമോൻ എന്റെ അവസാനം കണ്ടിട്ടേ അടങ്ങുള്ളൂ.. മൈര്.. അവിടെ വെയിറ്റ് ചെയ് കുണ്ണേ.. ഫുഡ്‌ കഴിക്കാനുള്ള സമയം എങ്കിലും താ..”

ദേഷ്യത്തോടെ അതും പറഞ്ഞു ജിത്തു എഴുന്നേറ്റ് ബാത്‌റൂമിലേക് പോയി.. എനിക്കാണെങ്കിൽ ചിരിച്ചു അടക്കാനും പറ്റുന്നില്ല.. ഞാൻ തിരിഞ്ഞു നിന്ന്
ക്ലാരയെ നോക്കി ചിരിയോ ചിരി.. അവൾക്കും ചിരിച്ചു പൊട്ടിയിരുന്നു..

“ഡാ നിനക്കിപ്പോ എന്തിനാ അവിടെ പോയിട്ട് കാര്യം.. എനിക്കു ശരിക്ക് പേടിയുണ്ട് ട്ടോ സിദ്ധു.. വല്ല അപകടും നടന്നാലോ ”

Leave a Reply

Your email address will not be published. Required fields are marked *