കൗപീനക്കാരൻ – 3 Like

അങ്ങനെ മറ്റൊരു സുന്ദരമായ ദിനവും കൂടി കടന്ന് പോയി. പിറ്റേന്ന് എനിക്കും കുറച്ച് പേർക്കും ചന്തയിൽ സാധനങ്ങൾ എത്തിച്ച് കൊടുക്കലായിരുന്നു ജോലി. ഇന്നാട്ടുക്കാർക്ക് വേണ്ടതെല്ലാം കിട്ടിയിരുന്ന ചന്ത. അതായിരുന്നു അവരുടെ ഗ്രാമതിർത്തി. ആ ചന്തക്കപ്പുറം ആരും ഇവിടെ നിന്ന് പോയിരുന്നില്ല. പുറം നാടുമായി അടുപ്പമില്ലാതെ അവർ ജീവിച്ച് പോവുന്നു.മറ്റ് നാട്ടുകാരിൽ നിന്ന് ഒറ്റപ്പെട്ട് ജീവിച്ച് പോവുന്നു.ചന്തക്കപ്പുറം കുറച്ച് പോയാൽ ഒരു ചെറു പട്ടണമുണ്ടെന്ന് ഞാൻ മനസ്സിലാക്കി. അവിടേക്ക് പോവാന്നുള്ള വഴിയും ഞാൻ ചോദിച്ച് മനസ്സിലാക്കി.

അവിടെക്കൊന്ന് പോവാൻ ഞാൻ തീരുമാനിച്ചു. പിറ്റേന്ന് രാവിലെ കുളിച്ച് ഞാൻ എന്റെ ഷർട്ടും മുണ്ടും എടുത്ത് ധരിച്ചു. എന്നെ ആ കോലത്തിൽ കണ്ട അക്കയും മല്ലിയും കാര്യമെന്തെന്ന് തിരക്കി.ഞാൻ നാട് വിട്ട് പോവാണെന്ന് അവർ കരുതി കാണും.

“മല്ലി നീ വേഗമോന്ന് ഒരുങ്ങ് നമ്മുക്ക് ഒരിടം വരെ പോവാം ”

അവൾ എന്തെന്നറിയാതെ ആശ്ചരിച്ചു.

“എവിടേക്ക് പോവുന്ന കാര്യമാ മാമ്മൻ പറയുന്നേ ”

“അതൊക്കെ ഞാൻ പറയാം നീ എന്റെ ഒപ്പം വാ ”

ഞാൻ അവളെ നിർബന്ധിച്ചു. അവൾ ചെറിയൊരു പേടിയോടെ നിന്നു.

” വാ മല്ലി പേടിക്കാതെ ഞാൻ അല്ലേ വിളിക്കുന്നെ എന്റെ കൂടെ നിനക്ക് വരാൻ പറ്റില്ലേ. വായോ “
ഞാൻ മല്ലിയെ നിർബന്ധിച്ചു. മല്ലി അക്കയുടെ മുഖത്തേക്ക് നോക്കി.

“മാമ്മനല്ലേ വിളിക്കുന്നെ നീ കൂടെ പൊക്കോ ”

അക്ക എന്നിൽ വിശ്വാസമുള്ളവേണം പറഞ്ഞു.

മല്ലി ഒരുങ്ങിയിറങ്ങി. ഞാനും മല്ലിയും അക്കയോട് യാത്ര പറഞ്ഞിറങ്ങി.

“പിന്നെ പോവുന്നതൊക്കെ കൊള്ളാം അധികം വൈകാതെ തന്നെ തിരിച്ച് വരണം”

“ഇല്ല.ഇരുട്ടുന്നതിന് മുന്നേ വരാം “ഞാൻ അക്കക്ക് ഉറപ്പ് നൽകി.

ഞങ്ങൾ അവിടെ നിന്നിറങ്ങി നടന്നു

മല്ലി എവിടെക്കെന്നറിയാതെ എന്നോടൊപ്പം നാടന്നു.

“നമ്മൾ എവിടെക്കാ പോവുന്നെ പറ മാമ്മ ”

“നിന്നെ കൊല്ലാൻ ”

“പോ മാമ്മ. കളിപ്പിക്കാതെ കാര്യം പറ”

“കിണുങ്ങാതെ നടക്ക് പെണ്ണേ. അവിടെത്തുമ്പോൾ നീ അറിയും എവിടെക്കാ വന്നതെന്ന്”

മല്ലി എവിടേക്കാണ് യാത്ര എന്നറിയാതെ എന്നോടൊപ്പം നടന്നു കൊണ്ടിരുന്നു.

ഞങ്ങൾ നടന്ന് ചന്തയിലെത്തി.

