ഗോപിക 146

ഗോപിക :-താങ്ക്സ്…..

തമ്പി അവളുടെ അടുത്ത് കസേരയിൽ ഇരുന്നു.

“സോറി ഞാനല്ലേ പറയേണ്ടത്.. അവനെ തിരക്കി ആളെ വിട്ടിട്ടുണ്ട്.. കിട്ടിയാൽ ഞാൻ കൊന്നിരിക്കും”അവൻ പറഞ്ഞു.

അവൾ മറുപടി നൽകിയില്ല.

“എനിക്കറിയാം.. ഉപദേശം ആണെന്ന്.. എങ്കിലും പറയുവാ.. മറന്നേക്ക് ഒരു സ്വപ്‍നം കണ്ടത് പോലെ എല്ലാം മറന്നേക്ക്…വലിയ അപകടം ഒന്നും സംഭവിച്ചില്ലലോ…”തല താഴ്ത്തി അവളുടെ മുഖത്ത് നോക്കാതെ അവൻ പറഞ്ഞു.

“സമയം എത്ര ആയി…?”അവൾ ചോദിച്ചു.

“9…”

“അയ്യോ…എന്റെ ഫോൺ എവിടെ…?ഒരു ഫോൺ തരുമോ…?എനിക്കൊരു കാൾ ചെയ്യണം..” അവൾ പറഞ്ഞു.

തമ്പി അവന്റെ ഫോൺ അവൾക്ക് നേരെ നീട്ടി. അവൾ ഫോൺ വാങ്ങി അമ്മയുടെ നമ്പർ ഡയൽ ചെയ്തു.അധികം വൈകാതെ അമ്മ. ഫോൺ എടുത്തു.

അമ്മ:-ഹലോ.. ആരാ..?

ഗോപിക :-അമ്മേ.. ഞാനാ..

അമ്മ :-എടി.. നീയിത് എവിടെപ്പോയി കിടന്നടി…എത്ര തവണ വിളിച്ചു.

ഗോപിക :-അ അത് അമ്മേ.. ഫോൺ കംപ്ലയിന്റ് ആയിരുന്നു.

അമ്മ :-എന്നാൽ വേറെ ആരുടെയെങ്കിലും ഫോണിൽ നിന്നും വിളിച്ചൂടെ..ഇത് ആരുടെ ഫോണാ..

ഗോപിക :-അ.. അത് ഒരു ഫ്രണ്ടിന്റെയാ..

അമ്മ:-മ്മ്.. വീട്ടിൽ എത്തിയോ നീ..

ഗോപിക:-ഇല്ല അമ്മേ..

അത് പറഞ്ഞതിന് ശേഷമാണു അതിലെ അബദ്ധം അവൾക് മനസിലായത്.

അമ്മ :വീട്ടിൽ എത്തിയില്ലെന്നോ..? അതെന്താ..

ഗോപിക:-അ.. അത് അമ്മേ…ഞാൻ ഹോസ്റ്റലിലാ.. അമ്മ ഇല്ലാലോ.. ഫ്രണ്ടിന്റെ റൂമിൽ കേറി. നാളെ അമ്മ വീട്ടിൽ എത്തുമ്പോൾ വരാം.

അമ്മ :-എന്നാൽ വേണ്ട. ഞാൻ 2 ദിവസം കഴിഞ്ഞേ വരുള്ളൂ. അപൂപ്പൻ കുറച്ചു പൈസ ശെരിയാക്കി തരാന്ന് പറഞ്ഞു. 2 ദിവസത്തിൽ കിട്ടും. ഞാനിനി അതും വാങ്ങി വരാം..

ഗോപിക :-ഓക്കേ.

അവൾ ഫോൺ കട്ട്‌ ആക്കി തമ്പിക്ക് നേരെ നീട്ടി.

“അമ്മ വീട്ടിൽ ഇല്ലേ…?” തമ്പി ചോദിച്ചു.

“ഇല്ല…നിങ്ങൾക് വാങ്ങാൻ ഉള്ള പൈസ ഒപ്പിക്കാൻ പോയേക്കുവാ…” അല്പം കടുത്ത സ്വരത്തിൽ അവൾ പറഞ്ഞു.

