കൗപീനക്കാരൻ – 1

Related Posts


ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത്. എന്റെ ഭാവനയിൽ തോന്നിയ 90 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ഞാൻ എഴുതുന്നത്.

നാടും വീടും വിട്ട് എങ്ങോട്ടെന്നില്ലാത്ത യാത്രയിലാണ് ഞാൻ. എത്ര ദൂരം പോയെന്ന് തന്നെ എനിക്കറിയില്ല.ഏതൊക്കെ വഴിയില്ലൂടെ പോയെന്നും പോലും അറിയില്ല.ഒടുവിൽ തമിഴ് നാട്ടിലെ ഒരു കുഗ്രാമത്തിലാണ് ഞാൻ ഇപ്പോൾ എത്തി നിൽക്കുന്നത്. വികസനം തീരെ ചെന്നെത്താത്ത ഗ്രാമം.എല്ലാവരുടെയും വേഷങ്ങൾ തന്നെ വത്യസ്തമായിരുന്നു. കോണകം ധരിച്ച പുരുഷന്മാരും ബ്ലൗസ് ധരിക്കാതെ സാരി ഉടുത്ത സ്ത്രീകളും. അവിടെ നിന്നും ഞാൻ മെല്ലെ നടന്നു. ദിവസങ്ങളോളം ഭക്ഷണമില്ലാതെ അലഞ്ഞതിന്റെ ക്ഷീണത്താൽ ഞാൻ അവിടെ തലകറങ്ങി വീണു.

എന്റെ ജനനത്തോടുകുടി എന്റെ അമ്മ മരണമടിഞ്ഞു. അച്ഛൻ രണ്ടാമത് കല്യാണം കഴിച്ചു. അവിടെ നിന്നുമാണന്റെ കഷ്ടകാലത്തിന്റ ആരംഭം.

രണ്ടാനമ്മയിൽ നിന്നും ക്രൂര പീഡനങ്ങളായിരുന്നു എനിക്ക് ലഭിച്ചിരുന്നത്. പഠിക്കാൻ മിടുക്കനായിരുന്നിട്ട് പോലും അവരുടെ കൈയിൽ നിന്ന് ധാരാളം തല്ലുകൾ എനിക്ക് ലഭിക്കുമായിരുന്നു. നിസ്സാര കാര്യങ്ങൾക്കും കാരണമില്ലാത്ത പലതിനും അവർ എന്നെ തല്ലുകയും ചീത്ത പറയുകയും ചെയ്യുമായിരുന്നു. അച്ഛന്റെ സ്ഥിതിയും അങ്ങനെ തന്നെ.തള്ളേ കൊന്ന് പുറത്ത് വന്നതിനാൽ എന്നെ എല്ലാവർക്കും ദേഷ്യമായിരുന്നു. രണ്ടാനമ്മയുടെ മക്കൾക്ക്‌ പോലും എന്നോട് ദേഷ്യമായിരുന്നു.

അങ്ങനെ ഞാൻ കക്ഷ്ടപെട്ട് പഠിച്ച് ഡിഗ്രി വരെ എത്തി. പഠിച്ച് വലിയ നിലയിൽ എത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. എനിക്ക് കൂട്ടുകാരൊന്നും അങ്ങനെ ഉണ്ടായിരുന്നില്ല.

പഠനം മുന്നോട്ട് പോയികൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഞാൻ അവളെ കാണുന്നത് എന്റെ മീനാക്ഷിയെ. ആദ്യമാത്രയിൽ അവളെ കണ്ടതെ എനിക്ക് അവളോട് എന്തോ ഒരു അടുപ്പം തോന്നി. ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന എന്റെ അടുത്ത് അവൾ സൗഹൃദമായി ആ സൗഹൃദം പ്രണയവുമായി. മെല്ലെ എന്റെ ജീവിതം മനോഹരമാവാൻ തുടങ്ങി. അവളെ കാണാതെ എനിക്കും എന്നെ കാണാതെ അവൾക്കും ഇരിക്കാൻ പറ്റാത്ത അവസ്ഥയായി. ഞങ്ങളുടെ പ്രണയം തകർത്ത് പോയിക്കൊണ്ടിരിക്കുമ്പോളായിരുന്നു അവൾക്ക് ഒരു ഗൾഫ്ക്കാരന്റെ കല്ല്യാണലോചന വരുന്നത്.മികച്ച സാമ്പത്തിക സ്ഥിതിയുള്ള ഗൾഫ്ക്കാരനെ കണ്ടപ്പോൾ അവൾക്ക് എന്നെ പിടിക്കാതായി. മെല്ലെ അവൾ എന്നെ ഒഴിവാക്കി ആ ഗൾഫ്ക്കാരനെ കല്യാണം കഴിച്ചു.
ഒറ്റപെടലിൽ ആശ്വാസമായി കയറി വന്നവൾ അതിന്റെ ഇരട്ടി വേദന സമ്മാനിച്ചുകൊണ്ടാണ് മടങ്ങിയത്. ഒപ്പം പഠിച്ചവരിൽ നിന്ന് കനത്ത കളിയാക്കലുകളായിരുന്നു പിന്നീട്. വീട്ടിലെ സ്ഥിതി അതിലും വഷളായിരുന്നു. ആർക്കും വേണ്ടാത്ത ജീവിതം എന്ന് തോന്നിയപ്പോൾ ഞാൻ ആത്മഹത്യയെ പറ്റി ചിന്തിക്കാൻ തുടങ്ങി.ആത്മഹത്യ ചെയ്യാനുള്ള ധൈര്യമില്ലാത്തതിനാൽ ഞാൻ നാട്‌ വീടാൻ തീരുമാനിച്ചു. ആകെ സ്വന്തമെന്ന് പറയാനായിട്ടുള്ള കുറച്ച് തുണികൾ ബാഗിലാക്കി ഞാൻ വീട്ടിൽ നിന്നുമിറങ്ങി.

എങ്ങോട്ട് പോകണമെന്ന ചിന്ത അപ്പോഴും മനസിലുണ്ടായിരുന്നില്ല. പോകണം ഈ നാട്‌ വീട്ട് പോണം എന്ന ഒരു ചിന്ത മാത്രം.യാത്ര ചെയ്യാൻ വേണ്ട പൈസ പോലും എന്നിൽ ഉണ്ടായിരുന്നില്ല.

ഒടുവിൽ ഞാൻ നടന്ന് എത്തിയത് റെയിൽവേ സ്റ്റേഷനിലും.അവിടെ നിർത്തിയിട്ടിരുന്ന ഒരു ട്രെയിനിൽ കയറി ഞാൻ യാത്ര തുടർന്നു. എവിടേക്ക് പോകുന്ന ട്രെയിൻ എന്നുപോലും ഞാൻ നോക്കിയില്ല.ട്രൈയിനിൽ ഇരുന്ന് പലതും ആലോചിച്ച് ഞാൻ ഉറങ്ങി പോയി. ഉറക്കമുണ്ണർന്നപ്പോൾ ആകെയുണ്ടായിരുന്ന ബാഗും നഷ്ടമായിരുന്നു.ബാഗിൽ വിലപിടിപ്പുളൊന്നും ഇല്ലാത്തതിനാൽ വലിയ വിഷമമൊന്നും തോന്നിയില്ല.കംപ്ലയിന്റ് പറയണം എന്നുമുണ്ടെങ്കിൽ എന്റെ കൈയിൽ ടിക്കറ്റുമില്ല. എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുമ്പോളായിരുന്നു ടിക്കറ്റില്ലാത്തതിനാൽ TTR എന്നെ ട്രെയിനിൽ നിന്നും ഇറക്കി വിടുന്നത്.ഒരു മുണ്ടും ഷർട്ടുമായിരുന്നു എന്റെ വേഷം.അവിടെന്ന് എങ്ങോട്ടേനില്ലാതെ നടത്തമായിരുന്നു.ഒടുവിൽ വന്ന് നിന്നത് ഇവിടെയും.

എന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളെല്ലാം മിനായം പോലെ എന്നിലൂടെ കടന്ന് പോയി. ഒടുവിൽ ഞാൻ കണ്ണ് തുറക്കുമ്പോൾ ഒരു വീട്ടിലായിരുന്നു.വീടെന്ന് പറയാൻ കഴിയില്ല ഒരു കുടിൽ. മണ്ണ് കുഴച്ചുണ്ടാക്കിയ ചുമരുകളും പനയോല കൊണ്ട് തീർത്ത മേൽക്കുരയുമുള്ള ഒറ്റമുറി വീട്.എന്നെ ഉറ്റു നോക്കി കൊണ്ട് ഒരു സ്ത്രീയും പെൺകുട്ടിയും ഇരിക്കുന്നുണ്ടായിരുന്നു.ബ്ലൗസ് ധരിക്കാതെ ചേല ചുറ്റിയ ഇരു നിറമുള്ള സ്ത്രീകൾ.
കഥ നടക്കുന്നത് തമിഴ്നാട്ടിലായതിനാൽ സംഭാക്ഷണങ്ങൾ തമിഴിലാണ്. കഥ മലയാളത്തിൽ ആയതിനാൽ ഞാൻ അത് മലയാളത്തിൽ എഴുതുന്നു.

“മുതിർന്ന സ്ത്രീ എന്നോട് ചോദിച്ചു മോനെ നീ ആരാണ് ? എവിടെ നിന്ന് വരുന്നു ?”

എനിക്ക് തമിഴ് അറിയാവുന്നതുകൊണ്ട് അവർ പറഞ്ഞത് മനസ്സിലായി. എന്ത് പറയണം എന്നറിയാതെ ആശങ്കക്കുലനായി ഞാൻ ഇരുന്നു. എന്റെ മറുപടിക്കായി അവർ എന്നെ തന്നെ ഉറ്റു നോക്കിക്കൊണ്ടിരുന്നു. ഒടുവിൽ ഞാൻ എന്റെ ജീവിതത്തിൽ നടന്നതെല്ലാം ഞാൻ അവരോട് പറഞ്ഞു. ഒന്നും ഒളിക്കാതെ. കഥ മുഴുവനും പറഞ്ഞ് തീർന്നതും അവരുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.

ആ മുതിർന്ന സ്ത്രീ പറഞ്ഞ് തുടങ്ങി

“വിഷമിക്കേണ്ട എല്ലാവർക്കും മറക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് ഓർമ്മകൾ ഉണ്ടാവും. നീയും ആ ഓർമ്മകൾ മറക്കണം. പുതിയൊരു ജീവിതം തുടങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ എന്റെ അനിയനായി നിനക്ക് ഇവിടെ കഴിയാം. സമ്മതമാണോ?”

എടുത്തടിച്ച പോലുള്ള അവരുടെ ചോദ്യം കേട്ട് ഞാൻ അമ്പരന്ന് പോയി. എനിക്ക് സത്യത്തിൽ എന്ത് പറയണമെന്ന് ഉണ്ടായിരുന്നില്ല.യാതൊരു പരിചയമില്ലാത്ത ആളോട് ഇങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. അത്ര വലിയ സൗകര്യങ്ങൾ അവിടെ

ഇല്ലെങ്കിലും പോവാനൊരു ഇടമില്ലാത്ത ഞാൻ അവിടെ നിൽക്കാൻ സമ്മതമറിയിച്ചു. ആ സ്ത്രീകളുടെ മുഖത്ത് സന്തോഷം നിറഞ്ഞു. പ്രതേകിച്ച് ആ പെൺകുട്ടിയിൽ.ആ പെൺകുട്ടിയെ കണ്ടാൽ എന്നെക്കാളും ഒന്നോ രണ്ടോ വയസ്സുകുറവ് തോന്നും. അമ്മയെ കണ്ടാൽ അധികം പ്രായം തോന്നിക്കില്ല. നന്നേ ചെറുപ്പത്തിൽ വിവാഹം കഴിഞ്ഞതാണെന്ന് തോന്നുന്നു.

അവർ സ്വയം പരിചയപ്പെടുത്തി തന്നു. മുതിർന്ന സ്ത്രീയുടെ പേര് സെമ്പകമെന്നും മറ്റേത് അവളുടെ മകൾ മല്ലി.അവരുടെ ഭർത്താവ് മല്ലിയുടെ ചെറുപ്പത്തിൽ മരിച്ചതാണെന്നും എന്നോട് പറഞ്ഞു.

മറ്റൊരു പ്രധാന കാര്യം സെമ്പകം പറഞ്ഞു തുടങ്ങി

“നിന്നോട് ഇനി ആര് ചോദിച്ചാലും എന്റെ അനിയൻ എന്ന് പറഞ്ഞാൽ
മതി.നമ്മുടെ അച്ഛൻ രണ്ടാമത് വിവാഹം കഴിക്കുകയും അതിലുണ്ടായ മകനുമാണ് നീ. പേര് തമ്പി ”

Leave a Reply

Your email address will not be published. Required fields are marked *