“ഹോ ഇവിടേക്ക് വരാനായിരുന്നോ. ഈ വെപ്രാളം.ഇങ്ങോട്ട് വരനെന്തിനാ ഇത്രയ്ക്ക് ഒരുങ്ങി കെട്ടിയത്”
“എന്റെ മല്ലി നമ്മൾ ഇവിടേക്കല്ല വന്നേ. ഇവിടെ നിന്ന് പോവാൻ പോകുന്നേയുള്ളു”

“പിന്നെ എവിടെക്കാ ”

“നീ ഒന്ന് വന്നേ അവിടെത്തുമ്പോൾ നിനക്ക് മനസ്സിലാവും ”

മല്ലി എവിടെക്കെന്നറിയാൻ എന്റെ മുഖത്തേക്ക് ഉറ്റു നോക്കി. ഞാൻ അവളുടെ കൈയും പിടിച്ച്. ഒരു കുതിര വണ്ടിയിൽ കയറി. കുതിരക്കാരനോട് അടുത്ത പട്ടണത്തിലേക്ക് പോവാൻ ആവശ്യപ്പെട്ടു. അത്‌ എവിടെയെന്നറിയാതെ അവൾ എന്റെ മുഖത്തേക്ക് നോക്കി. മല്ലിക്ക് ചെറിയൊരു പേടി ഉണ്ടായിരുന്നു.ഞാൻ അത്‌ മനസ്സിലാക്കിയെന്നവണം മല്ലിയുടെ കൈ പിടിച്ച് അതിലൊന്ന് തലോടി കൊണ്ട് പറഞ്ഞു

“മല്ലി നീ പേടിക്കേണ്ട അവിടേം എന്താ ഉള്ളതെന്ന് ഞാൻ നിനക്ക് കാട്ടി തരാം. നീ കാണാത്ത ഒരു പുതിയ ലോകം നിനക്ക് കാട്ടി തരാം ”

വിശ്വാസം വരാതെ അവൾ എന്നെ നോക്കി കൊണ്ടിരുന്നു.

വണ്ടി ചലിച്ചു കൊണ്ടിരുന്നു. കാണുന്ന കാഴ്ചകൾ മാറി കൊണ്ടിരുന്നു.പാടങ്ങളും വീടുകളും താണ്ടി വണ്ടി ഒരു റോട്ടിലേക്ക് കയറി.മല്ലി അതെല്ലാം നോക്കി കണ്ടിരുന്നു. റോഡിൽ പല വണ്ടികളും ചീറി പാഞ്ഞ് പോയി കൊണ്ടിരുന്നു. മല്ലി അതൊക്ക ആദ്യമായി കാണുകയായിരുന്നു.അവൾക്കതെല്ലാം അവിശ്വസിനിയമായ കാഴ്ച്ചകളായിരുന്നു. വലിയ വലിയ കെട്ടിടങ്ങളിലൂടെ മുൻപിലൂടെ ഞങ്ങൾ കടന്ന് പോയി. അവയുടെ ഉയരങ്ങളും വലിപ്പവും അവളിൽ അതിശയം സൃഷ്ടിച്ചു. അത്ര വലിയ അമ്പര ചുംബികളല്ല എന്നാലും അവളെ സംബന്ധിച്ച് അവ അത്രയുമുണ്ടായിരുന്നു.ഇടക്ക് അവൾ സന്തോഷം കൊണ്ട് എന്നെ നോക്കിയിരുന്നു.

അങ്ങനെ ഞങ്ങൾ പട്ടണത്തിൽ എത്തി. വണ്ടിക്കാരാന് കാശും കൊടുത്ത് ഞങ്ങൾ നടന്നു. മല്ലി എന്റെ കൈയിൽ മുറുകെ പിടിച്ച് എന്നോടൊപ്പം നടന്നു. പലതും ആദ്യമായി കാണുന്നതിന്റെ പേടി അവളിൽ ഉണ്ടായിരുന്നു.
ഞാൻ അവളെയും കൊണ്ട് ഒരു സിനിമ തിയേറ്ററിൽ കയറി.തീയേറ്ററിൽ ആളുകൾ കുറവായിരുന്നു.തിയേറ്ററിലെ ഒരു മൂലയിലെ ഒഴിഞ്ഞ രണ്ട് കസേരയിൽ ഞങ്ങൾ ഇരുന്നു.കസേരയുടെ കുഷേനിൽ ഇരുന്നപ്പോൾ അതിന്റെ സുഖം കൊണ്ട് അവൾ അതിലേക്ക് അമ്മർന്നിരുന്നു. അവളതിൽ ഇരുന്ന് ചാടി നോക്കി.വളരെ സന്തോഷവതിയായിരുന്നു അവൾ. ആളുകൾ ശ്രെദിക്കുന്നത് കണ്ടപ്പോൾ ഞാൻ അവളോട് അടങ്ങി ഇരിക്കാൻ പറഞ്ഞു. അവൾ സീറ്റിൽ ചാരിയതും അത്‌ പിന്നോട്ട് പോയി. അവൾ പേടിച്ച് മുനോട്ടേക്ക് ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *