അവൾ ഒറ്റയ്ക്ക് തന്നെ അതിലെ പൊടിയെല്ലാം തൂത്ത് തുടച്ചു, ഒപ്പം അവൾ ജീവനായി കണക്കാക്കുന്ന പുസ്തകങ്ങൾ ബോക്സിനുള്ളിൽ നിന്നും റാക്കുകളിലേക്ക് എടുത്ത് വെയ്ക്കുകയാണ്.അവളുടെ ദേഹമാസകലം ആ ലൈബ്രറിയിലെ പൊടിപ്പടലങ്ങൾ പട്ടിപ്പിടിച്ചിരിപ്പുണ്ട്. ആ സമയത്താണ് റാക്കിൽ ഇരുന്ന ഒരു പുസ്തകത്തിൽ അവളുടെ നോട്ടം പറ്റിയത്. അവളാ പുസ്തകം അവളുടെ കയ്യിലെടുത്ത് നോക്കി.
“ഇവാൻ തുർഗനേവിന്റെ” “ഫസ്റ്റ് ലവ്”എന്ന പുസ്തകം.മുൻപ് കോളേജിൽ പഠിച്ച സമയം ഈ പുസ്തകം വായിച്ചത് അവളോർത്തു.
ഒരു കൗമാരക്കാരനും പ്രായമായ സ്ത്രീയും തമ്മിലുള്ള പ്രണയത്തിന്റെ കഥ.
ജൂലി പുസ്തകം തുറന്ന ശേഷം അവിടെ കിടന്ന ഡെസ്കിൽ ചാരി ഇരുന്നു. ശേഷം ആ പുസ്തകം വായിക്കാനായി തുടങ്ങി.പുസ്തകത്തിന്റെ ഓരോരോ താളുകളായി അവൾ മറിച്ചു വായിച്ചു.മെല്ലെ മെല്ലെ.. താനേതോ സ്വപ്നത്തിൽ ആണെന്ന് ജൂലിക്ക് തോന്നി.
അവിടെയാകെ വല്ലാത്തൊരു തണുപ്പ് പടർന്നു.
“ഞാനീ ബുക്കിന്റെ ഫസ്റ്റ് കോപ്പി വായിച്ചിട്ടുണ്ട്..”തന്റെ പിന്നിൽ നിന്നും ഒച്ച കേട്ട ജൂലി തല തിരിച്ചു നോക്കി. അവളുടെ മുന്നിൽ ഒരു സ്ത്രീ നിൽക്കുന്നതവൾ കണ്ടു. നീണ്ട പിങ്ക് ഗൗൺ ധരിച്ച സുന്ദരിയായ പെണ്ണ്. അവളുടെ ചെമ്പൻ മുടികളുടെയും നീല കണ്ണുകളുടെയും സൗന്ദര്യത്തിൽ ജൂലിയുടെ കണ്ണുകൾ തിളങ്ങി. ആ സ്ത്രീ കൈകൾ കൊണ്ട് തന്റെ വയർ താങ്ങിയത് ജൂലി ശ്രദ്ധിച്ചു. ഗർഭിണിയായ ഒരു പെണ്ണ്.
“ആരാ…? ഹൂ ആർ യൂ”തറയിൽ നിന്നും എഴുന്നേറ്റ ജൂലി ആ ഗർഭിണിയോട് ചോദിച്ചു.
“ഹായ്…കത്രീന…. അതാണ് എന്റെ പേര്.”ആ ഗർഭിണി മറുപടി നൽകി.
“ജൂലി”തന്നെ കത്രീനയ്ക്ക് പരിചയപ്പെടുത്തിക്കൊണ്ട് ജൂലി ഷേക്ക് ഹാൻഡ് നൽകാനായി കൈ നീട്ടി. എന്നാൽ ഷേക്ക് ഹാൻഡ് നൽകുന്നതിന് പകരം കത്രീന ജൂലിയുടെ കൈ തന്റെ കൈ കൊണ്ട് പിടിച്ച ശേഷം അവളുടെ പുറം കൈയിൽ ചുംബിച്ചു. ജൂലിയുടെ ചുണ്ടുകളുടെ തണുപ്പ് ജൂലിയെ കോരിത്തരിപ്പിച്ചു.തന്റെ അമേരിക്കൻ ജീവിതത്തിൽ ചില ഉന്നതരായ വ്യക്തികർ, അതും പുരുഷന്മാർ തന്റെ കൈയിൽ മര്യാദയുടെ പുറത്ത് ചുംബിച്ചത് അവൾ ഓർത്തു എന്നാൽ ആദ്യമായിയാണ് ഒരു സ്ത്രീയുടെ ചുംബനം അവൾ ഏറ്റു വാങ്ങുന്നത്.
“ആ ബുക്കിലെ മറ്റൊരു പേജ് വായിക്കാമോ.. “ ജൂലിയോട് കത്രീന ചോദിച്ചു.
“മ്മ് “ഏതോ മായാലോകത്തായ ജൂലി ഒന്ന് മൂളി. ശേഷം ഒരു വരി വായിച്ചു. അതിന്റെ പരിഭാഷ ഇങ്ങനായിരുന്നു.
“സ്ത്രീയുടെ സ്നേഹത്തെ ഭയക്കണം. അത് ചിലപ്പോൾ ചതിവാകാം” ജൂലി വായിച്ചു.
“ഹ ഹ…തോമസ് ഈ ബുക്ക് വായക്കാത്തത് നന്നായി”കത്രീന ചിരിച്ചുകൊണ്ട് അവളുടെ നിറവയർ തടവിയ ശേഷം പറഞ്ഞു.
“തോമസ് എന്റെ മകനാണ്…”കത്രീന ജൂലിയോട് പറഞ്ഞു.
“ജൂലി…. എനിക്ക് തോമസിൽ നിന്ന് ലഭിച്ചത് പോലുള്ള സന്തോഷങ്ങൾ നിനക്കും വേണോ…”വയർ തടവി കത്രീന ചോദിച്ചു.
“മനസിലായില്ല…”ജൂലി സംശയത്തിൽ പറഞ്ഞു.
“നിങ്ങളുടെ ഭാഷയിൽ എഗ്രിമെന്റ് എന്ന് പറയാം. ഞാനും തോമസും സാത്താനുമായി ഒരു കരാർ ഒപ്പിട്ടു. അതിന് എനിക്ക് കിട്ടിയ സമ്മാനമാ ഇത്. നിനക്കും വേണോ സമ്മാനം..?”തന്റെ നിറ്വയർ ചൂണ്ടി കത്രീന പറഞ്ഞു.
അവളുടെ ആ വാക്കുകൾ കേട്ട ജൂലിക്ക് എന്തൊക്കെയോ പന്തികേട് തോന്നി.തല കറങ്ങുന്നത് പോലെ തോന്നിയ ജൂലി തന്റെ കണ്ണുകൾ ഇറുക്കി അടച്ചു.
“അമ്മാ….. അകത്തുണ്ടോ…?” ലൈബ്രറി റൂമിനു പുറത്ത് നിന്നും ഡാനിയുടെ ശബ്ദം കേട്ടു.
ഡാനിയുടെ ശബ്ദം കേട്ട് കണ്ണ് തുറന്നപ്പോൾ ബെഞ്ചിൽ ചാരി തറയിൽ ഇരിക്കുകയാണ് ജൂലി. “ങേ.. സ്വപ്നം ആയിരുന്നോ…? Wtf. സത്യം പോലെ തോന്നി.” തലയിൽ കൈ വെച്ചു അവൾ പറഞ്ഞു.അപ്പോഴേക്കും ഡാനിയെൽ അകത്തേക്ക് കേറി വന്നിരുന്നു.
തന്റെ മകന്റെ വിഷമം നിറഞ്ഞ മുഖം കണ്ട ജൂലി എഴുന്നേറ്റ് നിന്ന ശേഷം “എന്ത് പറ്റി മോനേ..?” എന്നവനോട് ചോദിച്ചു.
“അത്.. അമ്മേ…എനിക്കൊരു ഡോക്ടറെ കാണണം…..”വിഷമം കലർന്ന മുഖവുമായി ഡാനിയേൽ പറഞ്ഞു.
“ഡോക്ടറോ…? എന്തിനാ ഇപ്പോൾ ഡോക്ടർ…എന്ത് പറ്റി…?”ജൂലി ചോദിച്ചു.
