ഗായത്രി – 2 1

“ബൈ അക്ഷയ്… ബൈ ഡി ” ഞാൻ ഒരു ചിരി പാസാക്കി അകത്തേക്ക് കയറി. ഗായത്രി അവളോട് എന്താ പറയാൻ അവിടെനിന്നും.

ഞാൻ ആ സമയം കൊണ്ട് അകത്തേക്ക് കയറി. ഡൈനിങ് ടേബിളിൽ ആന്റി ഇരുന്നിട്ട് ടി വി കാണുന്നുണ്ടായിരുന്നു.

” നീ വന്നോ പോയി ഫ്രഷ് ആയിട്ടു ആന്റി അപ്പോഴേക്കും കഴിക്കാൻ എടുക്കാം “

ഞാൻ റൂമിൽ പോയി ഫ്രഷ് ആയി താഴേക്ക് ചെന്നു. ഞാൻ അവിടെ ചെന്നപ്പോഴേക്കും ആന്റി എല്ലാം ടേബിളിൽ നിരത്തി എന്നെ നോക്കിയിരിക്കുകയായിരുന്നു. ഞാൻ പോയി ടേബിളിൽ ഇരുന്നു

” അച്ചു നീയെന്താ കോളേജിൽ പോകുമ്പോൾ ഫുഡ് കൊണ്ടു പോകാത്തത്. നിനക്ക് വിശക്കൂലേ ഉച്ചക്ക് “

” ആദ്യം കൊണ്ടു പോകാം എന്നൊക്കെയാ ആന്റി കരുതിയ പക്ഷേ ഇനി വേണ്ടിവരില്ല “
” അയ്യോ അപ്പോ ഉച്ചയ്ക്ക് കഴിക്കാതിരിക്കാനോ. ഉച്ചയ്ക്ക് കഴിക്കാതെ ഇരിക്കല്ലേ അച്ചോ നീ ഇവിടെ വന്ന് മെലിഞ്ഞു പോയി എന്ന് അറിഞ്ഞാൽ അവൾക്ക് വിഷമം ആകില്ലേ “

” അയ്യോ ആന്റി കഴിക്കാതിരിക്കുന്ന ഒന്നുമില്ല ഞാൻ നല്ലോണം ഉച്ചയ്ക്ക് ഫുഡ് കഴിച്ചു കുറേക്കാലത്തിനുശേഷം ഇന്ന് ഞാൻ നന്നായി ഫുഡ് കഴിച്ചു. ആന്റി ഞാൻ ഇത്രയും കാലത്തിനിടയ്ക്ക് ഇത്രയും അടിപൊളി ഫുഡ് കഴിക്കുന്നേ ആദ്യായിട്ടാ “

” നീ എവിടുന്നു കഴിച്ചു എന്ന് പറഞ്ഞു ഇന്നലെ ക്ലാസിൽ പോകാൻ തുടങ്ങി എന്തായാലും ഫ്രണ്ട്സിനെ കൂടെ കഴിക്കാൻ വഴിയില്ല. അപ്പോൾ എവിടെപോയി അച്ചു നീ കഴിച്ചേ ” ഈ സമയത്താണ് ഗായത്രി അവിടേക്ക് വന്നത്.

” അമ്മേ എനിക്കും കൂടെ എന്തേലുംകഴിക്കാൻ താ ” ആ ചോദ്യം കേട്ടപ്പോൾ ആന്റി അകത്തേക്ക് പോയി. ഒരു പ്ലേറ്റുമായി അവിടേക്ക് വന്നു അത് അവൾക്ക് കൊടുത്തു.

” ആന്റി എനിക്ക് രണ്ട് ഫ്രണ്ട്സിനെ കിട്ടി “

” ആഹാ അത് നല്ല കാര്യമാണല്ലോ ” ആന്റി വളരെ സന്തോഷത്തോടെ മറുപടി പറഞ്ഞു.

” ഞാൻ അവരുടെ കൂടെ ഇരുന്ന് കഴിച്ചു ” ഞാൻ ഗായത്രിയെ നോക്കിയപ്പോൾ അവൾ കണ്ണ് ഉരുട്ടി എന്നെ നോക്കുന്നുണ്ടായിരുന്നു. ഉണ്ടക്കണ്ണ് എനിക്കിഷ്ടപെടുന്നില്ല കുത്തി പൊട്ടിക്കും ഞാൻ.

ഞാൻ പിരികം ഉയർത്തി എന്താ എന്ന ഭാവത്തിൽ ചോദിച്ചു. അവൾ ഒന്നും മിണ്ടാതെ മുഖം താഴ്ത്തി ഇരുന്നു കഴിക്കാൻ തുടങ്ങി. കഴിച്ചു കഴിഞ്ഞ് ഞാൻ എഴുന്നേറ്റ് കൈ കഴുകി റൂമിലേക്ക് പോയി. രേഖ കുട്ടിയെ ഒന്ന് വിളിച്ചാലോ എന്ന് ചിന്തിച്ചു അപ്പോഴാണ് ഫോൺ റിങ് ചെയ്തത്. ഫോൺ കൈയിലെടുത്തപ്പോൾ അതിന്റെ പേര് കണ്ടു

“””‘ അമ്മ ‘”””‘
” ഹലോ എന്താണ് രേഖ കുട്ടി പതിവില്ലാതെ നേരത്തെ ഒരു വിളി “

” നീ ഇന്ന് നല്ല സന്തോഷത്തിലാണല്ലോ “

” അപ്പം മോന് കോളേജ് ഇഷ്ടപ്പെട്ടു അല്ലേ “

” കോളേജ് മ്മ്മ് മ്മ്മ്മ്മ്… കൊള്ളാം ” അമ്മേനെ കളിയാക്കുന്ന രീതിയിൽ മറുപടി പറഞ്ഞു.

” അതെന്താ അങ്ങനെ ഒരു പറച്ചിൽ “

” ഒന്നുമില്ല എന്റെ പൊന്നമ്മെ കോളേജ് അടിപൊളിയാ. പിന്നെ അമ്മ ഇപ്പം വിളിച്ചതിന്റ ഉദ്ദേശം എനിക്ക് മനസ്സിലായി ” അപ്പറത്തു നിന്നും അമ്മയുടെ ചിരിയായിരുന്നു അതിന്റ മറുപടി.

” അച്ചു അമ്മ ഇന്ന് ഒരുപാട് സന്തോഷത്തിലാ. കുറേക്കാലത്തിനുശേഷം എന്റെ മോൻ എന്നോട് ഇങ്ങനെ സംസാരിക്കുന്നെ. അത് നീ എവിടെ പോയാലും എന്തൊക്കെ നടന്നാലും എന്നോട് പറയാറുണ്ട്. പിന്നെ അതൊക്കെ മാറി എന്നോട് സംസാരിക്കുന്നത് പറഞ്ഞു നിന്റെ കുരുത്തക്കേടുകൾ കൂടി ഞാൻ അതിന് നിന്നെ സപ്പോർട്ട് ചെയ്യുമായിരുന്നു. പക്ഷെ നീ അന്ന് കാണിച്ചത് എന്റെ നെഞ്ചിൽ നീ കത്തി കൊണ്ട് കുത്തിയ പോലെ ആയി ” സന്തോഷത്തോടെ ഉള്ള സംസാരം നിന്നത് ഒരു ദുഃഖത്തിലേക്കാണ്. ഞാൻ കോൾ കട്ട് ചെയ്തു ഫോൺ കട്ടിലിലേക്ക് എറിഞ്ഞു

ഞാൻ കമഴ്ന്നു കിടന്ന് ആലോചിക്കാൻ തുടങ്ങി എന്തു കൊണ്ട് ഞാൻ എന്റെ അമ്മയോട് അങ്ങനെയൊക്ക കാണിച്ചു. അതൊക്കെ ചിന്തിക്കാൻ തുടങ്ങിയപ്പോഴേ എനിക്ക് പ്രാന്ത് പിടിക്കാൻ തുടങ്ങി അന്ന് ആകെ ശോകമൂകമായി കടന്നു പോയി. രാത്രി ആന്റി വന്ന് കഴിക്കാൻ വിളിച്ചെങ്കിലും ഞാൻ താഴേക്ക് പോയില്ല.

രാവിലെ ആന്റിന്റെ തട്ടി വിളിയിൽ ആണ് ഉണർന്നത്.

Leave a Reply

Your email address will not be published. Required fields are marked *