കുളിരിൽ വിരിയുന്ന കനൽ പൂവ് – 2 30അടിപൊളി 

കുളിരിൽ വിരിയുന്ന കനൽ പൂവ് 2

Kuliril Viriyunna Kanal Poovu Part 2 | Author : Spulber

[ Previous Part ] [ www.kambi.pw ]


ഷിഫാന പുലർച്ചെ തന്നെ ഉണർന്നു.
അല്ലെങ്കിലും രാത്രിയവൾ ഉറങ്ങിയിട്ടേയില്ല. പലതും ആലോചിച്ചും, ചിന്തിച്ചും, കരഞ്ഞും അവൾ നേരം വെളുപ്പിക്കുകയായിരുന്നു.

അവളെഴുന്നേറ്റ് കുളിച്ചു. ദിക്കറിയില്ലെങ്കിലും ഒരൂഹം വെച്ച് തിരിഞ്ഞ് നിന്ന് സുബ്ഹി നമസ്കരിച്ചു.
നിസ്കാരം കഴിഞ്ഞ് കണ്ണീരോടെ,തന്റെ ജീവിതം നന്നാക്കിത്തരാൻ പടച്ചവനോട് പ്രാർത്ഥിച്ചു.
പിന്നെ അടുക്കളയിലേക്ക് കയറി.

രാവിലെ കഴിക്കാൻ എന്തുണ്ടാക്കണമെന്നവൾ ചിന്തിച്ചു. എന്ത് വേണമെങ്കിലും ഉണ്ടാക്കാം.. എല്ലാ സാധനങ്ങളുമുണ്ട്.. ഇന്നേതായാലും ദോശയൊന്നും ഉണ്ടാക്കാൻ കഴിയില്ല. മാവൊന്നും റെഡിയാക്കിയിട്ടില്ല.
തൽക്കാലം പുട്ടുണ്ടാക്കാം.. വീട്ടിൽ മുഴുവൻ അടുക്കളപ്പണിയും അവളൊറ്റക്കായതിനാൽ എന്തുണ്ടാക്കാനും അവൾക്കറിയാം.

രണ്ടാമത്തെ കുറ്റി പുട്ട് പാത്രത്തിലേക്ക് കുത്തിയിടുമ്പോൾ പിന്നിലൊരു മുരടനക്കം കേട്ട് അവൾ തിരിഞ്ഞ് നോക്കി.
പിന്നിൽ ചിരിയോടെ ദാസേട്ടൻ..

“അല്ലാ.. ഇത്ര നേരത്തെ എഴുന്നേറ്റോ..?
കുറച്ച് കഴിഞ്ഞിട്ടൊക്കെ മതിയായിരുന്നല്ലോ മോളേ…”

“ സാരമില്ലേട്ടാ… ഞാനെന്നും ഈ സമയത്ത് എഴുന്നേൽക്കുന്നതാ..”

ഷിഫാനയും ചിരിയോടെ പറഞ്ഞു.

“എന്നത്തേയും പോലെയാണോ ഇന്ന്..?
ഇന്നൊരു പത്ത്മണിയായിട്ടൊക്കെ എഴുന്നേറ്റാൽ മതിയായിരുന്നു… നീയേതായാലും മാറി നിൽക്ക്,. ഇനിയൊക്കെ ഞാൻ ചെയ്തോളാം..”

“അയ്യോ… വേണ്ടചേട്ടാ.. പുട്ട് ഞാനുണ്ടാക്കിയിട്ടുണ്ട്.. ഇനി കറിയെന്തെങ്കിലും ഉണ്ടാക്കിയാ മതി.. ചേട്ടൻ പോയി കുളിച്ചോ..എല്ലാം ഞാനുണ്ടാക്കിക്കോളാം..”

തന്റെ ഭർത്താവിനോടാണോ താൻ സംസാരിക്കുന്നത് എന്ന് പോലും ഷിഫാനക്ക് തോന്നി.ഇങ്ങിനെയൊരു ഭർത്താവിനെയാണ് താനാഗ്രഹിച്ചത്. എല്ലാത്തിനും തന്റെ കൂടെ നിൽക്കുന്നൊരാൾ..

“ഇന്ന് കറിയൊന്നും വേണ്ടെടീ.. ഫ്രിഡ്ജിൽ പഴം കാണും.. എനിക്കതുമതി.. നിനക്ക് കറിവേണോ.?”

“എനിക്കും അത് മതി.. ഞാനെന്നാ ചായയുണ്ടാക്കാം… ചേട്ടന് ബെഡ്കോഫി പതിവുണ്ടോ..? “

“ ഇല്ലെടീ.. അല്ലാത്തത് തന്നെ സമയത്തിന് കഴിക്കാറില്ല…
നിന്റെ കെട്ട്യോനെന്ത് പറയുന്നു.. രാത്രി നീയെന്തേലും സംസാരിച്ചോ..?”

പ്രസന്നമായ ഷിഫാനയുടെ മുഖം അതോടെ മാറി. അവിടെ വെറുപ്പും സങ്കടവും നിറഞ്ഞു.

“ഇത് വരെ ബോധം തെളിഞ്ഞിട്ടില്ലേട്ടാ… ഇന്ന് രാത്രിയും അതും വലിച്ചാണ് വരുന്നതെങ്കിൽ ഞാനാ മുറിയിൽ കിടക്കില്ല…”

ദേഷ്യത്തോടെ അവൾ പറഞ്ഞു.

“എടീ പൊട്ടീ… നീ മുറിയിൽ നിന്നിറങ്ങുകയല്ല വേണ്ടത്.. അവനെ മുറിയിൽ കയറ്റരുത്..അതാവേണ്ടത്..”

അത് ശരിയാണെന്ന് ഷിഫാനക്ക് തോന്നി.

“ചേട്ടനെപ്പഴാ കടയിൽ പോകാറ്..?’”

കിച്ചൺ സ്ലാബിൽ കയറിയിരിക്കുന്ന ദാസനോട് അവളോരോ വിശേഷം ചോദിച്ചു.

“കട ഒൻപത് മണിക്കാ തുറക്കുന്നത്.. ഞാനാറ് മണിക്ക് എഴുന്നേൽക്കും..ഭക്ഷണമൊക്കെ ഉണ്ടാക്കി, വീടെല്ലാം തൂത്ത് തുടച്ച്, എല്ലാം കഴിയുമ്പൊഴേക്കും നേരം കണക്കാവും.. സമയമുണ്ടെങ്കിൽ പിന്നിൽ കുറച്ച് കൃഷിയൊക്കെയുണ്ട്.. അവിടെ കുറച്ച് നേരം എന്തേലുമൊക്കെ ചെയ്യും…”

“ചേട്ടൻ കൃഷിയൊക്കെ ചെയ്യോ… ?”

ഷിഫാന താൽപര്യത്തോടെ ചോദിച്ചു.

“അങ്ങിനെ വലുതായിട്ടൊന്നുമില്ല… കൃഷിയെനിക്ക് ഇഷ്ടമുള്ള കാര്യമാ.. പക്ഷേ സമയം കിട്ടാറില്ല… “

“ കൃഷി എനിക്കും ഇഷ്ടാ ചേട്ടാ..ഞാനും വീട്ടിൽ എല്ലാം ഉണ്ടാക്കാറുണ്ട്…”

ഇദ്ദേഹമായിരുന്നു തന്റെ ഭർത്താവ് ആയിരുന്നെങ്കിൽ എന്ന് സങ്കടത്തോടെ ഷിഫാനയോർത്തു.

“ഏതായാലും ഇന്നെനിക്ക് അടുക്കളപ്പണിയൊന്നുമില്ലല്ലോ… കുറച്ച് പയറ് പറിക്കാനുണ്ട്… അതൊന്ന് പോയി നോക്കട്ടെ..”

ദാസൻ എഴുന്നേറ്റ് അടുക്കള വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.

ഷിഫാന ചായയും റെഡിയാക്കി, മുറിയിൽ വന്ന് നോക്കി. വിനോദ് വായും പൊളിച്ച് വെച്ച് ഉറക്കം തന്നെ.
അറപ്പോടെ അവനെയൊന്ന് നോക്കി അവൾ പുറത്തിറങ്ങി.
ചായപ്പാത്രം അടച്ച് വെച്ച് അവൾ പുറത്തേക്കിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *