ഗോൾ – 1 1അടിപൊളി  

കമന്റുകളിലേക്ക് അവളുടെ കണ്ണുകൾ ഓടിച്ചെന്നു….

11:53 ഉം , 11:57 നും അയാൾ കമന്റിട്ടിട്ടുണ്ട്…….

അതിനിടയിലെ നാലു മിനിറ്റ്……..!

സുഹാനയ്ക്ക് തല കറങ്ങിത്തുടങ്ങി…

കുപ്പിയിൽ അവശേഷിച്ചിരുന്ന വെള്ളം വായിലേക്ക് കമിഴ്ത്തി, ഷാളു കൊണ്ട് മുഖം തുടച്ച് അവൾ പുറത്തേക്കിറങ്ങി……

ശിവരാമൻ ചേട്ടൻ അപ്പുറത്ത് നിൽക്കുന്നത് അവൾ കണ്ടു…

അവൾ  കയ്യാട്ടി അയാളെ വിളിച്ചു…

ശിവരാമൻ അവളുടെ അടുത്തേക്ക് ചെന്നു…

“” എന്താ മോളെ……….?””

“” പുതിയ സെക്യൂരിറ്റി… ….?””

തന്റെ നെഞ്ചിടിപ്പ് അയാൾ അറിയാതിരിക്കാൻ വളരെ പണിപ്പെട്ടാണ് അവൾ സംസാരിച്ചത്…

“” അയാള് പോയല്ലോ മോളേ… …. “

“” പോയോ…………?””

അവൾ നടുക്കത്തോടെ ചോദിച്ചു…

“” അയാൾക്ക് നാട്ടിൽ എന്തോ അത്യാവശ്യമുണ്ടെന്ന് ഫോൺ വന്നു. അയാളിപ്പോഴങ്ങ് പോയതേയുള്ളൂ… …. “

സുഹാന മിഴിച്ചു നിന്നു…

“ എന്താ മോളെ… പ്രശ്നം വല്ലതും…… ?””

അയാൾ ചോദിച്ചു…

സുഹാന ഒന്നുമില്ലെന്ന് തലയാട്ടി……….

 

( തുടരും…….)

 

Leave a Reply

Your email address will not be published. Required fields are marked *