അതുപോലെ തന്നെ അമ്മയുടെ റിലേറ്റീവ്സ് ആയിട്ട് സംസാരിച്ച ഓർമ്മ പോലും സിദ്ധുവിന് ഇല്ല. അതിനെ പറ്റി ചോതിച്ചു ചെന്നാൽ എന്ധെലും ഒക്കെ പറഞ്ഞു അമ്മ തടി തപ്പും. അച്ഛൻ പറഞ്ഞു വച്ച ഒരു കഥ മാത്രേ സിദ്ധുവിന് അവന്റെ അമ്മയുടെ ബന്ധുക്കൾ ആയുള്ള അറിവ്.
——————————-
സിദ്ധുവിന്റെ പോയിന്റ് ഓഫ് വ്യൂൽ നിന്നാണ് ട്ടോ പറയാൻ പോവുന്നത്.
ഇക്കിളി സഹിക്ക വയ്യാതെ ഞാൻ എഴുന്നേറ്റു ഓടി ബാത്‌റൂമിൽ കേറി ഡോർ അടച്ചു. ചിരിച്ചു ചിരിച്ചു വയർ വേദന വന്നിരുന്നു എനിക്ക്.
പിറകെ ഓടി വന്ന അമ്മയ്ക്ക് ഞാൻ പിടികൊടുത്തില്ല.
“ഇറങ്ങിവാടാ കള്ള നീ ”
എന്റെ ഓട്ടം കണ്ടു ചിരിച്ചോണ്ടായിരുന്നു അമ്മ പറഞ്ഞത്.
“വേണ്ട മോളേ… ഇനി ചിരിച്ച എന്റെ കുടൽ മാല പുറത്തു വരും”
ഇത് കേട്ട് ചിരിച്ചു അടക്കിപിടിച്ചു അമ്മ പറഞ്ഞു.
“മോളെന്നോ.. അമ്മെന്ന് വിളിക്കെടാ പട്ടി ”
“എന്റെ പൊന്നമ്മ ഒരു 10 മിനിറ്റ്.. ഞാനിപ്പോ ഫ്രഷ് ആയിട്ട് കഴിക്കാൻ വന്നേക്കാം ”
“വന്നാൽ നിനക്ക് കൊള്ളാം.. അല്ലെങ്കിൽ ഞാൻ തന്നെ നിന്റെ കൊടൽ മാല പൊറത്തെടുക്കും ”
“വേണ്ടായേ ഞാൻ വന്നേക്കമേ ”
“ഹുമ്മ്മ് ”
ഒന്ന് ഇരുത്തി മൂളിക്കൊണ്ട് മമ്മിജി പോയി. പിന്നെ അതികം സമയം കളയാതെ തന്നെ ഞാൻ വേഗം പല്ലുതേപ്പും കുളിയും ഒക്കെ ഒരുമിച്ച് കഴിച് ഹാളിലേക്ക് ചെന്നു.
അച്ഛൻ അവിടെ ഫോണിൽ കുത്തി ഇരിപ്പിണ്ടായിരുന്നു.
“എന്താണ് മോനുസേ ഇന്നലത്തെ ബിയറിന്റെ കെട്ടൊക്കെ ഇറങ്ങിയോ ”
“ശോ ഈ ചെറുക്കൻ.. ഒന്ന് പതുക്കെ പറയടാ ചെക്കാ.. അവളെങ്ങാനും കേട്ട അത് മതി.. ന്റമ്മോ ഓർക്കാൻ കൂടി വയ്യ “
ഇതും പറഞ്ഞു കൊണ്ട് ഓടി വന്നു എന്റെ വായ പൊത്തി.
“ആഹ്ഹ അന്ത ഭയം ഇറുക്കണം.. എന്റെ ps5 മറന്നില്ലലോ അല്ലെ ”
ഒരു ps5 ഇന്റെ കയ്ക്കൂലിക്കായിരുന്നു അച്ഛന്റെ ഇന്നലത്തെ ബിയർഅടി.ഇതും കണ്ട് കൊണ്ടായിരുന്നു അമ്മ വന്നത്.
“എന്താണ് അച്ഛനും മോനും ഒരു കള്ള കളി ഹെഹ് ”
“ഒന്നുല്ല അമ്മാ.. ബ്രീക്ഫസ്റ്റിന് എന്താണ് ചോയ്ച്ചതായിരുന്നു ഞാൻ ”
“ഹ്മ്മ് ഹ്മ്മ് എനിക്കെല്ലാം മനസിലാവുന്നുണ്ട് ”
അമ്മ അച്ഛനെ നോക്കി ഒന്ന് ഇരുത്തി മൂളിക്കൊണ്ട് പറഞ്ഞു.
