ഗൾഫ് സലൂൺ

അമ്മ അമ്പത് രൂപ പത്തിന്റെ നോട്ടുകൾ ആയി എടുത്തു കൊടുത്തു. അവൾ പോയി , പപ്പാ അപ്പോൾ നെഞ്ചിനു മുകളിൽ വച്ച് തോർത്ത് ഉടുത്തു കുളിമുറിയിൽ നിന്നും ഇറങ്ങി വന്നു, ” ആ നിങ്ങൾ വന്നു, അല്ലെ,  എവിടെ പോയി രണ്ടാളും കൂടെ?”

“ഞങ്ങൾ ഒരു കല്യാണത്തിന് പോയി , പപ്പാ എവിടെ പോയി “

“അത് മോളെ പപ്പാ ഒരു പാർട്ടിക്ക് പോയി , എന്തൊരു ചൂടാണ് വെളിയിൽ , അതാ വന്നപ്പോൾ തന്നെ കുളിച്ചത് ”

“എന്ന ചോറ് വിളമ്പട്ടെ ”

“ആ വിളമ്പ് , വിശക്കുന്നു”

“പാർട്ടിക്ക് ഒന്നും തിന്നാൻ തന്നില്ലേ ”

“തന്നു, എന്നാലും നിന്റെ മീൻകറി പോലെ വരുമോ , ഇച്ചിരി ചോറ് കഴിച്ചു ഒന്ന് കിടക്കട്ടെ നല്ല ക്ഷീണം “. to be continued.

Leave a Reply

Your email address will not be published. Required fields are marked *