കൗപീനക്കാരൻ – 3 Like

“മല്ലി. നീ പേടിക്കേണ്ട ഇവിടുത്തെ കസേരകളൊക്കെ ഇങ്ങനെയാ. നമ്മുക്ക് ചാരി കിടന്നിരുന്ന് കാണാൻ വേണ്ടിയാണ് ”

“എന്ത് കാണാഞ്ഞ മാമ്മാ നമ്മൾ ഇവിടെ വന്നത് ”

“സിനിമ ”

“സിനിമയോ അത്‌ ഗൗണ്ടരുടെ വീട്ടിലെ ടി വിയിൽ ഉള്ളതല്ലെ”

“അത്‌ തന്നെ. നീ അവിടെ സിനിമ കണ്ടിട്ടുണ്ടോ ”

“കുറച്ച് കണ്ടിട്ടുണ്ട്.സിനിമ കണ്ട് നിന്നപ്പോൾ ഗൗണ്ടറയ്യാ ചീത്ത പറഞ്ഞ് ഓടിപ്പിച്ചു”

“സാരമില്ല നമ്മുക്ക് ഇപ്പോ ഇവിടെയിരുന്ന് കാണാം”

മല്ലി സീറ്റിലേക്ക് ചാരി ഇരുന്നു. ഇപ്രാവശ്യം ശ്രെദ്ധിച്ച് പേടിയോടെയാണ് ഇരുന്നത്.കുറച്ച് നേരം ഇരുന്നതും അവൾ അതിനോട് പൊരുത്തപ്പെട്ടു.

സിനിമ തുടങ്ങാറായി ലൈറ്റുകൾ അണഞ്ഞു. മല്ലിക്ക് അവിടെ ഇരുട്ട് നിറഞ്ഞതിഞ്ഞാൽ പേടിയായി. അവൾ എന്റെ കൈയിൽ മുറുകെ പിടിച്ചു.

“പേടിക്കേണ്ട സിനിമ തുടങ്ങാറായതുക്കൊണ്ട ലൈറ്റെല്ലാം അണഞ്ഞത്. സിനിമ ഇരുട്ടത്തിരുന്നാ കാണാ.ഇപ്പോ സിനിമ തുടങ്ങും അങ്ങോട്ട് നോക്കിയിരുന്നോ “ഞാൻ മല്ലിക്ക് പറഞ്ഞു കൊടുത്തു.
സിനിമ തുടങ്ങി. ഒരു റൊമാന്റിക്‌ സിനിമക്കായിരുന്നു ഞങ്ങൾ പോയത്. മല്ലി സിനിമ ആസ്വദിക്കുണ്ടായിരുന്നു. ഞാൻ സിനിമ കാണുന്നതിഞ്ഞൊപ്പം മല്ലിയെയും നോക്കുണ്ടായിരുന്നു. അവളുടെ പൂർണ്ണ ശ്രെദ്ധ സിനിമയിൽ ആയിരുന്നു.

സ്‌ക്രീനിൽ ഇന്റർവെൽ എന്ന് എഴുതി കാണിച്ചു. ലൈറ്റുകൾ തെളിഞ്ഞൂ.

“സിനിമ കഴിഞ്ഞോ” മല്ലി എന്നോട് ചോദിച്ചു.

“ഇല്ല ഇന്റർവെൽ ആയതാ ”

അവൾക്ക് അതെന്താന്ന് മനസ്സിലായില്ല. ഞാൻ അവൾക്ക് വിശദികരിച്ചു.

“സിനിമ പകുതി ആവുന്നതിനെയാ ഇന്റർവെൽ എന്ന് പറയാ. ആ സമയം കുറച്ച് നേരം ഒരു ഇടവേളയാണ്. അപ്പോൾ നമ്മുക്ക് മൂത്ര മൊഴിക്കാനോ ചായ കുടിക്കാഞ്ഞോ പോവാം. നിനക്ക് മൂത്ര മൊഴിക്കാൻ പോണ്ണോ”

അവൾ വേണ്ടന്ന് തലയാട്ടി.

“എങ്കിൽ ഞാനൊന്ന് പോയി എന്തെങ്കിലും കഴിക്കാൻ വാങ്ങി കൊണ്ടുവരാം ”

എന്ന് പറഞ്ഞ് ഞാൻ അവിടെ നിന്ന് എഴുന്നേറ്റു.

“വേഗം വരണേ എനിക്ക് ഇവിടെ ഒറ്റക്കിരിക്കാൻ പേടിയാ അവൾ പറഞ്ഞു ”

പരിചിതമല്ലാത്ത സ്ഥലത്ത് ഒറ്റക്ക് ഇരിക്കുന്നതിന്റെ പേടി അവളിൽ ഉണ്ടായിരുന്നു. അത്‌ മനസ്സിലാക്കിയ ഞാൻ അവളോട് പറഞ്ഞു

“പേടിക്കേണ്ടട്ടോ ഞാൻ വേഗം വരാംട്ടോ. എന്റെ മോൾ ഇവിടെ തന്നെയിരിക്കണേ.എങ്ങും പോവരുതേ”

അടുത്തിരിക്കുന്ന ചേച്ചിയോട് മല്ലിയെ ഒന്ന് ശ്രെദ്ധിക്കാൻ പറഞ്ഞ്. ഞാൻ പുറത്തേക്കിറങ്ങി.

ഞാനൊന്ന് മൂത്രമൊഴിച്ച് രണ്ട് ഐസ് ക്രീമും വാങ്ങി വരുമ്പോളേക്കും പടം തുടങ്ങിയിരുന്നു. എന്നെ കാണാതെ മല്ലി പേടിച്ചിരിക്കുകയായിരുന്നു. എന്നെ കണ്ടതും അവൾക്ക് ആശ്വാസമായി.
ഞാൻ എന്റെ സീറ്റിൽ ഇരുന്ന് ഒരു ഐസ് ക്രീം അവൾക്ക് നൽകി. അവളത് എന്തെന്നാ രീതിയിൽ എന്നെ നോക്കി. ഞാൻ അതൊന്ന് നക്കി കാണിച്ചു. അവളത് അനുകരിച്ചു. അതിന്റെ തണുപ്പും രുചിയും അവളിൽ അത്ഭുതമേറ്റി. ഞാൻ അത്‌ നുണഞ് കഴിക്കാൻ കാട്ടി. മല്ലി സിനിമയും കണ്ട് ഐസ് ക്രീം ആസ്വദിച്ച് കഴിച്ചു കൊണ്ടിരുന്നു.

സിനിമ തീർന്ന് ഞങ്ങൾ പുറത്തേക്കിറങ്ങി. സിനിമ മല്ലിക്ക് അത്രേക്കിഷ്ടപ്പെട്ടിരുന്നു.സമയം ഉച്ചയോട് അടുത്തതിഞ്ഞാൽ ഞങ്ങൾ ഒരു ഹോട്ടലിൽ കയറി. കഴിക്കാനായി രണ്ട് ബിരിയാണി പറഞ്ഞു. മല്ലി ഇപ്പോഴും ഒരു അത്ഭുത ലോകത്തായിരുന്നു. തനിക്ക് ചുറ്റും എന്താ നടക്കുന്നത് എന്നറിയാത്ത ലോകത്ത്.

ബിരിയാണി ഞങ്ങളുടെ മുന്നിൽ കൊണ്ട് വന്ന് വെച്ചു. ഞാൻ അവളോട് കഴിച്ചോളാൻ പറഞ്ഞു. അവൾ ഇത് ആദ്യമായി കഴിക്കുകയായിരുന്നു എന്ന് എനിക്കറിയാമായിരുന്നു.മല്ലിക്ക് ബിരിയാണി ഇഷ്ടപ്പെട്ടു അവളത് വാരി കഴിക്കുവാൻ തുടങ്ങി. അവളുടെ പാത്രം കാലിയാവാൻ തുടങ്ങി.

“നിനക്ക് ഇനി വേണോ”

അവൾ വേണ്ടെന്ന് തലയാട്ടി.

“വേറെ വലതും കഴിക്കാൻ വെണ്ണോ?”

“മ്മ്ച്ചും ”

“പെണ്ണേ നിനക്ക് എന്ത് വേണമെങ്കിലും പറഞ്ഞോ. പറയാൻ മടിക്കേണ്ട ”

“അയ്യോ അങ്ങനെയല്ല മാമ്മ എന്റെ വയറു നിറഞ്ഞു. അതുക്കൊണ്ടാ ഞാൻ വേണ്ടെന്ന് പറഞ്ഞെ ”

“എങ്കിൽ വാ എണീക്ക്. നമ്മുക്ക് കൈ കഴുകി പോകാം ”

Leave a Reply

Your email address will not be published. Required fields are marked *