“എടാ സിദ്ധു നിന്റമ്മ പറയാ ഞാൻ ഇന്നലെ ബിയർ അടിച്ചിട്ട വന്നതെന്ന് ”
എന്നിട്ട് എന്നെ നോക്കി അമ്മ കാണാതെ മെല്ലെ ps5 ps5 എന്ന് അച്ഛൻ പറഞ്ഞു.
മമ്മൂക്കയുടെ മായാവി സിനിമയിൽ സലിംകുമാറിന്റെ ആശാൻ ആശാൻ ഡയലോഗ് ആണ് എനിക്കപ്പൊ ഓർമ വന്നത്.
“ഇല്ലമേ.. അവിടെ ഗിരി അങ്കിൾ ഒരുപാട് നിർബന്ധിച്ചചിട്ട് പോലും അച്ഛൻ തൊട്ടു നോക്കിയില്ല..
അമ്മക്ക് അറിയോ അച്ഛൻ എന്താ ഗിരി അങ്കിലിനോട് പറഞ്ഞതെന്ന്..കുടിക്കുന്നത് എന്റെ ലച്ചുന് ഇഷ്ടല്ല അതോണ്ട് ഇപ്പൊ കുടിക്കാറില്ലെന്ന്.. എന്നിട്ടും പാവം അച്ഛനെ അമ്മ സംശയിക്കുന്നത് കാണുമ്പോഴാ.. സെഡ് ”
എന്നിട്ട് അമ്മ കാണാതെ ഞാൻ അച്ഛനോട് കണ്ണിറുക്കി കാണിച്ചു.. എന്നിട്ട് പിരികം പൊക്കി എങ്ങനെ ഉണ്ട് എന്ന് ചോദിച്ചു.ഇതൊക്കെ കണ്ടു പ്രൌട് ലുക്കിൽ അച്ഛൻ എന്നെ നോക്കി കള്ള ചിരി ചിരിച്ചു.അമ്മയെ ഒന്ന് പുച്ഛത്തോടെ നോക്കാനും അച്ഛൻ മറന്നില്ല. അത് കണ്ടിട്ട് എനിക്ക് ചിരിച്ചു വന്നിട്ട് പാടില്ലായിരുന്നു.
രണ്ടാളും കൂടെ എന്നെ എത്രനാൾ പറ്റിക്കും എന്നാ ഭാവത്തിൽ അമ്മ എന്നെയും അച്ഛനെയും മാറി മാറി നോക്കികൊണ്ട് അടുക്കളയിലേക്ക് ചവിട്ടി തുള്ളി പോയി.
ഫുൾ ക്ലീനിങ് പരിപാടി എനിക്കും അച്ഛനും തന്നിട്ടായിരുന്നു അമ്മ ഒരു എമർജൻസി മീറ്റിംഗ് ഉണ്ട് എന്ന് പറഞ്ഞു പോയത്.തിരിച്ചു വരുമ്പോ എല്ലാം വരുത്തിയായിരിക്കണം എന്നായിരുന്നേ ഓർഡർ. അങ്ങനെ എല്ലാം കൂടി കഴിഞ്ഞപ്പോ തന്നെ വൈകുന്നേരം ആയി. അപ്പൊ ആണ് ഓർത്തത് ഇന്ന് ഫോൺ ഒന്ന് തൊട്ടു പോലും നോക്കിയില്ലലോന്ന്. ഫോൺ എടുത്ത് നോക്കിയപ്പോൾ ആണ് ജിത്തുവിന്റെ എട്ടു മിസ്സ്ഡ് കാൾ കണ്ടത്. ജിത്തു എന്റെ ചങ്ക്.. എന്റെ എല്ലാ തോന്ന്യസത്തിനും മറിച്ചൊന്നാലോചിക്കാതെ കൂട്ട് നിക്കുന്ന ഒരേ ഒരാൾ. മാത്രല്ല അവന്റെ അച്ഛൻ അതായത് ഗിരി അങ്കിളും എന്റെ അച്ഛനും പണ്ട് തൊട്ടേ ചങ്ക്‌സ് ആയിരുന്നു.മാത്രല്ല ശരിക്ക് ഏട്ടൻ അനിയന്മാരെ പോലെ ആയിരുന്നു അവരുടെ ബന്ധം പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്.എന്തുണ്ടെലും ഗിരി അങ്കിൾ പറയുന്നതായിരുന്നു അച്ഛന് അവസാന വാക്ക്. അപ്പൊ ഏട്ടൻ ബാവ ആരാണെന്ന് മനസിലായല്ലോ.