“അ.. അത്.. അതിനി കിട്ടുമ്പോൾ തന്നാൽ മതി.. തിരിച്ചു വരാൻ പറ അമ്മയോട്..”തമ്പി പറഞ്ഞു

“വേണ്ട….”അവൾ പറഞ്ഞു.

 

ഈ അവസ്ഥയിലും പെണ്ണിന്റെ ചാട്ടം അവനെ അത്ഭുതപ്പെടുത്തി.

 

പെട്ടെന്നാണ് രാജ തന്റെ വസ്ത്രങ്ങൾ കീറിക്കളഞ്ഞ കാര്യം അവൾക് ഓർമ വന്നത്. അവൾ പുതച്ചിരുന്ന പുതപ്പ് മാറ്റി നോക്കി. തമ്പിയുടെ ഒരു കൈലിയും, ഷർട്ടും ആയിരുന്നു അവളുടെ വേഷം. അവൾക് നാണക്കേട് തോന്നി.. തമ്പി തന്റെ ശരീരം കണ്ടെന്ന് ഉറപ്പാണ്.. ആരെയും കാണിക്കാതെ കൊണ്ട് നടന്നതായിരുന്നു.

 

“എന്നെ ഒന്ന് വീട്ടിൽ ഡ്രോപ്പ് ചെയ്യാമോ…?”ഗോപിക ചോദിച്ചു.

“ഇന്നിനി ഇവിടെ കിടന്നാൽ പോരെ…?”തമ്പി ചോദിച്ചു.

“പോര.. എനിക്ക് പോണം.”

“അവിടെ പോയാലും ആരും ഇല്ലലോ…പേടിക്കണ്ട.. ഞാൻ തന്നെ ഒന്നും ചെയാൻ ഒന്നും പോകുന്നില്ല..”

“എനിക്ക് വീട്ടിൽ പോണം..”

“രാവിലെ കൊണ്ട് ആക്കിയാൽ പോരെ…? ആ രാജ ഇപ്പോഴും വെളിയിലാ…”അവൻ പറഞ്ഞു.

അത് പറഞ്ഞപ്പോൾ അവൾക്കൊരല്പം ഭയം തോന്നി. പിന്നെ തമ്പി പറഞ്ഞത് പോലെ തന്നെ ഒന്നും ചെയ്യില്ല എന്നു അവളുടെയും മനസ്സ് പറഞ്ഞു.എല്ലാത്തിനും ഉപരി നാട്ടുകാർ എല്ലാം പേടിയോടെ കാണുന്ന തമ്പി തന്റെ മുന്നിൽ തല കുനിച്ചു നില്കുന്നത് അവൾക് സുഖകരമായ കാഴ്ച ആയിരുന്നു. ഇന്ന് ഇവിടെ തന്നെ കിടക്കാം എന്ന് അവൾ കരുതി.

“എനിക്ക് വിശക്കുന്നു…”ഗോപിക പറഞ്ഞു.

“അഹ്.ഈ വീട്ടിൽ ആരും ഇല്ലാത്തതാ……പാചകകാരിയും ഇല്ല…ഞാൻ പോയി വാങ്ങിയിട്ട് വരാം…”തമ്പി പറഞ്ഞു.

“തന്റെ കയ്യാളുകളെ വിട്ടാൽ പോരെ.. എന്നെ ഈ വീട്ടിൽ ഒറ്റയ്ക്ക് ആകിയിട്ട് പോകുവാണോ….?”

“അത്.. ആർക്കും നീയിവിടെ ഉള്ള കാര്യം അറിയില്ല. ഞാനേ ഉള്ളു.

സ്

“ആഹ്.. എന്നാൽ പോയി വാങ്ങിയിട്ട് വാ…

തമ്പി എഴുനേറ്റ് പുറത്തേക്ക് നടന്നു.

“അതേയ്.. മസാല ദോശ മതി..”അവൾ കല്പിച്ചു.

2 ദിവസം മുമ്പ് റോഡിൽ വെച്ച് തന്റെ മുന്നിൽ പൂച്ചക്കുട്ടിയായി നിന്ന പെണ്ണു ഇങ്ങനൊരു അപകടം നടന്നതിന് ശേഷം തന്നോട് കിടന്ന് ചീറ്റുന്നത് കണ്ടപ്പോൾ അവന് ചിരിയാണ് തോന്നിയത്. അവനത് ഇഷ്ടപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *