” അക്ഷയ് എങ്ങനെ ഉണ്ടട ” രണ്ടു പേരും എന്നോട് ഒരേ സമയത്ത് ചോദിച്ചു.
ഞാൻ കഴിച്ചത് അവർക്ക് നേരെ നീട്ടി. അവർ അതിൽ നിന്നും കൊറച്ച് കഴിച്ചു.
” എന്റെ മോനെ പൊളി ” ആവണി പറഞ്ഞു.
നിങ്ങടെ എങ്ങനെ ഇണ്ട്
” ഒന്നും പറയുന്നില്ലടാ നീ കഴിച്ച് നോക്ക് ” എന്ന് പറഞ്ഞു നിധിൻ അവന്റെ പ്ലേറ്റ് എനിക്ക് നേരെ നീട്ടി. ഞാൻ അവന്റെ പ്ലേറ്റിൽ നിന്നും അപ്പത്തിന്റെ ഒരു കഷ്ണം
പിച്ചി കറിയും കൂട്ടി വായിൽ വെച്ചു. കുരുമുളകിന്റ ആാാ രുചിയും ചെറു എരിവും. എല്ലാം കൂടെ ആയപ്പം ഒന്നും പറയാൻ പറ്റുന്നില്ല. ഞങ്ങൾ മൂന്നും അങ്ങോട്ടും ഇങ്ങോട്ടും ഫുഡ് കൊടുത്ത് മാറി മാറി കഴിച്ചു.
ഞാൻ എല്ലാം തീർത്തു അത് കഴുകി കൊടുത്താലോ എന്ന് വരെ ആലോചിച്ചു കാരണം അത്രക്ക് ടേസ്റ്റ് ആയിരുന്നു അതിന്. ഞാൻ പൈസ കൊടുക്കാൻ ആ ചേട്ടന്റെ അടുത്തേക്ക് പോയി. ചെറിയ ഒരു പേടി ഞങ്ങൾക്ക് ഇണ്ടായിരുന്നു കാരണം ഇത്രയും നല്ല ഫുഡിന് എത്ര രൂപ ആകും എന്ന് ആലോചിച്ച്.
ബില്ല് കണ്ടപ്പോൾ ഞങ്ങൾ പിന്നെയും ഞെട്ടി കാരണം. വെറും മുന്നൂറു രൂപയെ ബില്ല് ആയൊള്ളു.
ഞങ്ങൾ തിരിച്ചു പോകാൻ തുടങ്ങിയപ്പോൾ ആവണി ചോദിച്ചു.
“ചേട്ടാ…… ചേട്ടന്റെ പേര് എന്താ “
” മക്കളെ……രാഘവൻ “
” എന്റെ ചേട്ടാ പറയാതിരിക്കാൻ വയ്യ ഫുഡ് ഒരു രക്ഷ ഇല്ല പൊളി ഞങ്ങൾ ഇനിയും വരും ഇവിടെ ഇത് ഇനി ഞങ്ങളുടെ സ്ഥിരം ഫുഡ് കഴിക്കുന്ന സ്ഥലം “
” നിങ്ങൾ എന്നും പോരെ മക്കളെ…. പിന്നെ ഒരു കാര്യം കോളേജിൽ ഇങ്ങനെ ഒരു കട ഉള്ള കാര്യം പറയരുത് ” അങ്ങനെ പറഞ്ഞതിന്റെ പൊരുൾ മനസിലായില്ലെങ്കിലും ഞങ്ങൾ ഇല്ലാ എന്ന് തലയാട്ടി.
ഞങ്ങൾ കോളേജിലെത്തിയപ്പോൾ വൈകിയിരുന്നു ബെല്ലടിച്ചതിന് ശേഷം ആണ് ക്ലാസിൽ കയറിയത്.
ഞങ്ങൾ മൂന്നും ബെഞ്ചിലേക്ക് ഇരുന്നു ആ ഒറ്റ ദിവസം കൊണ്ട് തന്നെ ഞങ്ങൾ മൂന്നും ഒരുപാട് അടുത്തു. ക്ലാസ്സ് കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ച് പോവുകയായിരുന്നു അവരെ ബസ്സിൽ കയറ്റി വിട്ട് ഞാൻ നേരെ വീട്ടിലേക്ക് പോയി സാധാരണ ഒട്ടോയിൽ ആണ് പോകാറ് ഇന്നെന്തോ ഓട്ടോയിൽ പോകാൻ തോന്നിയില്ല.. പെട്ടെന്നായിരുന്നു പുറകിൽ നിന്നൊരു വിളി
” അക്ഷയ് ” ഞാൻ തിരിഞ്ഞു നോക്കി
” ഹ ഇതാര് ഗായുന്റെ ചങ്ക് നിമ്മി യോ നമ്മളെയൊക്കെ അറിയുമോ ” ഞങ്ങൾ തമ്മിൽ അത്രയ്ക്ക് പരിചയം ഇല്ലെങ്കിലും ഞാൻ അങ്ങനെ പറഞ്ഞു
” പോടാ അവിടുന്ന് കളിയാക്കാതെ നീ കോളേജ് വന്നിട്ട് നിന്നെ കണ്ടില്ലല്ലോ നിന്നെ അന്വേഷിക്കാൻ ആണോ അവൾ എപ്പോഴും പുറത്തേക്ക് ഇറങ്ങുന്നത് “
” എന്നെ അന്വേഷിക്കാൻ ഓ അങ്ങനെ വരാൻ വഴിയില്ലല്ലോ വേറെ ആരെയെങ്കിലും അന്വേഷിക്കാൻ ആയിരിക്കും ” ഞാൻ അവൾ പറഞ്ഞതിനെ പുച്ഛിച്ചുതള്ളി
” സത്യം…. അവൾ ഇടയ്ക്ക് പുറത്തേക്ക് പോകുന്നുണ്ട് സാധാരണ എവിടെ പോവാണേലും എന്നോട് പറഞ്ഞിട്ട പോകാറ്. ഇപ്പോ പറയുന്നത് ഞാൻ ഇപ്പം വരാം എന്നു പറഞ്ഞു പോകും എങ്ങോട്ടാണെന്ന് എനിക്കറിയില്ല ഞാൻ വിചാരിച്ചു ഇനി നിന്നെ കാണാൻ വല്ലതും വരുന്നത് ആകുമെന്ന് “
” അവൾ എന്നെ അന്വേഷിച്ച് ഒന്നും വരാറില്ല . അങ്ങനെ വരുവാണെങ്കിൽ തന്നെ ഞാൻ അറിയേണ്ടതല്ലേ. ഞാൻ അവളെ കാണാറില്ല ആകെ കാണുന്നത് വീട്ടിൽ വച്ചിട്ട് ആ “
” ആർക്കറിയാം എവിടെയാ പോകുന്നത് “
” അല്ല ഇപ്പൊ തന്നെ എവിടെ അവൾ…കാണുന്നില്ലല്ലോ കൂടെ “
” അവൾ എന്തോ വാങ്ങണം എന്ന് പറഞ്ഞു അവിടെ കടയിൽ കയറി ഞാൻ പയ്യെ നടക്കാമെന്ന് പറഞ്ഞു ആ പോരുന്ന വഴിക്കാ നിന്നെ കാണുന്നേ “
” നിമ്മി നിൽക്കടി ” പുറകിൽ നിന്ന് ഒരു നീട്ടി വിളി വന്നു ഞങ്ങൾ രണ്ടും തിരിഞ്ഞുനോക്കി. അവൾ ഓടിക്കിതച്ച് ഞങ്ങളുടെ അടുത്തേക്ക് വന്നു
” നിന്നോട് ഞാൻ അവിടെ നിൽക്കാൻ അല്ലേ പറഞ്ഞേ “
” എത്ര നേരമായി നിന്നെ നോക്കി നിന്നു. ഞാൻ നിന്നോട് പറഞ്ഞിട്ട് തന്നെയല്ലേ പയ്യെ നടന്നെ “
” ഹോ പയ്യനടന്നിട്ടാണോ നീ ഇവന്റെ കൂടെ നടന്നു പോകുന്നെ “
” എനിക്ക് ഒറ്റയ്ക്ക് നിൽക്കാൻ പ്രാന്ത് ഒന്നുമില്ല ഞാൻ നടന്നപ്പോൾ ഇവനെ കണ്ടു. അവന്റെ കൂടെ ഒന്നു കൂടി “അത്രയും പറഞ്ഞപ്പഴേക്കും നടന്നു വീട് എത്തിയിരുന്നു.
