ഭദ്രൻ സ്വപ്നയെ പിടിച്ചു നിർത്തി… അവളുടെ കണ്ണ് തുടച്ചു…..
കരയണ്ട മോളെ.. മോള് മോളുടെ അച്ഛന്റെ പോലെയല്ല.. നല്ല ഹൃദയം ഉള്ളവളാണ് നിന്റെ അമ്മയെ പോലെ… അങ്കിൾ മോളെ ഒന്ന് വിഷ് ചെയ്യാൻ മാത്രം വന്നതാണ്….. അങ്കിൾ പോകുവാണ്… മോൾ ഒരിക്കലും നിന്റെ അച്ഛനെ പോലെ ആവാതിരിക്കട്ടെ…. ആ വരം ആണ് അങ്കിൾ തരുന്ന ഗിഫ്റ്റ്…..
ഇത്രയും പറഞ്ഞു കൊണ്ടു ഒരു സ്വർണമാല സ്വപ്നക്ക് സമ്മാനിച്ചു ഭദ്രൻ ആ വീട്ടിൽ നിന്നും ഇറങ്ങി… പതിയെ മുന്നോട്ടു നടന്നു…. അപ്പുറവും ഇപ്പുറവുമായി അൻവറും അഭിരാമിയും..
പോകുന്ന വഴി അൻവർ ഭദ്രന്റെ തോളിൽ കയ്യിട്ടുകൊണ്ട് ചോദിച്ചു…
ഡാ.. ഇതൊന്നും ആയിരുന്നില്ലലോ നമ്മുടെ പ്ലാൻ… ആ കുടുംബം മുഴുവൻ അപമാനിച്ചു നശിപ്പിക്കാൻ ആയിരുന്നില്ലേ… നീ പിന്നെ എന്തിനാ നിന്റെ കഴിവ് ഉപയോഗിച്ച് നടക്കാൻ പോകുന്ന കാര്യം ദേവികയെ അറിയിച്ചത്
ഭദ്രൻ ചിരിച്ചു കൊണ്ടായിരുന്നു അതിനു മറുപടി പറഞ്ഞത്…..
ആ കുടുംബം മുഴുവൻ എനിക്ക് വേണമെങ്കിൽ ഇപ്പോളും നശിപ്പിക്കാവുന്നതേ ഉള്ളു….. പക്ഷെ നീ കണ്ടില്ലേ… ദേവികയും മക്കളും നിരഞ്ജനെ പോലെ രാക്ഷസ ഗുണം ഉള്ളവരല്ല..അവൻ ചെയ്ത തെറ്റിന് അവരെ ഉപദ്രവിക്കണ്ട എന്നെനിക്ക് തോന്നി… അവനുള്ള ശിക്ഷ… ഇനി ഒറ്റപ്പെടലും വിഷാദവും ആണ്… അത് മതിയെട…അവൻ മാത്രം നരകിക്കുന്നത് എനിക്ക് കണ്ടാൽ മതി….ദേവികയെ സ്വപ്നത്തിൽ ആണെകിൽ പോലും ഞാൻ അത്രയും അപമാനിച്ച കുറ്റബോധമേ എനിക്കുള്ളൂ.. എത്ര മറക്കാൻ ശ്രമിച്ചാലും അവൾ കണ്ട സ്വപ്നം റിയൽ ആയി നടന്നതാണ് എന്ന് തന്നെ അവൾക്ക് തോന്നും..എന്റെ പെണ്ണിനോട് അവൻ ചെയ്തതിനു പകരമാവില്ലെങ്കിലും ഞാൻ അത് അവിടെ നിർത്തുവാണ്
നടക്കുന്ന വഴിക്ക് തിരിഞ്ഞു നോക്കിയ അഭിരാമി കാണുന്നത് അവരെ തൊഴു കയ്യോടെ കരഞ്ഞു കൈ കൂപ്പി നിൽക്കുന്ന ദേവികയെ ആണ്…. ഭദ്രനോടുള്ള സിംപതിയും അവൻ അവരെ ഉദ്രവിക്കാതെ വിട്ടതിനുള്ള നന്ദിയും എല്ലാം അഭിരാമിക്ക് ദേവികയിൽ കാണാൻ പറ്റി………
എല്ലാവരും വെറുപ്പോടെയും അറപ്പോടെയും നിലത്തു ഇരിക്കുന്ന നിരഞ്ജനെ നോക്കി പുലഭ്യം പറഞ്ഞു കൊണ്ടേ ഇരുന്നു…. ദേവികയും മക്കളും ആ സമയം അവിടെ നിന്നും ഇറങ്ങി പോരാനുള്ള പെട്ടികൾ പാക്ക് ചെയ്തു പുറത്തേക്ക് വന്നു….
ഭർത്താവിന്റെ പാപഭാരം ചുമക്കാൻ എനിക്ക് മടിയില്ല… പക്ഷെ നിങ്ങൾ അന്ന് ചെയ്തത് പാപമല്ല… അതിലും വലിയ ക്രൂരതയാണ്…. അതിനുള്ള ശിക്ഷ ഞാൻ സ്വപ്നത്തിലൂടെ അനുഭവിച്ചു… ഇനി എന്റെ മക്കളെ കൂടെ ഞാൻ അത് കാണാൻ സമ്മതിക്കില്ല…. അത് കൊണ്ടു ഇനി ഞങ്ങളുടെ പിന്നാലെ വരരുത്… ഇന്ന് തീർന്നു നമ്മൾ തമ്മിലുള്ള സകല ബന്ധവും…
ദേഷ്യത്തിലും പുച്ഛത്തോടെയും ഇത്രയും പറഞ്ഞു ദേവിക മക്കളെയും കാറിൽ കയറ്റി…. യാത്ര തിരിച്ചു… ഒന്ന് തിരിഞ്ഞു പോലും നോക്കാതെ മക്കളും അമ്മയോടൊപ്പം ഇറങ്ങി പോകുന്ന കണ്ട്
നിരഞ്ജൻ… ഇരുന്നു വാ വിട്ടു നിലവിളിച്ചു…. ഗസ്റ്റ് ആയി വന്നവർ എല്ലാം അവനെ ഇട്ടിട്ട് പോയി….
എല്ലാം കണ്ട് കരഞ്ഞു കൊണ്ടിരുന്ന നിരഞ്ജൻ ചിരിക്കാനും എന്തോ പിച്ചും പേയും എല്ലാം പറയാനും തുടങ്ങി..സ്വന്തം പേര് പോലും മറന്നു അയ്യാൾ ഭൂതകാലത്തെ തെറ്റിൽ തന്നെ കുടുങ്ങി കിടന്നു… മനോ നില തെറ്റിയ നിരഞ്ജനെ നോക്കി ഒരു പക്ഷെ.. ഭദ്രന്റെ കാമുകിയുടെ ആത്മാവ് നീതി കിട്ടിയ ആശ്വാസത്തിൽ പുഞ്ചിരിക്കുന്നുമുണ്ടാവാം……………
(END)……..
