ഗായത്രി – 2

” ഹലൊ… ഞാൻ അക്ഷയ് “

” ഹായ് ഞാൻ നിധിൻ “

” നീ എന്തിനാ ഇങ്ങനെ പേടിച്ച് ഇരിക്കുന്നെ നിന്നെ ഇവിടെ ആരും ഒന്നും ചെയ്യാൻ പോകുന്നില്ല നീ ഇങ്ങനെ ടെൻഷൻ അടിക്കാതെ ചിൽ ആയി ഇരിക്ക്

” ഞാൻ അവനുമായി സംസാരിക്കുമ്പോൾ ആണ് ആവണി ക്ലാസ്സിലേക്ക് വരുന്നത്. അവൾ ചുറ്റും നോക്കി എല്ലാ ബെഞ്ചിലും ആളുകൾ നിറഞ്ഞ കൊണ്ട് അവൾ എന്റെ അടുത്ത് വന്നിരുന്നു. ഇപ്പോൾ ആ ബെഞ്ചിൽ ഞങ്ങൾ മൂന്നുപേരും മാത്രം.
ലെഫ്റ്റ് സൈഡ് മൂലയ്ക്ക് നിധിൻ നടുക്ക് ഞാൻ സൈഡിൽ അവൾ. അവളുടെ ആ ഇരിപ്പ് എനിക്ക് അത്രക്ക് ഇഷ്ടപ്പെട്ടില്ല ഞാൻ ഒന്നും മിണ്ടാതെ അവിടെ ഇരുന്നു. അവൾ അവനെ പരിചയപെട്ടു.

” നീ എന്താ അക്ഷയ് ഇന്നലെ നേരത്തെ പോയെ ഞാൻ ഇവിടെ ഒറ്റക്ക് ഇരുന്ന് ചടച്ചു പോയി ” ഞാൻ ഒന്നുമിണ്ടാതെ കേട്ടിരുന്നു.

” നീ പോയത് ഞാൻ കണ്ടില്ലാ ഇല്ലേൽ ഞാൻ നിന്റെ കൂടെ വന്നേനെ ” അവളുടെ ആ വർത്താനം ആദ്യം എനിക്ക് ഒരു അസ്വസ്ഥത ആയിരുന്നു തന്നത്

ആദ്യത്തെ പിരീഡ് ആരും വരാത്തത് ഞങ്ങളെ ഒരുപാട് അടുപ്പിച്ചു അവളുടെ സംസാരം തന്നെ ആണ് ഞങ്ങളെ കൂട്ടക്കാൻ കാരണം ഒരു പെണ്ണിനോടും അധികം സംസാരിക്കാറില്ലാത്ത ഞാൻ അവളുടെ ഓരോ കാര്യങ്ങളും എൻജോയ് ചെയ്യാൻ തുടങ്ങി.

സാധാരണ കോളേജിൽ ഞാൻ ഫുഡ്‌ കൊണ്ടു പോകാറില്ല ക്യാന്റീനിൽ പോയി കഴിക്കാറാണ് പതിവ്. അന്നും അതുപോലെ ഞാൻ ക്യാന്റീനിൽ പോകാൻ നിൽക്കുമ്പോൾ ആണ് അവൾ എന്നോട് പറയുന്നത്

” നമ്മക്ക് മൂന്നിനും ക്യാന്റീനിൽ പോയാലോ ” അവനും അതിന് ഒരു പുഞ്ചിരിയാണ് മറുപടി തന്നത്. ഒന്നും നോക്കാതെ ഞങ്ങൾ മൂന്നും കൂടെ ക്യാന്റീൻ ലക്ഷ്യമാക്കി നടന്നു. അവിടെ എത്തിയപ്പോൾ ആണ് ഒരു കാര്യം മനസിലായത് ക്യാന്റീനിൽ അടുക്കാൻ പറ്റില്ല അത്രക്ക് തിരക്ക് ആണ്.

” ഇവിടുന്ന് ഫുഡ്‌ കഴിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നില്ല ” എന്ന് പറഞ്ഞ് ആവണി എന്നെ നോക്കി

” നീ എന്നെ നോക്കിട്ട് വെല്ല്യ കാര്യമൊന്നുമില്ല എനിക്ക് ഇവിടെ വേറെ കട ഉണ്ടോ എന്ന് പോലും അറിയില്ലാ “

” ന്നാ വാ നമ്മക്ക് ആ സ്റ്റോൺ ബെഞ്ചിൽ വെല്ലോം പോയിരിക്കാം ” ആവണി അങ്ങനെ പറഞ്ഞ് എന്നെ നോക്കി അളിഞ്ഞ ചിരി പാസ്സാക്കി.
ഞങ്ങൾ അങ്ങോട്ട് നടക്കുമ്പോൾ അതുവഴി അഭിഷേക് പോകുന്ന കണ്ടത്.

