കൗപീനക്കാരൻ – 1 1

എന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളെല്ലാം മിനായം പോലെ എന്നിലൂടെ കടന്ന് പോയി. ഒടുവിൽ ഞാൻ കണ്ണ് തുറക്കുമ്പോൾ ഒരു വീട്ടിലായിരുന്നു.വീടെന്ന് പറയാൻ കഴിയില്ല ഒരു കുടിൽ. മണ്ണ് കുഴച്ചുണ്ടാക്കിയ ചുമരുകളും പനയോല കൊണ്ട് തീർത്ത മേൽക്കുരയുമുള്ള ഒറ്റമുറി വീട്.എന്നെ ഉറ്റു നോക്കി കൊണ്ട് ഒരു സ്ത്രീയും പെൺകുട്ടിയും ഇരിക്കുന്നുണ്ടായിരുന്നു.ബ്ലൗസ് ധരിക്കാതെ ചേല ചുറ്റിയ ഇരു നിറമുള്ള സ്ത്രീകൾ.
കഥ നടക്കുന്നത് തമിഴ്നാട്ടിലായതിനാൽ സംഭാക്ഷണങ്ങൾ തമിഴിലാണ്. കഥ മലയാളത്തിൽ ആയതിനാൽ ഞാൻ അത് മലയാളത്തിൽ എഴുതുന്നു.

“മുതിർന്ന സ്ത്രീ എന്നോട് ചോദിച്ചു മോനെ നീ ആരാണ് ? എവിടെ നിന്ന് വരുന്നു ?”

എനിക്ക് തമിഴ് അറിയാവുന്നതുകൊണ്ട് അവർ പറഞ്ഞത് മനസ്സിലായി. എന്ത് പറയണം എന്നറിയാതെ ആശങ്കക്കുലനായി ഞാൻ ഇരുന്നു. എന്റെ മറുപടിക്കായി അവർ എന്നെ തന്നെ ഉറ്റു നോക്കിക്കൊണ്ടിരുന്നു. ഒടുവിൽ ഞാൻ എന്റെ ജീവിതത്തിൽ നടന്നതെല്ലാം ഞാൻ അവരോട് പറഞ്ഞു. ഒന്നും ഒളിക്കാതെ. കഥ മുഴുവനും പറഞ്ഞ് തീർന്നതും അവരുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.

ആ മുതിർന്ന സ്ത്രീ പറഞ്ഞ് തുടങ്ങി

“വിഷമിക്കേണ്ട എല്ലാവർക്കും മറക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് ഓർമ്മകൾ ഉണ്ടാവും. നീയും ആ ഓർമ്മകൾ മറക്കണം. പുതിയൊരു ജീവിതം തുടങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ എന്റെ അനിയനായി നിനക്ക് ഇവിടെ കഴിയാം. സമ്മതമാണോ?”

എടുത്തടിച്ച പോലുള്ള അവരുടെ ചോദ്യം കേട്ട് ഞാൻ അമ്പരന്ന് പോയി. എനിക്ക് സത്യത്തിൽ എന്ത് പറയണമെന്ന് ഉണ്ടായിരുന്നില്ല.യാതൊരു പരിചയമില്ലാത്ത ആളോട് ഇങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. അത്ര വലിയ സൗകര്യങ്ങൾ അവിടെ

ഇല്ലെങ്കിലും പോവാനൊരു ഇടമില്ലാത്ത ഞാൻ അവിടെ നിൽക്കാൻ സമ്മതമറിയിച്ചു. ആ സ്ത്രീകളുടെ മുഖത്ത് സന്തോഷം നിറഞ്ഞു. പ്രതേകിച്ച് ആ പെൺകുട്ടിയിൽ.ആ പെൺകുട്ടിയെ കണ്ടാൽ എന്നെക്കാളും ഒന്നോ രണ്ടോ വയസ്സുകുറവ് തോന്നും. അമ്മയെ കണ്ടാൽ അധികം പ്രായം തോന്നിക്കില്ല. നന്നേ ചെറുപ്പത്തിൽ വിവാഹം കഴിഞ്ഞതാണെന്ന് തോന്നുന്നു.

അവർ സ്വയം പരിചയപ്പെടുത്തി തന്നു. മുതിർന്ന സ്ത്രീയുടെ പേര് സെമ്പകമെന്നും മറ്റേത് അവളുടെ മകൾ മല്ലി.അവരുടെ ഭർത്താവ് മല്ലിയുടെ ചെറുപ്പത്തിൽ മരിച്ചതാണെന്നും എന്നോട് പറഞ്ഞു.

മറ്റൊരു പ്രധാന കാര്യം സെമ്പകം പറഞ്ഞു തുടങ്ങി

“നിന്നോട് ഇനി ആര് ചോദിച്ചാലും എന്റെ അനിയൻ എന്ന് പറഞ്ഞാൽ
മതി.നമ്മുടെ അച്ഛൻ രണ്ടാമത് വിവാഹം കഴിക്കുകയും അതിലുണ്ടായ മകനുമാണ് നീ. പേര് തമ്പി ”

പുതിയൊരു മേൽവിലാസമായിരുന്നു അവർ എനിക്ക് വെച്ച് നീട്ടിയത്.പുതിയൊരു വ്യക്തിത്വവും.

“എന്തേ പേര് നിനക്ക് ഇഷ്ടമായില്ലേ?” ഞാൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി.

“എങ്കിൽ നീയ്യെന്നെ അക്ക എന്ന് വിളിക്ക് ”

ഞാൻ മടിച്ചുക്കൊണ്ട് അക്ക എന്ന് വിളിച്ചു. അക്ക അപ്പോൾ സന്തോഷം കൊണ്ട് എന്നെ കെട്ടി പിടിച്ച് എൻ തമ്പി എന്ന് പറഞ്ഞുകൊണ്ട് കെട്ടിപിടിച്ച് കവിളിൽ ഒരു മുത്തം നൽകി.

ആദ്യമായി ഇങ്ങനെ ഒരു അനുഭവം ലഭിക്കുന്നതിഞ്ഞാൽ എന്റെ കണ്ണ് നിറഞ്ഞു പോയി.

“എന്റെ അനിയൻ ഇനി ഒരിക്കലും കരയരുത് മോൻ ഒറ്റക്കല്ല ഞങ്ങളിനി നിന്നോടൊപ്പമുണ്ട്. നിനക്ക് എന്ത് വേണമെങ്കിലും ഞങ്ങളോട് പറയാം.”

അക്ക എന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.

ഞാൻ സമ്മതമറിയിച്ചുകൊണ്ട് അതെ എന്ന് തലയാട്ടി. മല്ലി അപ്പോൾ മാമ്മ എന്ന് വിളച്ച് എന്നെ കെട്ടിപ്പിടിച്ചു. സന്തോഷത്താൽ ഞാനും തിരിച്ച് കെട്ടിപ്പിടിച്ചു. അക്കയും ഞങ്ങളുടെ സന്തോഷത്തിൽ പങ്കുചേർന്നു. മാമ്മാ എന്ന വിളിയിൽ ആദ്യമെനിക്ക് ആസ്വഭാവികതയൊന്നും തോന്നിയില്ല പിന്നീടാണ് എനിക്ക് കത്തിയത് കേരളത്തിലെ മാമ്മനല്ല തമിഴ്നാട്ടിലെ മാമ്മൻ.

മല്ലിയെ കാണാൻ നല്ല ചന്തമുണ്ടായിരുന്നു.ഇരു നിറമാണെങ്കിലും ഐശ്വര്യമുള്ള മുഖമായിരുന്നു അവളുടെ. മെലിഞ്ഞ ഒരു പെൺകുട്ടി.ആരോരുമില്ലാത്ത എനിക്ക് അവർ ആരൊക്കെയോ ആയി മാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *