സത്യം പറ നിരഞ്ജൻ നീ എന്നോട് വല്ലതും മറച്ചു വച്ചിട്ടുണ്ടോ… തിരുത്താനാവാത്ത എന്തെകിലും വലിയ ഒരു തെറ്റ് നീ ചെയ്തിട്ടുണ്ടോ എപ്പോളെങ്കിലും..
പെട്ടന്നുള്ള ആ ചോദ്യം നിരഞ്ജനെ ഒന്ന് പരുങ്ങലിൽ ആക്കി..
നീ എന്താ പെട്ടന്നിങ്ങനെയൊക്കെ ചോദിക്കുന്നെ നിനക്ക് വട്ടായോ. ദേ മോളുടെ ബര്ത്ഡേ ആണിന്നു നീ കളിക്കാതെ വായോ… നിരഞ്ജൻ വിക്കി വിക്കി പറഞ്ഞു താഴേക്ക് കൊണ്ടു പോകാനായി ദേവികയുടെ കൈ പിടിച്ചു….
അവൾ ആ കൈ വിടീച്ചു നിരഞ്ജന്റെ മുഖത്തു ആഞ്ഞോരടി കൊടുത്തു..
നിരഞ്ജൻ കവിളിൽ തിരുമി കൊണ്ടു ദേവികയെ ഒരു ഞെട്ടലോടെ നോക്കി
ഇപ്പോളെങ്കിലും സത്യം പറ നിരഞ്ജൻ ഇനി എല്ലാം ഏറ്റു പറയാൻ നിനക്കോ എനിക്കോ നമ്മുടെ മക്കൾക്കോ പറ്റിയെന്നു വരില്ല. ദേവികയുടെ കണ്ണ് നിറഞ്ഞു തുളുമ്പി….
ദേവിക ആദ്യമായാണ് നിരഞ്ജന്റെ മുന്നിൽ നിന്നു ഇങ്ങനെ കരയുന്നത്… അവൾക്ക് എന്തെല്ലാമോ മനസിലായിട്ടുണ്ട് എന്ന് നിരഞ്ജനും മനസിലായി… നിരഞ്ജൻ ദേവികയുടെ അടുത്ത് നിന്നു കരയാൻ തുടങ്ങി… വന്ന ഗസ്റ്റുകൾ എല്ലാം അവരുടെ നേരെ തിരിഞ്ഞു.. എന്താ സംഭവിക്കുന്നതെന്നു അറിയാതെ വന്നവരും മക്കളും എല്ലാം ദേവികയേയും നിരഞ്ജനെയും ശ്രദ്ധിക്കാൻ തുടങ്ങി….ദേവിക നിരഞ്ജനെ കൈ പിടിച്ചു വലിച്ചു ഭദ്രന്റെ കാൽക്കൽ കൊണ്ട് നിർത്തി.
പറ നിരഞ്ജൻ ഇയ്യാളെ അറിയില്ലേ എന്ന് പഠിക്കുന്ന സമയത്തു ഇയ്യാളോട് അരുതാത്തതൊന്നും ചെയ്തിട്ടില്ല എന്ന് എന്റെയും മക്കളുടെയും തലയിൽ തൊട്ട് സത്യം ചെയ്യ്… ദേവികയുടെ ശബ്ദം മൊത്തത്തിൽ ഇടറിയിരുന്നു.
ഭദ്രനെ തിരിച്ചറിഞ്ഞതും നിരഞ്ജൻ ആകെ തളർന്ന മട്ടിൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടു അത്രയും പേരുടെ മുന്നിൽ വച്ച് ഭദ്രന്റെ കാൽ കീഴിലേക്ക് വീണു
നിരഞ്ജൻ വിക്കി വിക്കി അവൻ കോളേജ് സമയത്തു ചെയ്ത അപരാധം ഏറ്റു പറഞ്ഞു… കോളേജ് സമയത്ത് ഭദ്രൻ കെട്ടാൻ പോകുന്ന പെണ്ണിനെ റാഗിങ് എന്ന് പറഞ്ഞു ഹോസ്റ്റലിൽ തുണി ഇല്ലാതെ നടത്തിച്ചതും.. ഭദ്രന്റെ മുന്നിൽ വച്ചു അന്ന് കൂടെയുണ്ടായിരുന്ന അൻവറിനെ കൊണ്ടു അവളെ നിർബന്ധിപ്പിച്ചു സെക്സ് ചെയ്യിച്ചതും.. അത് കംപ്ലയിന്റ് ചെയ്ത അഭിരാമിയെ ക്ലാസ് റൂമിൽ ഇരുത്തി മൊട്ടടിച്ചു.. പാന്റിസും ബ്രായും മാത്രം ഇട്ടു ബോയ്സ് ബാത്‌റൂമിൽ കെട്ടിയിട്ടതും.. അപമാനം സഹിക്കാൻ വയ്യാതെ ഭദ്രന്റെ പെണ്ണ് ആത്മഹത്യ ചെയ്തതും എല്ലാം എണ്ണിയേണ്ണി നിരഞ്ജൻ ദേവികയോടായി പറഞ്ഞു…
നിരഞ്ജന്റെ അന്നത്തെ പ്രവർത്തികൾ ഓർത്തു ദേവികക്ക് അവളോട് തന്നെ വെറുപ്പ് തോന്നി ഇങ്ങനെയൊരാളുടെ കൂടെ ഇത്ര വർഷങ്ങൾ ജീവിച്ചല്ലോ എന്നോർത്ത് അവൾ പശ്ചാത്തപിച്ചു..
വന്ന ഗസ്റ്റിൽ മിക്കവരും നിരഞ്ജനെ ഒളിഞ്ഞും തെളിഞ്ഞും തെറി പോലും വിളിച്ചു… എല്ലവർക്കും ഭദ്രനെ ഓർത്തു സഹതാപം തോന്നി…..
ദേവിക ഭദ്രനെ നോക്കി കൈ കൂപ്പി കൊണ്ടു പറഞ്ഞു
എന്റെ ഭർത്താവ് നിങ്ങളോട് ചെയ്തത് തെറ്റ് തന്നെയാണ്.. ഒരിക്കലും പൊറുക്കാനാവാത്ത തെറ്റ്. അതിന്റെ പേരിൽ എന്റെ മക്കളെ ശിക്ഷിക്കരുത്. എനിക്കറിയാം നിങ്ങൾ ചെയ്യാൻ പോകുന്നതെല്ലാം.ഞങ്ങളെ വിട്ടേക്ക്…
അപ്പോളും ഭദ്രൻ ഒരു ഭാവ വ്യതാസവുമില്ലാതെ നിൽക്കുന്നത് ദേവികയെ ഭയപ്പെടുത്തി…
താൻ സ്വപ്നത്തിൽ കണ്ടതെല്ലാം യാഥാർഥ്യം ആവുമെന്ന് അവൾക്ക് മനസിലായി….
ആ സമയത്താണ് സ്വപ്ന ഓടി വന്ന് ഭദ്രനെ കെട്ടി പിടിച്ചു കരയുന്നത്….
. സോറി അങ്കിൾ… എന്റെ അച്ഛൻ അങ്കിളിനോട് ചെയ്തത് മഹാ അപരാധം ആണ്…. ആ അച്ചന്റെ മോളായി ഞാൻ ജനിച്ചു പോയി..അച്ഛന് വേണ്ടി ഞാൻ ക്ഷമ ചോദിക്കുവാ… അങ്കിൾ അതിനെല്ലാം പകരമായി എന്ത് ശിക്ഷ വേണേലും തന്നോളൂ… അത്ര വലിയ തെറ്റാ അച്ഛൻ ചെയ്തേ….
സ്വപ്ന ഭദ്രന്റെ നെഞ്ചിൽ ചാരി കിടന്നു കരഞ്ഞു……..
ദേവിക നോക്കുമ്പോൾ ഭദ്രന്റെ കണ്ണ് നിറയുന്നു… പക കത്തി നിന്ന ആ കണ്ണുകളിൽ സഹാനുഭൂതിയും ഒരു മകളോടുള്ള വാത്സല്യവും അവൾ കണ്ടു….