” ബ്രോ……. ” ഞാൻ നീട്ടി വിളിച്ചു കൊണ്ട് പുള്ളിന്റെ അടുത്തേക്ക് നടന്നു.

” ആ ഇതാര് അക്ഷയ് ഓ എന്താ വിളിച്ചേ “

” ബ്രോ ഇവിടെ ഫുഡ്‌ കഴിക്കാൻ പറ്റിയ വെല്ല കടയും ഉണ്ടോ. ക്യാന്റീനിലേക്ക് അടുക്കാൻ പറ്റില്ല അത്രക്ക് തിരക്കാ. പിന്നെ ഞങ്ങൾക്ക് മൂന്നു പേർക്കും ഇരിക്കാൻ പറ്റണം “

“മൂന്ന് പേരോ “

ഞാൻ അവരെ രണ്ടിനെയും ചൂണ്ടിക്കാട്ടി കൊണ്ട് പറഞ്ഞു.

” ആ നിങ്ങൾ വാ ഞാൻ ഒരു കട കാണിച്ച തരാം”ഞങ്ങൾ അവന്റെ പുറകെ പോയി ഗേറ്റ് കടന്നു മുൻപോട്ട് പോയി.

നടന്ന് ചെറിയ പെട്ടിക്കടയുടെ മുന്നിലായിരുന്നു ചെന്നുനിന്നത്. ഞങ്ങൾ മൂന്നും അഭിഷേകിനെ നോക്കി കാരണം അവിടെ ഒരു പെട്ടിക്കട മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരു ഹോട്ടൽ പ്രതീക്ഷിച്ച ഞങ്ങൾ അവനെ തന്നെ നോക്കി

” നിങ്ങൾ നോക്കുന്നതിന്റെ കാര്യം എനിക്ക് മനസ്സിലായി ഇവിടെ കിട്ടുന്നപോലത്തെ ഫുഡ്‌ നിങ്ങൾക്ക് വേറെ എവിടെന്നും കിട്ടില്ല “

അവൻ അതും പറഞ്ഞ് കടയുടെ സൈഡിലൂടെ ഉള്ള വഴിയിൽ കൂടെ ഉള്ളിലേക്ക് കേറി .
ചെന്ന് നിന്നത് ഒരു ചെറിയ കടയുടെ മുന്നിൽ. പെട്ടെന്ന് കണ്ടാൽ ഷാപ്പ് പോലെ തോന്നിക്കുന്ന ഒരു ചെറിയ കട. അവൻ ഞങ്ങളെ മൂന്ന് പേരെയും കൂട്ടി അകത്തേക്ക് കേറി. ഞങ്ങൾ മൂന്നും ഒരുപോലെ കണ്ണുകൾ മിഴിച്ച് നോക്കി നിന്നു ഇല്ലി കൊണ്ട് ഇരിക്കാൻ ഉള്ള കസാര ടേബിൾ ഞങ്ങളെ മൂന്നിനെയും ഒരു ടേബിളിൽ ഇരുത്തി വേണ്ടത് കഴിച്ചോ എന്ന് പറഞ്ഞ് അഭിഷേക് പോയി . അവൻ പോയി കുറച്ച് കഴിഞ്ഞപ്പം ഒരു മധ്യവയസ്കൻ ഞങ്ങളുടെ അടുത്തേക്ക് വന്നു

” എന്താ മക്കളെ കഴിക്കാൻ വേണ്ടേ ” ഞങ്ങൾ പരസ്പരം നോക്കി എന്താ കഴിക്കാ എന്ന മട്ടിൽ

” അക്ഷയ് നീ പറയ് കഴിക്കാൻ വേണ്ടത് ” ആവണി എന്നെ നോക്കി പറഞ്ഞു. ഞാൻ നിധിനെ നോക്കിയപ്പോൾ അവനും അതെ അഭിപ്രായം ആണെന്ന രീതിയിൽ എന്നെ നോക്കി.

” ചേട്ടാ എന്തൊക്കെയാ കഴിക്കാൻ ഉള്ളെ “

” കപ്പയും ബോട്ടിയും പൊറോട്ടയും ബീഫും

മട്ടനും ചോറും

പിന്നെ പുട്ട് , വെള്ളയപ്പം, ദോശ, ഇടിയപ്പം, പിന്നെ കറി ആയിട്ട് പോർക്ക് കറിയും നാടൻ കോഴി കറി കക്ക കറി ഇണ്ട് മക്കക്ക് ഇതിൽ ഏതാ വേണ്ടേ “

” എന്റെ പൊന്നെ ഇങ്ങനെ ചോദിച്ചാൽ ഞങ്ങൾ ഇപ്പം എന്താ പറയാ “ഞാൻ എന്ത് പറയും എന്ന ആശയ കുഴപ്പത്തിൽ ആയി അവരെ നോക്കിയപ്പോൾ അവർ മിഴിച്ച് നിൽക്കുകയാണ്.

” ചേട്ടാ എനിക്ക് കപ്പയും പോട്ടിയും നിനക്ക് എന്താ ആവണി വേണ്ടേ “

” എനിക്ക്…..? പൊറോട്ടയും ബീഫും മതി “

” നിനക്കോട ” ഞാൻ നിധിനെ നോക്കി ചോദിച്ചു.

” എനിക്ക് നമ്മടെ വെള്ളയപ്പവും കക്ക കറിയും മതി “
” ആ മക്കളെ ഇപ്പം കൊണ്ടുവരാം ” പുള്ളി അകത്തേക്ക് കേറി.

” അക്ഷയ് ഈ കട കണ്ടാൽ പറയോ ഇത്രെയും ഐറ്റംസ് ഇവിടെ ഇണ്ടെന്ന് “

അധികം വൈകാതെ ഓർഡർ ചെയ്ത എല്ലാം വന്നു… കപ്പയും ബോട്ടിയും കണ്ടപ്പോൾ എന്റെ വായിൽ വെള്ളം ഊറി.

ആവണിയേ നോക്കിയപ്പോൾ ചൂട് പറക്കുന്ന പൊറോട്ടയും ബീഫിലും കൊതിയോടെ നോക്കുന്നു.

നിധിനെ നോക്കിയപ്പോൾ അവൻ കക്ക കറിയിലേക്ക് നോക്കി ഇരിക്കുന്നു.

ഞാൻ കപ്പയിലേക്ക് ബോട്ടി കറി ഒഴിച്ചു. കപ്പയും ബോട്ടിയും മിക്സ്‌ ചെയ്യത് ബോട്ടി ചാറും കപ്പയും ഒരു ചെറിയ ഇറച്ചി കഷ്ണവും എടുത്തു വായിലേക്ക് വെച്ചു എന്താ പറയേണ്ടതെന്ന് പറയാൻ പറ്റാത്ത അവസ്ഥ ഞാൻ അവരെയും നോക്കി. രണ്ടു പേരും ആസ്വദിച്ചു കഴിക്കുകയാണ് അത് ഭക്ഷണം ഇഷ്ടപ്പെട്ടതിന്റെ എല്ലാ ലക്ഷണങ്ങളും അവരുടെ മുഖത്ത് ഉണ്ടായിരുന്നു. ഞാൻ വീണ്ടും കഴിക്കാൻ തുടങ്ങി രണ്ടു മൂന്നു പ്രാവശ്യം എടുത്ത് വായിലേക്ക് വെച്ചു ചെറുതായി ഞാൻ ഏരിവ് വലിക്കാൻ തുടങ്ങി എന്നാലും അതിന്റെ രുചി കാരണം അത് കഴിക്കാതിരിക്കാൻ തോന്നിയില്ല.

” അക്ഷയ് എങ്ങനെ ഉണ്ടട ” രണ്ടു പേരും എന്നോട് ഒരേ സമയത്ത് ചോദിച്ചു.

ഞാൻ കഴിച്ചത് അവർക്ക് നേരെ നീട്ടി. അവർ അതിൽ നിന്നും കൊറച്ച് കഴിച്ചു.

” എന്റെ മോനെ പൊളി ” ആവണി പറഞ്ഞു.

നിങ്ങടെ എങ്ങനെ ഇണ്ട്

” ഒന്നും പറയുന്നില്ലടാ നീ കഴിച്ച് നോക്ക് ” എന്ന് പറഞ്ഞു നിധിൻ അവന്റെ പ്ലേറ്റ് എനിക്ക് നേരെ നീട്ടി. ഞാൻ അവന്റെ പ്ലേറ്റിൽ നിന്നും അപ്പത്തിന്റെ ഒരു കഷ്ണം
പിച്ചി കറിയും കൂട്ടി വായിൽ വെച്ചു. കുരുമുളകിന്റ ആാാ രുചിയും ചെറു എരിവും. എല്ലാം കൂടെ ആയപ്പം ഒന്നും പറയാൻ പറ്റുന്നില്ല. ഞങ്ങൾ മൂന്നും അങ്ങോട്ടും ഇങ്ങോട്ടും ഫുഡ്‌ കൊടുത്ത് മാറി മാറി കഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *